Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂത്രപ്പുരക്ക് വേണ്ടി വാദിച്ച താരങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മൂത്രപ്പുരകളെ കുറിച്ച് ഒരു സുപ്രഭാതത്തിലാണ് കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ബോധോദയം ഉണ്ടായത്. ബസ് സ്റ്റാന്റുകളിലെ സ്ത്രീകളുടെ മൂത്രപ്പുരകളെ കുറിച്ചായിരുന്നു മനോരമ ന്യൂസിന്റെ ആവലാതി. സ്‌കൂളുകളിലെ മൂത്രപ്പുരകളായിരുന്നു ഏഷ്യാനെറ്റ് ഉയര്‍ത്തിക്കൊണ്ടുവന്ന പ്രശ്‌നം.

മനോരമ ഒറ്റ ദിവസം കൊണ്ട് വാര്‍ത്ത അവസാനിച്ചപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് അതൊരു കാമ്പയിന്‍ ആയി ഏറ്റെടുത്തു. സ്‌കൂളുകളിലെ മൂത്രപ്പുരകളുടെ ശോച്യാവസ്ഥ അവര്‍ നാട്ടുകാര്‍ക്ക് മുന്നില്‍ എത്തിച്ചു. ഒടുവില്‍ സര്‍ക്കാര്‍, വിഷയത്തില്‍ ഇടപെടാനും തുടങ്ങി.

ഏത് വാര്‍ത്തയാണെങ്കിലും കൂടുതല്‍ ശ്രദ്ധ നേടാന്‍ താരസാന്നിധ്യം അവശ്യമാണെന്ന സ്ഥിതിയിലെത്തിയിരിക്കുന്നു ഇപ്പോള്‍. സ്‌കൂളുകളിലെ മൂത്രപ്പുര പ്രശ്‌നത്തില്‍ പ്രതികരിച്ച താരങ്ങളെ കാണണ്ടേ....

വിദ്യ ബാലന്‍

വിദ്യ ബാലന്‍

ബോളിവുഡ് താരറാണിയും മലയാളിയും ആയ വിദ്യ ബാലന്‍ ആണ് വിഷയത്തില്‍ പ്രതരിച്ച പ്രമുഖ താരം. ദേശീയ ശുചിത്വ മിഷന്റെ അംബാസഡര്‍ കൂടിയാണ് വിദ്യ

മാനസിക നിലയെ ബാധിക്കും

മാനസിക നിലയെ ബാധിക്കും

ശുചിത്വമില്ലാത്ത മൂത്രപ്പുരകള്‍ പെണ്‍കുട്ടികളുടെ മാനസിക ആരോഗ്യത്തെ പോലും ബാധിക്കും എന്നാണ് വിദ്യ പറഞ്ഞത്. പെണ്‍കുട്ടികളെയാണ് ഈ പ്രശ്‌നം ഏറ്റവും രൂക്ഷമായി ബാധിക്കുക.

ശ്വേത മേനോന്‍

ശ്വേത മേനോന്‍

നടിയും അവതാരകയും ആയ ശ്വേത മേനോനും സ്‌കൂളുകളില്‍ വൃത്തിയുള്ള മൂത്രപ്പുരകള്‍ക്ക് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്.

കാവ്യ മാധവന്‍

കാവ്യ മാധവന്‍

കാവ്യ ഈയിടെയായി സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഒക്കെ ഇടപെടുന്ന ഒരു പ്രമുഖ താരമാണ്. പെണ്‍കുട്ടികളുടെ മൂത്രപ്പുര പ്രശ്‌നത്തില്‍ കാവ്യക്കുമുണ്ട് വിഷമം.

സുരേഷ് ഗോപി

സുരേഷ് ഗോപി

ആറന്‍മുള വിമാനത്താവളം മുതല്‍ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുന്ന ആളാണ് സുരേഷ് ഗോപി. മൂത്രമൊഴിക്കേണ്ടി വരുമോ എന്ന് പേടിച്ച് കുട്ടികള്‍ വെള്ളം കുടിക്കാതിരിക്കുന്ന അവസ്ഥ ദയനീയമാണെന്നാണ് സുരേഷ് ഗോപി പറയുന്നത്.

ഇതു കണ്ടാല്‍

ഇതു കണ്ടാല്‍

കേരളത്തിലെ പൊതു മൂത്രപ്പുരകള്‍ കണ്ടാല്‍ ആരായാലും പ്രതികരിച്ചുപോകും.പക്ഷേ പല പ്രമുഖരും ഇത്തരമൊരു മൂത്തപ്പുര ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടുണ്ടാവില്ല എന്നതാണ് സത്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+