നടന്‍ ബാലയുടെ പല്ലടിച്ച് തെറിപ്പിച്ചു; സംഭവം മറച്ച് വെച്ചത് എന്തിന് ?
കൊച്ചി: ചലച്ചിത്ര നടന്‍ ബാലയ്ക്ക് യുവാവില്‍ നിന്ന് മര്‍ദനമേറ്റ് പല്ല് തകര്‍ന്നു. ബാല താമസിക്കുന്ന അപാര്‍ട്ട്‌മെന്റിന്റെ കോമ്പൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച് ട്രാവലറിന്റെ ഡ്രൈവറുമായി നടന്ന തര്‍ക്കത്തിലാണ് ബാലയ്ക്ക് അടി കിട്ടിയത്.
ട്രാവലര്‍ ഡ്രൈവറായ യുവാവ് അപാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരുനുമായി തര്‍ക്കമുണ്ടായി. പ്രശ്‌നത്തില്‍ ബാല ഇടപ്പെടുകയും യുവാവിനെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ തിരിച്ചും ബാലയെ മര്‍ദിച്ചു. ആദ്യത്തെ അടിയില്‍ തന്നെ ബാലയുടെ മൂക്കിനും പല്ലിനും പരിക്ക് പറ്റി എന്നാണ് കണ്ടുനിന്നവര്‍ പറയുന്നത്.

സംഭവത്തെ തുടര്‍ന്ന് ബാലയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവും എറണാകുളത്തെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടി. പോലീസില്‍ പരാതി നല്‍കിയെങ്കിലും സംഭവം പുറത്തറിഞ്ഞാലുള്ള നാണക്കേട് ഭയന്ന് കേസ് ഒതുക്കി തീര്‍ത്തു. പല്ല് പോയതിനെ തുടര്‍ന്ന് ബാല വീടിന് പുറത്തിറങ്ങുന്നില്ല എന്നാണ് പറയുന്നത്.












Click it and Unblock the Notifications