കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ദുരിതബാധിതർക്ക് സൂര്യയുടേയും കാർത്തിയുടേയും വക 25 ലക്ഷം.. 'അമ്മ'യുടെ വക 10 ലക്ഷം

  • By Desk
Google Oneindia Malayalam News

കൊച്ചി: കേരളം സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത മഴക്കെടുതിക്കാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി സാക്ഷ്യം വഹിച്ച് കൊണ്ടിരുന്നു. ഒട്ടേറെ മനുഷ്യരുടെ ജീവിതവും ജീവനും സമ്പാദ്യവുമെല്ലാം മഴവെള്ളത്തില്‍ ഒലിച്ച് പോയി. ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഇന്ന് വരെ മഴക്കെടുതി മൂലമുണ്ടായിരിക്കുന്നത്.

സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങിളില്‍ കൈമെയ് മറന്ന് ഏര്‍പ്പെടുന്നുണ്ട്. ഒപ്പം സിനിമാ ലോകവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കൈകോര്‍ത്തിരിക്കുന്നു.

കയ്യടി നേടി കാർത്തിയും സൂര്യയും

കയ്യടി നേടി കാർത്തിയും സൂര്യയും

തമിഴ് സിനിമാ താരങ്ങളും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയും കേരളത്തിന് സഹായം പ്രഖ്യാപിച്ച് മുന്നോട്ട് വന്ന് കയ്യടി നേടുകയാണ്. 25 ലക്ഷം രൂപയാണ് ഇരുവരും ചേര്‍ന്ന് കേരളത്തിലെ മഴക്കെടുതി അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി സംഭാവന ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്കാണ് സൂര്യയും കാര്‍ത്തിയും സംഭാവനയായി 25 ലക്ഷം കൈമാറുക.

മമ്മൂട്ടി ദുരിതാശ്വാസ ക്യാമ്പിൽ

മമ്മൂട്ടി ദുരിതാശ്വാസ ക്യാമ്പിൽ

അതേസമയം മലയാളത്തിലെ സൂപ്പര്‍താരങ്ങളാരും തന്നെ ഇതുവരെ ദുരിതബാധിതര്‍ക്ക് പണമായി സഹായം നല്‍കിയോ പ്രഖ്യാപനം നടത്തുകയോ ചെയ്തതായി റിപ്പോർട്ടുകളില്ല. നടന്‍ മമ്മൂട്ടി എറണാകുളം ജില്ലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പില്‍ നേരിട്ട് എത്തുകയും ദുരിതബാധിതരെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. അധികൃതരോട് ആലോചിച്ച് അടിയന്തര സഹായം എത്തിക്കും എന്നാണ് മമ്മൂട്ടി അവര്‍ക്ക് ഉറപ്പ് നല്‍കിയത്.

സഹായിക്കാൻ അഭ്യർത്ഥന

സഹായിക്കാൻ അഭ്യർത്ഥന

എന്നാല്‍ താരം വ്യക്തിപരമായി ധനസഹായമടക്കമുള്ളവ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമോ എന്നത് വ്യക്തമാക്കിയിട്ടില്ല. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന തേടിക്കൊണ്ട് മമ്മൂട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. സംസ്ഥാനം അഭൂതപൂര്‍വ്വമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആര്‍.എഫ്) ഉദാരമായി സംഭാവന നൽകുക എന്നാണ് അഭ്യർത്ഥന.

മോഹൻലാലിന്റെ പോസ്റ്റ്

മോഹൻലാലിന്റെ പോസ്റ്റ്

മമ്മൂട്ടി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ മറ്റൊരു സൂപ്പര്‍താരവും അമ്മ പ്രസിഡണ്ടുമായ മോഹന്‍ലാലിനെ ആ വഴിക്കൊന്നും കണ്ടില്ല. മോഹന്‍ലാലും ദുരിതബാധിതരെ സഹായിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. അതേസമയം ഫേസ്ബുക്കില്‍ സംഭാവന തേടി പോസ്റ്റ് ഇട്ടിട്ടുണ്ട്. നേരിടാം ഒന്നായി.. പ്രളയക്കെടുതിയിൽ ദുരന്തമനുഭവിക്കുന്ന നമ്മുടെ സഹജീവികൾക്ക് നമ്മളാൽ കഴിയുന്ന സഹായങ്ങൾ ഇപ്പോൾ തന്നെ നൽകുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്(സി.എം.ഡി.ആർ.എഫ്)കാരുണ്യത്തോടെ, പ്രാർത്ഥനയോടെ സംഭാവന ചെയ്യുക എന്നാണ് പോസ്റ്റ്.

സഹായവുമായി മറഡോണ ടീം

സഹായവുമായി മറഡോണ ടീം

അതിനിടെ മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി മറഡോണ സിനിമയുടെ അണിയറ പ്രവര്‍ത്തകരും മുന്നോട്ട് വന്നിട്ടുണ്ട്. ടൊവിനോ തോമസ് നായകനായ ചിത്രത്തിന്റെ ഒരു ദിവസത്തെ കളക്ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കാനാണ് മറഡോണ ടീം ഫേസ്ബുക്ക് ലൈവില്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്.

10 ലക്ഷം നൽകി അമ്മ

10 ലക്ഷം നൽകി അമ്മ

സൂര്യയും കാര്‍ത്തിയും 25 ലക്ഷം സംഭാവന പ്രഖ്യാപിച്ചപ്പോള്‍ 500ല്‍ അധികം അംഗമുള്ള മലയാളത്തിലെ താരസംഘടനായ എഎംഎംഎ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരിക്കുന്നത് 10 ലക്ഷം രൂപയാണ്. അമ്മ പ്രസിഡണ്ട് മോഹന്‍ലാലിന്റെ നിര്‍ദേശമനുസരിച്ച് വൈസ് പ്രസിഡണ്ട് മുകേഷും ട്രഷറര്‍ ജഗദീഷും ചേര്‍ന്ന് 10 ലക്ഷത്തിന്റെ ഡിഡി മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു.

അമ്മയ്ക്ക് പൊങ്കാല

അമ്മയ്ക്ക് പൊങ്കാല

അമ്മയുടെ ഫേസ്ബുക്ക് പേജില്‍ ചിത്രം സഹിതം പോസ്റ്റ് ചെയ്തതിന് പിന്നാലെ പൊങ്കാലയുമെത്തി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടിമാരുമായി ചര്‍ച്ച നടത്തിയതും നടിയുടെ കേസില്‍ കക്ഷി ചേരാനായി ഹര്‍ജി കൊടുത്തതും പോലുള്ള മുഖം രക്ഷിക്കല്‍ നീക്കം മാത്രമാണെന്നാണ് പലരും അമ്മയെ പരിഹസിക്കുന്നത്. തുക കുറഞ്ഞ് പോയെന്നും പലരും ചൂണ്ടിക്കാണിക്കുന്നു.

പത്ത് ലച്ചം പിച്ച

പത്ത് ലച്ചം പിച്ച

ചില പ്രതികരണങ്ങൾ വായിക്കാം: ഓരോ സിനിമയ്ക്കും കോടികൾ പ്രതിഫലം വാങ്ങുന്നവരുടെ സംഘടന ഇത്രയും വലിയ ഒരു ദുരന്തം ഉണ്ടായിട്ടു കൊടുക്കുന്നത് 10 ലച്ചം എന്നാണ് ഒരാളുടെ പരിഹാസം. താരസംഘടന ആയ അമ്മ നൽകിയത് 10 ലക്ഷം .അധ്യാപക സംഘടനയായ KSTA ഒറ്റ ദിവസത്തെ കളക്ഷനിൽ നൽകിയത് 24 ലക്ഷം. അധ്യാപകർ അല്ലേ ശരിക്കും താരങ്ങൾ എന്ന് മറ്റൊരു കമന്റ്

കാശില്ലാത്ത പാവപ്പെട്ട താരങ്ങളേ

കാശില്ലാത്ത പാവപ്പെട്ട താരങ്ങളേ

സംഘടനയിലെ ഒര് താരത്തിന് മാത്രം കൊടുക്കാൻ പറ്റുന്ന തുകയാണല്ലോ 10 ലക്ഷം രൂപാ.?? വെറും 30 ദിവസത്തെ ഷൂട്ടിംഗിന് 3 ഉം 4ളം കോടികൾ പ്രതിഫലം വാങ്ങിക്കുന്ന താരങ്ങളുടെ സംഘടനയല്ലേ അമ്മ.? ഈ സാധാരണക്കാരനെല്ലാം കൂടെയല്ലേ നിങ്ങളെയെല്ലാം താരങ്ങളാക്കിയത്..? എത്രമെമ്പേർസ് ഒണ്ട് അമ്മയിൽ..?? നിങ്ങളെ ഇന്നു കാണുന്ന താരങ്ങളാക്കിയ ഇവിടുത്തെ സാധാരണക്കാരന് വേണ്ടി ആകുമ്പോൾ നിങ്ങള് നിങ്ങടെ കഴിവിന്റെ പരമാവധി ചെയ്യണമായിരുന്നു.. കാശില്ലാത്ത പാവപ്പെട്ട താരങ്ങളേ.. എന്ന് മറ്റൊരു പ്രതികരണം

കണ്ണിൽ പൊടിയിടാനാവില്ല

കണ്ണിൽ പൊടിയിടാനാവില്ല

ഒരു 10 ലക്ഷ രൂപയുടെ ചെക്ക് കൊണ്ട് മലയാളിക്ക് A. M.M .A എന്ന സംഘടനയോടുള്ള വിയോജിപ്പ് മാറില്ല, വെറുപ്പ് അകന്ന് പോകില്ല , അത് ധാർമികതയുടെ പ്രശ്നമാണ്. 10 ലക്ഷം തന്ന് കണ്ണിൽ പൊടിയിടാം എന്ന് ആരും വിചാരിക്കയരുത്. സ്വന്തം സംഘടനയിലെ സ്ത്രികളെ സംരക്ഷിക്കാത്തവർ എന്തിന് സമൂഹത്തിന്റെ വിലാപം കാണുന്നു എന്നും പോസ്റ്റിന് കമന്റ് ലഭിച്ചിട്ടുണ്ട്.

എട്ടോ പത്തോ കോടി

എട്ടോ പത്തോ കോടി

അധ്യാപകരെ പോലെ ആണോ ഭായി സിനിമതാരങ്ങൾ. ജീവിതത്തിന്റെ രണ്ടറ്റംകൂട്ടിമുട്ടിക്കാൻ അവർപെടുന്ന പാടേ. സൂപ്പർസ്റ്റാറുകൾക് ഒക്കെ ഒരുസിനിമയിൽ അഭിനയിച്ചാൽ കഷ്ട്ടിച്ചു എട്ടോ പത്തോ കോടി ഉലുവ കിട്ടും. അത് കൊണ്ട് എന്താകാനാ എന്നുള്ള കളിയാക്കലുകളും അമ്മയ്ക്കും താരങ്ങൾക്കും ഫേസ്ബുക്കിൽ ലഭിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്

'അയ്യപ്പനോട് കള്ളക്കളി കളിച്ച കേരളം ദുരന്തം അർഹിക്കുന്നു'.. കേരളത്തിനെതിരെ വിദ്വേഷ പ്രചരണം!'അയ്യപ്പനോട് കള്ളക്കളി കളിച്ച കേരളം ദുരന്തം അർഹിക്കുന്നു'.. കേരളത്തിനെതിരെ വിദ്വേഷ പ്രചരണം!

പുഴയിലൂടെ ഒഴുകിപ്പോകുന്ന മാനുകളും ആളുകളും.. വെള്ളം കയറിയ കാറുകൾ.. സത്യാവസ്ഥ ഇതാണ്പുഴയിലൂടെ ഒഴുകിപ്പോകുന്ന മാനുകളും ആളുകളും.. വെള്ളം കയറിയ കാറുകൾ.. സത്യാവസ്ഥ ഇതാണ്

English summary
Film industry offers help to Chief Minister's relief fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X