കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്തെ തിയറ്ററുകള്‍ ഉടന്‍ തുറക്കും; തിയതി ഇന്ന്‌ പ്രഖ്യാപിക്കും

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത്‌ തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രി സിനിമ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ തീരുമാനം. സംഘടനകള്‍ മുന്നോട്ട്‌ വെച്ച ഉപാധികള്‍ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. പ്രൊഡ്യുസേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ രഞ്‌ജിത്ത്‌, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്‌,ഹംസ, ഫിലിം ചേംബര്‍ പ്രസിഡന്റ്‌ വിജയകുമാര്‍, ഫിയോക്‌ ജനറല്‍ സെക്രട്ടറി ബോബി തുടങ്ങിയവരാണ്‌ ചര്‍ച്ചയില്‍ പങ്കെടുത്തത്‌.

തിയറ്ററുകള്‍ തുറക്കുന്ന തിയതി ഇന്ന്‌ വൈകിട്ട്‌ പ്രഖ്യാപിക്കുമെന്ന്‌ യോഗത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു. വിനോദ നികുതി ഒഴുവാക്കുക, ളൈസന്‍സ്‌ ഫീസ്‌ 6 മാസത്തേക്ക്‌ എടുത്ത്‌ കളയുക, രാവിലെ 9മണിമുതല്‍ രാത്രി 9 മണിവരെ മാത്രം പ്രദര്‍ശനമെന്ന തീരുമാനത്തില്‍ ഇളവ്‌ എന്നിവയടങ്ങുന്നതായിരുന്നു സിനിമ സംഘടനകളുടെ ആവശ്യം.

film theatre

വിനോദ നികുതി ഒവിവാക്കിയാല്‍ 50 ശതമാനം സീറ്റിങ്ങിലെ പ്രതിസന്ധി മറികടക്കാമെന്ന തീരുമാനമായി. തിയറ്റര്‍ ഉടമകള്‍ക്ക്‌ ലൈസന്‍സ്‌ പുതുക്കാന്‍ സാവകാശം നല്‍കിയിട്ടുണ്ട്‌. 9മണി വരെ തിയറ്റര്‍ പ്രദര്‍ശനമെന്നതില്‍ മാസ്റ്ററിന്‌ ഇളവ്‌ നല്‍കും. വിജയ്‌ സിനിമയുടെ ദൈര്‍ഖ്യം മൂന്ന്‌ മണിക്കൂറായതിനാലാണിത്‌. നാളെ തിയറ്ററുതളില്‍ പരീക്ഷണ പ്രദര്‍ശനം നടത്തും. അതേ സമയം അടഞ്ഞുകിടന്ന സമയത്തെ സാമ്പത്തിക നഷ്ടങ്ങളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി സംഘടന പ്രതിനിധികള്‍ പറഞ്ഞു.

നിര്‍മ്മാതാക്കളുടെ സംഘടന ഇന്ന്‌ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്‌. നിലവില്‍ റിലീസ്‌ ചെയ്യാനിരിക്കുന്ന ചിത്രങ്ങളുടെ 80 നിര്‍മ്മാതാക്കളാകും കൊച്ചിയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുക. സിനിമകള്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ റിലീസ്‌ ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ്‌ വിവരം.

Recommended Video

cmsvideo
മുഖ്യമന്ത്രിയുമായി ചേര്‍ന്ന യോഗത്തില്‍ തീരുമാനം | Oneindia Malayalam

English summary
film theaters will open soon in Kerala state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X