Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് ഒപ്പമുള്ളവർ നടിയുടെ ശത്രുക്കളോ?? ദിലീപ് സംശുദ്ധൻ, ക്രിമിനൽ പശ്ചാത്തലമില്ല.. കട്ട സപ്പോർട്ട്

കൊച്ചി: മലയാളത്തിലെ പ്രമുഖ നടി ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമയുടെ തലവര തന്നെ മാറ്റി മറിക്കുന്ന തരത്തിലേക്ക് നീങ്ങിയത്. മലയാള സിനിമയിലെ എതിര്‍ക്കപ്പെടേണ്ട പ്രവണതകള്‍ ആദ്യമായി വലിയ ചര്‍ച്ചയായി. ഒപ്പം അവനൊപ്പമെന്നും അവള്‍ക്കൊപ്പമെന്നും രണ്ട് ചേരികള്‍ തന്നെ രൂപപ്പെട്ടു.

അവള്‍ക്കൊപ്പം നില്‍ക്കുന്നവരെല്ലാം ദിലീപിനെതിരെ ഗൂഢാലോചന നടത്തുന്നവരാണ് എന്ന് പ്രചരിപ്പിക്കപ്പെട്ടു. ദിലീപിനെ പിന്തുണച്ചവരെല്ലാം ആക്രമിക്കപ്പെട്ട ഇരയ്‌ക്കെതിരെ എന്ന് മറുവശത്തും പ്രചാരണം നടന്നു. ദിലീപിനെ പിന്തുണയ്ക്കുന്നവരെല്ലാം നടിയുടെ ശത്രുക്കളാണോ ?

നടിയെ എതിർക്കുന്നവരല്ല

നടിയെ എതിർക്കുന്നവരല്ല

ദിലീപിനെ അനുകൂലിക്കുന്നവരുടെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത് നിര്‍മ്മാതാവ് സന്ദീപ് സേനന്‍ ആണ്. ദിലീപിനെ അനുകൂലിക്കുന്നവര്‍ നടിക്കെതിരെ നില്‍ക്കുന്നവര്‍ അല്ലെന്നും സന്ദീപ് സേനന്‍ മംഗളം ടെലിവിഷന് നല്‍കിയ പ്രതികരണത്തില്‍ പറയുന്നു.

നടിക്കെതിരെ സംസാരിച്ചിട്ടില്ല

നടിക്കെതിരെ സംസാരിച്ചിട്ടില്ല

ദിലീപിനെ അനുകൂലിച്ചു എന്ന് വെച്ച് തങ്ങളാരും ആക്രമിക്കപ്പെട്ട നടിക്ക് എതിരെ അല്ല. ദിലീപിനെ അനുകൂലിച്ചവര്‍ ആരും തന്നെ ആ പെണ്‍കുട്ടിക്ക് എതിരെ സംസാരിച്ചിട്ടില്ലെന്നും സന്ദീപ് സേനന്‍ ചൂണ്ടിക്കാണിക്കുന്നു.

പെൺകുട്ടിക്ക് സംഭവിച്ചത് നീചം

പെൺകുട്ടിക്ക് സംഭവിച്ചത് നീചം

ഒരിക്കലും ഒരു സ്ത്രീക്കും സംഭവിക്കാന്‍ പാടില്ലാത്ത വളരെ നീചവും ക്രൂരവുമായ പ്രവര്‍ത്തിയാണ് ആ പെണ്‍കുട്ടിക്ക് നേരെ നടന്നത്. അതിനെ തങ്ങള്‍ നൂറ് ശതമാനവും എതിര്‍ക്കുന്നുവെന്നും സന്ദീപ് സേനന്‍ പറയുന്നു.

ആർക്കും ഇത് സംഭവിക്കരുത്

ആർക്കും ഇത് സംഭവിക്കരുത്

അത് സിനിമാ രംഗത്തുള്ള വ്യക്തി ആയത് കൊണ്ടല്ല. സിനിമയ്ക്ക് പുറത്തായാലും ഒരു പെണ്‍കുട്ടിക്കും അങ്ങനെയൊന്ന് സംഭവിക്കരുത് എന്നാഗ്രഹിക്കുന്നവരുടെ കൂട്ടത്തിലാണ് താനടക്കം ഉള്ളവരെന്നും സന്ദീപ് സേനന്‍ വ്യക്തമാക്കി.

ദിലീപ് സംശുദ്ധൻ

ദിലീപ് സംശുദ്ധൻ

അതേസമയം ദിലീപ് ഇന്നുവരെയും സംശുദ്ധമായ സിനിമാ ജീവിതം നയിച്ചിട്ടുള്ള വ്യക്തിയാണ്. ഏകദേശം രണ്ടര പതിറ്റാണ്ടോളമായി ദിലീപ് സിനിമയില്‍ നില്‍ക്കുന്നു.ഒരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്ത ആളാണ്.

കാര്യങ്ങൾ ശരിയായ ദിശയിലല്ല

കാര്യങ്ങൾ ശരിയായ ദിശയിലല്ല

ദിലീപിന് മേല്‍ ഒരു കുറ്റം ആരോപിക്കപ്പെട്ടപ്പോള്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശരിയായ ദിശയിലാണോ നീങ്ങുന്നത് എന്ന് നൂറ് ശതമാനവും സംശയിക്കുന്ന ആളുകളില്‍ ഒരാളാണ് താന്‍ എന്നും സന്ദീപ് സേനന്‍ മംഗളത്തോട് പറഞ്ഞു.

ദിലീപ് കുറ്റവാളിയല്ല

ദിലീപ് കുറ്റവാളിയല്ല

ദിലീപിനെ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് പേരില്‍ ഇതേ സംശയമുണ്ട്. താന്‍ അക്കാര്യം തുറന്ന് പറഞ്ഞു എന്ന് മാത്രമേ ഉള്ളൂ. ദിലീപ് കുറ്റം ചുമത്തപ്പെട്ടവനാണ്. കുറ്റവാളിയായിട്ടില്ല.

ശിക്ഷിക്കും മുൻപേ വേട്ട

ശിക്ഷിക്കും മുൻപേ വേട്ട

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റവാളി ആണെന്ന് കോടതി വിധിക്കുന്നത് വരെ അതിന്റെ ആനുകൂല്യം അദ്ദേഹത്തിന് ലഭിച്ചേ മതിയാകൂ എന്നും സന്ദീപ് സോമന്‍ പറഞ്ഞു. കേസില്‍ ആരോപണ വിധേയനായ ഘട്ടം മുതല്‍ ദിലീപിന് എതിരെ വലിയ വേട്ട നടന്നിരുന്നു.

തെളിവുണ്ടെന്ന് പോലീസ്

തെളിവുണ്ടെന്ന് പോലീസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് എതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ നടനെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കോടതി തന്നെ നിരീക്ഷിച്ചിട്ടുള്ളതാണ്.

തെളിവുകൾ ശക്തമല്ലേ

തെളിവുകൾ ശക്തമല്ലേ

അതേസമയം ഗൂഢാലോചനക്കേസില്‍ ദിലീപിനെ പ്രതി ചേര്‍ക്കാനും ശിക്ഷ വാങ്ങിക്കൊടുക്കാനും മാത്രം ശക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. കോടതിയില്‍ മുദ്രവെച്ച കവറിലാണ് നിര്‍ണായക തെളിവുകള്‍ പോലീസ് ഹാജരാക്കിയത്.

ജാമ്യം നേടി പുറത്ത്

ജാമ്യം നേടി പുറത്ത്

85 ദിവസമാണ് ജാമ്യം ലഭിക്കാതെ ദിലീപ് ആലുവ സബ് ജയിലില്‍ കഴിഞ്ഞത്. നാല് തവണ ജാമ്യത്തിന് നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. അഞ്ചാം തവണയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം നല്‍കിക്കൊണ്ട് ഉത്തരവിട്ടത്.

ജനപ്രിയൻ തിരക്കിലാണ്

ജനപ്രിയൻ തിരക്കിലാണ്

ദിലീപിന് എതിരായ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം ഇപ്പോള്‍. അതിനിടെ ദിലീപ് തന്റെ മുടങ്ങിപ്പോയ സിനിമകള്‍ പൂര്‍ത്തിയാക്കാനും ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാനുമാണ് സമയം ചെലവഴിക്കുന്നത്.

വീഡിയോ

സന്ദീപ് സേനൻ പ്രതികരണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+