കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമ്യയെ കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാരോ? അനില്‍ അക്കരെയുടെ 'ചതിക്കല്ലെ' വീഡിയോ പുറത്ത്

  • By
Google Oneindia Malayalam News

ആലത്തൂര്‍: ഞായറാഴ്ച കൊട്ടിക്കലാശത്തിനിടെ പല മണ്ഡലങ്ങളിലും സംഘര്‍ഷം അരങ്ങേറിയിരുന്നു. പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍റെ വാഹനം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞത് ചെറിയ രീതിയിലുള്ള സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. വടകരയിലും തിരുവനന്തപുരത്തും എല്ലാം കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ശമുണ്ടായി.

<strong>രാഹുല്‍ 'ഇന്‍'.. മോദി 'ഔട്ട്'.. ദക്ഷിണേന്ത്യയുടെ മനസ് ഇങ്ങനെ! ഏറ്റവും പുതിയ സര്‍വ്വേ</strong>രാഹുല്‍ 'ഇന്‍'.. മോദി 'ഔട്ട്'.. ദക്ഷിണേന്ത്യയുടെ മനസ് ഇങ്ങനെ! ഏറ്റവും പുതിയ സര്‍വ്വേ

ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹാരിദാസിന് കല്ലേറില്‍ പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തലയ്ക്ക് കല്ലേറ് കൊണ്ട് രമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് കല്ലേറിന് പിന്നില്‍ എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. എന്നാല്‍ അനില്‍ അക്കരയുടെ ഒരു വീഡിയോ പുറത്ത് വിട്ട് ഈ ആരോപണത്തിന്‍റെ മുനയൊടിക്കുകയാണ് എല്‍ഡിഎഫ്.

കൊട്ടിക്കലാശം

കൊട്ടിക്കലാശം

ആലത്തൂര്‍ മണ്ഡലത്തില്‍ കൊട്ടിക്കലാശത്തിനിടെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ സ്ഥാനാര്‍ത്ഥി രമ്യയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് കല്ലേറിന് പിന്നിലെന്നായിരുന്നു യുഡിഎഫിന്‍റെ ആരോപണം.

വ്യാജമെന്ന്

വ്യാജമെന്ന്

എന്നാല്‍ യുഡിഎഫിന്‍റെ ആരോപണം വ്യാജമാണെന്ന് എല്‍ഡിഎഫ് പറയുന്നു. യുഡിഎഫ് പ്രചരണത്തെ പൊളിക്കാന്‍ കൊട്ടിക്കലാശത്തിനിടെ ഉള്ള അനില്‍ അക്കര എംഎല്‍എയുടെ ഒരു വീഡിയോ ആണ് എല്‍ഡിഎഫ് സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിപ്പിക്കുന്നത്.

കല്ലെറിഞ്ഞു

കല്ലെറിഞ്ഞു

കൊട്ടിക്കലാശം പുരോഗമിക്കുന്നതിനിടെ വീഡിയോയില്‍ ചിലര്‍ കല്ലെറിയുന്നത്. കാണാം. എന്നാല്‍ പ്രവര്‍ത്തകര്‍ കല്ലെറിയുമ്പോള്‍ രമ്യയ്ക്ക് ഒപ്പമുണ്ടായിരുന്ന എംഎല്‍എ അനില്‍ അക്കരെ ചതിക്കല്ലേടാ എന്ന് വിളിച്ച് പറയുന്നുണ്ട്.

ചതിക്കല്ലേ

ചതിക്കല്ലേ

എന്നാല്‍ ഇതിനിടയിലും കല്ലേറ് തുടരുന്നുണ്ട്. കല്ലേറിനിടെ അനില്‍ അക്കരെ എന്തിനാണ് ചതിക്കല്ലേടാ എന്ന് വിളിച്ച് പറഞ്ഞതെന്ന സംശയമാണ് എല്‍ഡിഎഫ് ഉയര്‍ത്തുന്നത്. യുഡിഎഫ് പ്രവര്‍ത്തകരുടെ കല്ലേറിലാണ് രമ്യയ്ക്ക് പരിക്കേറ്റതെന്നാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നത്.

ആശുപത്രിയില്‍

ആശുപത്രിയില്‍

കല്ലേറില്‍ പരിക്കേറ്റെന്ന് ആരോപിച്ച് രമ്യയേയും അനില്‍ അക്കരയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.അതേസമയം ഇങ്ങോട്ട് കല്ലെറിയാന്‍ ശ്രമിച്ച ഇടതു മുന്നണി പ്രവര്‍ത്തകരെ തിരിച്ച് എറിയാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയാനാണ് താന്‍ ശ്രമിച്ചതെന്ന് അനില്‍ അക്കരെ പറഞ്ഞു.

വിശദീകരിച്ച് അനില്‍ അക്കരെ

വിശദീകരിച്ച് അനില്‍ അക്കരെ

കൊട്ടിക്കലാശത്തിനെത്തിയത് വളരെ കുറവ് ഇടതുമുന്നണി പ്രവര്‍ത്തകരായിരുന്നു. അവരെ എണ്ണായിരത്തോളം വരുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്താല്‍ ഉണ്ടാകാനിടയുള്ള അത്യാഹിതം ഓര്‍ത്താണ് താന്‍ അങ്ങനെ ചെയ്തതെന്നും അനില്‍ അക്കരെ പറഞ്ഞു.

വീഡിയോ

വീഡിയോ

ലോക്സഭ തിരഞ്ഞെടുപ്പ് 2019

English summary
final day workers pelting stones at remya haridas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X