കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഷെയിനെതിരായ നിലപാടില്‍ വിട്ടുവീഴ്ച്ചയില്ല; ചരിത്രത്തില്‍ ഇല്ലാത്ത അനുഭവമാണ് നടനില്‍ നിന്നുണ്ടായത്'

Google Oneindia Malayalam News

കൊച്ചി: യുവ നടന്‍ ഷെയിന്‍ നിഗത്തിന്‍റെ വിലക്ക് സംബന്ധിച്ച കാര്യത്തില്‍ നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നുള്ള നിര്‍ണ്ണായക തീരുമാനം ഇന്നുണ്ടായേക്കും. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹകുളുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നുണ്ട്. നടനെതിരെ കടുത്ത നടപടി വേണമെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനിയിലെ ഭൂരിപക്ഷം അംഗങ്ങളുടേയും അഭിപ്രായം.

നിര്‍മ്മാതാക്കളെ ഷെയിന്‍ മനോരോഗികള്‍ എന്ന് വിളിച്ചത് ക്ഷമിക്കാനാവില്ലെന്ന നിലപാടിലാണ് സംഘടന. എന്നാല്‍ മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടാവുമെന്നാണ് ഷെയിന്‍ നിഗത്തിന്‍റെ പ്രതീക്ഷ. വിശദാംശങ്ങള്‍ ഇങ്ങനെ...

വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല

വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല

യോഗം ചേരുന്നതിന് മുമ്പ് തന്നെ സംഘടനയുടെ നിലപാട് വ്യക്തമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ പ്രസിഡന്‍റ് എം രഞ്ജിത്ത് രംഗത്തെത്തിയിട്ടുണ്ട്. ഷെയിന്‍ നിഗത്തിനെതിരായ നിലപാടില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും ഇല്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ചരിത്രത്തിലില്ലാത്ത അനുഭവം

ചരിത്രത്തിലില്ലാത്ത അനുഭവം

മലയാള സിനിമയുടെ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടാകാത്ത അനുഭവമാണ് ഷെയിന്‍ നിഗത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാതെ ഷെയിന്‍ നിഗവുമായി യാതൊരു ചര്‍ച്ചകള്‍ക്കില്ലെന്നും എം രഞ്ജിത്ത് എറണാകുളത്ത് പറഞ്ഞു.

തുടര്‍ നടപടികള്‍

തുടര്‍ നടപടികള്‍

നടനുമായി നേരിട്ടൊരു ചര്‍ച്ചയ്ക്കം ഇപ്പോള്‍ തയ്യാറല്ല. ഉല്ലാസം സിനിമ ഷെയ്ന്‍ ഡബ്ബ് ചെയ്യുമെന്ന് താരസംഘടനയായ അമ്മ ഉറപ്പ് നല്‍കിയാല്‍ മാത്രം ചര്‍ച്ചയാകാമെന്നും എം രഞ്ജിത്ത് പറഞ്ഞു. വിഷയത്തില്‍ എന്ത് തുടര്‍ നടപടികള്‍ സ്വീകരിക്കണം എന്ന കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്മയുടെ യോഗം മാറ്റിവെച്ചു

അമ്മയുടെ യോഗം മാറ്റിവെച്ചു

അതിനിടെ, ഷെയിന്‍ നിഗത്തിന്‍റെ സിനിമാ വിലക്കുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച, താരസംഘടനായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചിരുന്നു. ഈ മാസം 22 നായിരുന്നു യോഗം വിളിച്ചിരുന്നത്. മോഹന്‍ലാല്‍ സ്ഥലത്തില്ലാത്തതിനാല്‍ അന്ന് യോഗം നടക്കില്ലെന്നാണ് ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്.

ബി ഉണ്ണികൃഷ്ണന്‍

ബി ഉണ്ണികൃഷ്ണന്‍

വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കേണ്ടതില്ലെന്ന് അണിയറപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും നേരത്തെ വ്യക്തമാക്കിയിരുന്നു. അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേനും നിലപാട് വ്യക്തമാക്കാതെ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നാണ് ഫെഫ്കയുടെ തീരുമാനമെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രൊഫഷണല്‍ മര്യാദ

പ്രൊഫഷണല്‍ മര്യാദ

പ്രൊഫഷണല്‍ മര്യാദകള്‍ നഗ്നമായി ലംഘിക്കപ്പെടുന്ന പ്രവണത നടന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. ആരേയും അറിയിക്കാതെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോവുക എന്നുള്ളത് കേട്ടറിവില്ലാത്ത ഒരു സംഭവമാണ്. പാക്കപ്പ് പറഞ്ഞു എന്നൊക്കെയാണ് നടന്‍ പറയുന്നത്. എന്നാല്‍ അതൊക്കെ ശുദ്ധ അസംബന്ധമാണെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Recommended Video

cmsvideo
Mohammed Rafi about Shane Nigam | Oneindia malayalam
പ്രതീക്ഷ

പ്രതീക്ഷ

അതേസമയം, വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ സ്ഥിതിക്ക് നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാവുമെന്നാണ് ഷെയിന്‍ നിഗത്തിന്‍റെ പ്രതീക്ഷ. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റ് വഴിയുള്ള ഖേദ പ്രകടനം സ്വീകാര്യമല്ലെന്നും മാപ്പ് പറഞ്ഞുള്ള നിലപാട് ഏത് സമയത്തും ഷെയിന്‍ മാറ്റുമെന്നുമായിരുന്നു ഫിലിം ചേംബറിന്‍റെ പ്രതികരണം

 പൗരത്വ നിയമത്തില്‍ എതിര്‍പ്പില്ലെന്ന് യുഎസ്, ഇന്ത്യ ജനാധിപത്യം നടപ്പാക്കുന്നുണ്ടെന്ന് പോമ്പിയോ പൗരത്വ നിയമത്തില്‍ എതിര്‍പ്പില്ലെന്ന് യുഎസ്, ഇന്ത്യ ജനാധിപത്യം നടപ്പാക്കുന്നുണ്ടെന്ന് പോമ്പിയോ

 ട്രംപിനെ ഇംപീച്ച്മെന്‍റ് ചെയ്തു; ജനപ്രതിനിധി സഭയില്‍ പ്രമേയം പാസായത് 230 പേരുടെ പിന്തുണയോടെ ട്രംപിനെ ഇംപീച്ച്മെന്‍റ് ചെയ്തു; ജനപ്രതിനിധി സഭയില്‍ പ്രമേയം പാസായത് 230 പേരുടെ പിന്തുണയോടെ

English summary
film producers association about shane nigam issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X