Get Updates
Get notified of breaking news, exclusive insights, and must-see stories!

നിര്‍മാതാക്കള്‍ ദിലീപിന് 'കട്ട സപ്പോര്‍ട്ട്' ചാനല്‍ ചര്‍ച്ചകള്‍ക്കില്ലെന്ന്‌; എല്ലാം അതിന്റെ പേരിലോ

കൊച്ചി: സിനിമ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സൂപ്പര്‍ താരം ദിലീപിന് പിന്തുണയുമായി സിനിമ നിര്‍മാതാക്കളുടെ സംഘടന രംഗത്ത്. കേസില്‍ ദിലീപിനെ ലക്ഷ്യം വച്ച് വന്ന വാര്‍ത്തകള്‍ക്കെതിരെ ദിലീപ് തന്നെ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.

തുടര്‍ന്നാണ് നിര്‍മാതാക്കളുടെ സംഘടന യോഗം ചേര്‍ന്ന് ദിലീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. കൊച്ചി ഫിലിം ചേംബറില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു നിര്‍മാതാക്കളുടെ പ്രതികരണം.

ദിലീപിനെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ശ്രമം നടക്കുകയാണ് എന്നാണ് നിര്‍മാതാക്കളുടെ ആരോപണം. എന്നാല്‍ എന്തുകൊണ്ടാണ് മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കാതെ ഒഴിഞ്ഞുമാറുന്നത് എന്ന ചോദ്യം ബാക്കിയാണ്. സുരേഷ് കമാര്‍, രഞ്ജിത്, സിയാദ് കോക്കര്‍ തുടങ്ങിയവരാണ് പത്രസമ്മേളനത്തില്‍ സംസാരിച്ചത്.

പ്രതിസ്ഥാനത്ത് ദിലീപ്?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിലീപിന്റെ പേര് പറഞ്ഞും ദിലീപ് ആണെന്ന് സൂചന നല്‍കിയം പല വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഇപ്പോള്‍ ദിലീപ് തന്നെ അതിനെതിരെ പ്രതികരിക്കുകയും ചെയ്തു.

വേട്ടയാടരുത്

ഒരാളെ പ്രതിസ്ഥാനത്ത് നിര്‍ത്തി വേട്ടയാടരുതെന്നാണ് സിനിമ നിര്‍മാതാക്കള്‍ പറയുന്നത്. ദിലീപിനെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ശ്രമം നടക്കുന്നതായും ഇവര്‍ ആരോപിക്കുന്നു.

തീയേറ്റര്‍ സമരത്തിന് ശേഷമാണത്രെ

തീയേറ്റര്‍ സമരത്തെ തടര്‍ന്നുണ്ടായ കാര്യങ്ങളാണ് ഇപ്പോഴത്തെ പല കാര്യങ്ങള്‍ക്കും കാരണം എന്നാണ് നിര്‍മാതാക്കള്‍ സംശയിക്കുന്നത്. ദിലീപിനെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നും ഇവര്‍ സംശയിക്കുന്നു.

അതും അന്വേഷിക്കണം

തീയേറ്റര്‍ സമരത്തിന് ശേഷമുണ്ടായ സാഹചര്യവും ഇപ്പോഴത്തെ സംഭവങ്ങളും തമ്മിലുള്ള ബന്ധം അന്വേഷിക്കണം എന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.

ഇനി ഉണ്ടാവില്ല ക്രിമിനലുകള്‍

സിനിമയില്‍ ഇനി ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ ഉണ്ടാകില്ലെന്ന ഉറപ്പാണ് നിര്‍മാതാക്കള്‍ മുന്നോട്ട് വയ്ക്കുന്നത്. ഡ്രൈവര്‍മാര്‍ അടക്കമുള്ളവരെ നിമയിക്കുമ്പോള്‍ കര്‍ശനമായ നിരീക്ഷണം ഏര്‍പെടുത്തും എന്നും ഫിലിം ചേംബര്‍ പറയുന്നു.

മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കില്ല

ദിലീപിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് മാധ്യമങ്ങളാണ്. അതുകൊണ്ട് തന്നെ ഇനിയുള്ള ദിവസങ്ങളില്‍ മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്നാണ് ഫിലിം ചേംബര്‍ വ്യക്തമാക്കിയിട്ടുള്ളത്.

സിനിമാക്കാര്‍ ആരും ഇല്ല

ഫിലിം ചേംബറിന്റെ തീരുമാനം വന്നതിന് ശേഷം ചാനല്‍ ചര്‍ച്ചകളില്‍ പ്രമുഖ സിനിമാക്കാരെ ആരേയം കിട്ടാത്ത സ്ഥിതിയാണ്. ഈ വിഷയം ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍ വിനു വി ജോണ്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

പള്‍സര്‍ സുനിയെ അറിയില്ലെന്ന്

പള്‍സര്‍ സുനിയുടെ പേര് പള്‍സര്‍ സുനി എന്നാണെന്ന് പോലും തങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഇയാള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും അറിയില്ലായിരുന്നത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+