ഐറ്റം ഡാന്‍സിന് ചോദിച്ചത് പത്ത് ലക്ഷം, റായി ലക്ഷ്മിക്കെതിരെ അണിയറപ്രവര്‍ത്തകര്‍
കൊച്ചി: ദിലീപ്-കാവ്യാ മാധവന്‍ ദമ്പതിമാര്‍ക്ക് കുഞ്ഞുണ്ടായതിന് മാധ്യമ പ്രവര്‍ത്തക ആശംസ നേര്‍ന്നതിന് നേരത്തെ ദക്ഷിണേന്ത്യയിലെ പ്രമുഖ നായികമാര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദിലീപ് ക്രിമിനലാണ് എന്നൊക്കെ ഇവര്‍ പറഞ്ഞിരുന്നു. റായ് ലക്ഷ്മി, തപ്‌സി പന്നു, ശ്രിയ ശരണ്‍, ലക്ഷ്മി മ്ഞ്ജു എന്നിവരായിരുന്നു രംഗത്തെത്തിയത്. എന്നാല്‍ ഇതിന് പിന്നില്‍ റായ് ലക്ഷ്മിക്കുള്ള ഗൂഢമായ താല്‍പര്യത്തെ പൊളിച്ചടുക്കുകയാണ് ദിലീപ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ദിലീപിന്റെ പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യാനായി അവരെ സമീപിച്ചിരുന്നുവെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇവര്‍ ഐറ്റം ഡാന്‍സിന് തയ്യാറായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

അതേ നടിയാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ സംസാരിക്കുന്നതെന്നും ഇത് നടിയുടെ ഇരട്ടത്താപ്പാണെന്നും അണിയറപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കാണ് ഐറ്റം ഡാന്‍സിനായി റായ് ലക്ഷ്മിയെ പരിഗണിച്ചത്. എന്നാല്‍ മൂന്ന് ദിവസത്തേക്ക് പത്തുലക്ഷം രൂപയാണ് നടി പ്രതിഫലമായി ചോദിച്ചത്. എന്നാല്‍ ഇത്രയും ഉയര്‍ന്ന തുക പ്രതിഫലമായി നല്‍കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ നടി ഇതേ പ്രതിഫലം തന്നെ ലഭിക്കണമെന്ന വാശിയിലായിരുന്നു. ഓഫറിന് വേണ്ടി റായ് ലക്ഷ്മി നിരന്തരം അണിയറ പ്രവര്‍ത്തകരെ വിളിച്ചു കൊണ്ടിരുന്നതായും ഇവര്‍ പറയുന്നു. അതേസമയം മലയാളത്തിലെ മുന്‍ നിര നായികമാര്‍ക്ക് പോലും ഇത്രയധികം പ്രതിഫലം കൊടുക്കാത്ത സാഹചര്യത്തില്‍ ഇവര്‍ റായ് ലക്ഷ്മിയെ ഒഴിവാക്കുകയായിരുന്നു. നേഹ അയ്യരാണ് പകരം ഐറ്റം ഡാന്‍സ് ചെയ്യുന്നത്.












Click it and Unblock the Notifications