കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുഖമേതായാലും മാസ്ക് മുഖ്യം': സോഷ്യൽ മീഡിയയിൽ കൊറോണക്കെതിരെ അണിനിരന്ന് സിനിമാ താരങ്ങൾ

Google Oneindia Malayalam News

ലോകം മുഴുവൻ നാശം വിതക്കുന്ന കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ 'മുഖമേതായാലും മാസ്ക് മുഖ്യം' എന്ന സന്ദേശമാണ് ഉയർത്തിപ്പിടിക്കേണ്ടത്. കൊറോണ വൈറസ് വ്യാപനത്തോടെ ആഘോഷങ്ങളെല്ലാം വീടുകളിലേക്ക് മാത്രമായൊതുങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇതോടെയാണ് ജനങ്ങളിലേക്ക് സന്ദേശങ്ങളെത്തിക്കാൻ ആരോഗ്യ വകുപ്പിനും സർക്കാരിനും പുറമേ സിനിമാ താരങ്ങളും പുതിയ സോഷ്യൽ മീഡിയ ക്യാമ്പെയിന് തുടക്കം കുറിക്കുന്നത്.

View this post on Instagram

#breakthechain #stayhome

A post shared by Asif Ali (@asifali) on

മുഖമേതായാലും മാസ്ക് മുഖ്യം എന്ന വാചകം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് സിനിമാ താരങ്ങളുടെ കൊറോണ വൈറസിനെതിരെയുള്ള ബോധവൽക്കരണ ക്യാമ്പെയിന് തുടക്കം കുറിക്കുന്നത്. കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാൻ രാജ്യവ്യാപക ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ ഒരുമിച്ചെത്തിയ ഈസ്റ്ററും വിഷുവും കാര്യമായ ആഘോഷങ്ങളില്ലാതെയാണ് കേരളീയരെ കടന്നുപോയത്.

മഞ്ജുവാര്യർ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ജയസൂര്യ, ആസിഫ് അലി എന്നിവരാണ് മാസ്ക് ധരിച്ച ചിത്രങ്ങൾക്കൊപ്പം മുഖമേതായാലും മാസ്ക് മുഖ്യം എന്ന സന്ദേശവും പോസ്റ്റ് ചെയ്തിട്ടുള്ളത്. കേരളത്തിൽ കൊറോണ വൈറസിനെതിരെ സർക്കാരും ആരോഗ്യവകുപ്പും ഉൾപ്പെടെയുള്ളവർ നടത്തിയ വരുന്ന പോരാട്ടങ്ങൾ ഫലംകണ്ടുതുടങ്ങിയിട്ടുണ്ട്. എന്നാൽ ജാഗ്രത വിടാതെ കൊറോണ വൈറസിനെതിരായ പോരാട്ടം തുടരണമെന്ന സന്ദേശമാണ് ആരോഗ്യമന്ത്രി കെകെ ഷൈലജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

actorcampaign-1

സംസ്ഥാനത്ത് ചൊവ്വാഴ്ച എട്ട് പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതിൽ കണ്ണൂർ ജില്ലയിൽ നിന്നുള്ള നാലുപേരും കോഴിക്കോട് ജില്ലയിൽ നിന്നുള്ള മൂന്നുപേരും കാസർഗോഡ് ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. എട്ട് പേരിൽ അഞ്ച് പേരും ദുബായിൽ നിന്ന് മടങ്ങിയെത്തിയവരാണ്. ആരോഗ്യമന്ത്രി കെകെ ഷൈലജ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.

View this post on Instagram

#staysafe #breakthechain

A post shared by Tovino Thomas (@tovinothomas) on

രോഗം ബാധിച്ച 19 പേർ ഇന്ന് മാത്രം രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഇതോടെ നിലവിൽ 173 പേരാണ് സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 211 പേർക്ക് ഇതിനകം രോഗം ഭേദമാവുകയും ചെയ്തിരുന്നു.

English summary
Film stars with Use mask campaign in sociam media during coronavirus outbreak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X