കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് 'ഉദയനാണ് താരം' മോഡൽ മോഷണം! സിനിമയുടെ തിരക്കഥ മോഷ്ടിച്ചു, ഷൂട്ടിങ് മുടങ്ങി...

തിരക്കഥയ്ക്ക് പുറമേ ലാപ്ടോപ്, മൊബൈൽ ഫോൺ, വസ്ത്രങ്ങൾ എന്നിവയും ഇവർ മോഷ്ടിച്ചിരുന്നു.

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഉദയനാണ് താരം സിനിമയെ അനുസ്മരിപ്പിക്കും വിധം കോഴിക്കോട് തിരക്കഥാ മോഷണം. സിനിമാ പ്രവർത്തകർ താമസിക്കുന്ന കൊയിലാണ്ടിയിലെ ലോഡ്ജിൽ നിന്നാണ് തിരക്കഥ മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

ബന്ധുനിയമനം മുതൽ കണ്ണട വരെ! നേതാക്കളുടെ ക്വട്ടേഷൻ കേസും, പീഡനക്കേസും! സിപിഎം പരുങ്ങിയ വിവാദങ്ങൾബന്ധുനിയമനം മുതൽ കണ്ണട വരെ! നേതാക്കളുടെ ക്വട്ടേഷൻ കേസും, പീഡനക്കേസും! സിപിഎം പരുങ്ങിയ വിവാദങ്ങൾ

കണയങ്കോട് കൊപ്രപാണ്ടിക വീട്ടിൽ ആഷിക്ക്(26), നടേരി കണ്ണറ്റിട വയൽക്കുനി നിഷാദ്(23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരക്കഥയ്ക്ക് പുറമേ ലാപ്ടോപ്, മൊബൈൽ ഫോൺ, വസ്ത്രങ്ങൾ എന്നിവയും ഇവർ മോഷ്ടിച്ചിരുന്നു. കോഴിക്കോട് വെങ്ങളം ബൈപാസ് റോഡിലെ കൈരളി ലോഡ്ജിലെ മുറിയിൽ കയറിയാണ് യുവാക്കൾ മോഷണം നടത്തിയത്.

 സംവിധായകർ...

സംവിധായകർ...

വെങ്ങളം ബൈപ്പാസിലെ കൈരളി ലോഡ്ജിൽ രണ്ട് ദിവസം മുമ്പാണ് മോഷണം നടന്നത്. പ്രമുഖ സംവിധായകരായ ബിനീഷ് ചേവായൂർ, സഹസംവിധായകൻ ഉണ്ണി സത്യൻ തുടങ്ങിയ സിനിമാ പ്രവർത്തകർ താമസിച്ചിരുന്ന മുറിയിലായിരുന്നു മോഷണം.

ഉറങ്ങിയത്...

ഉറങ്ങിയത്...

തിരക്കഥ സംബന്ധിച്ച ചർച്ചകൾക്ക് ശേഷം പുലർച്ചെ രണ്ട് മണിയോടെയാണ് എല്ലാവരും ഉറങ്ങാൻ കിടന്നത്. ഇതിനിടെ മുറിയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയിടാനും മറന്നുപോയി. ഇതാണ് മോഷ്ടാക്കൾക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്.

 തിരക്കഥയും ലാപ്ടോപ്പും...

തിരക്കഥയും ലാപ്ടോപ്പും...

ലൊക്കേഷൻ നിശ്ചയിച്ച ഉടൻ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമയുടെ തിരക്കഥയാണ് ലോഡ്ജിൽ നിന്നും മോഷണം പോയത്. ഇതിനു പുറമേ സിനിമാപ്രവർത്തകരുടെ ലാപ്ടോപ്, മൊബൈൽ ഫോൺ, വസ്ത്രങ്ങൾ എന്നിവയും മോഷ്ടാക്കൾ അടിച്ചുമാറ്റി.

 എല്ലാം പൂർത്തിയായി...

എല്ലാം പൂർത്തിയായി...

പ്രമുഖ നടന്മാരായ ധർമ്മജൻ, ബിജുക്കുട്ടൻ, രാഹുൽ മാധവൻ തുടങ്ങിയവരാണ് പ്രസ്തുത ചിത്രത്തിൽ അഭിനയിക്കുന്നത്. ഉടൻ ചിത്രീകരണം ആരംഭിക്കാനിരുന്ന സിനിമയ്ക്ക് ഇതുവരെ പേരിട്ടിരുന്നില്ല.

 മുടങ്ങി...

മുടങ്ങി...

തിരക്കഥ മോഷണം പോയതിനാൽ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി മുടങ്ങുകയും ചെയ്തു. കവർച്ച നടന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ പോലീസിൽ വിവരമറിയിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷമാണ് പ്രതികളെ പിടികൂടിയത്.

 രണ്ടുപേർ...

രണ്ടുപേർ...

സിനിമാപ്രവർത്തകരുടെ ലാപ്ടോപും, മൊബൈലും സിനിമയുടെ തിരക്കഥയും മോഷ്ടിച്ച രണ്ട് യുവാക്കളെ പോലീസ് ശനിയാഴ്ചയോടെ അറസ്റ്റ് ചെയ്തു. സിഐ കെ ഉണ്ണികൃഷ്ണൻ, എസ്ഐ കെ ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

കാറിൽ കറങ്ങുന്ന സുന്ദരികൾ കള്ളനോട്ടുമായി പിടിയിൽ! അടിമാലിയിലെ ഹോട്ടലിൽ സംഭവിച്ചത്... കാറിൽ കറങ്ങുന്ന സുന്ദരികൾ കള്ളനോട്ടുമായി പിടിയിൽ! അടിമാലിയിലെ ഹോട്ടലിൽ സംഭവിച്ചത്...

English summary
film script stolen in kozhikode, police arrested two youngsters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X