കശ്മീര്‍ വിട്ടുകിട്ടുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് അമിത് ഷാ !
കോഴിക്കോട്: കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയാകാമെങ്കിലും കശ്മീര്‍ വിട്ടുകിട്ടുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കാശ്മീര്‍ പ്രശ്നത്തില്‍ ആരുമായും വിട്ടുവീഴ്ച്ചക്കില്ലെന്നും കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താനാവില്ലെന്നും അമിത് ഷാ വ്യക്തമാക്കി. കോഴിക്കോടു നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാനെതിരെ അമിത് ഷാ രൂക്ഷ വിമര്‍ശനമുന്നയിച്ചു. പാകിസ്ഥാന്‍ ഭീകരവാദത്തെ പിന്തുണയ്ക്കുകയാണെന്നുമാത്രമല്ല ഉറിയിലെ ആക്രമണം കൊണ്ട് ഇന്ത്യയെ തോല്‍പ്പിക്കാമെന്നു കരുതുന്നവര്‍ മൂഢന്മാരാണ്. തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ അന്തിമ വിജയം ഇന്ത്യക്കാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.ബിജെപി സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ചാണ് പിന്നീട് അമിത് ഷാ സംസാരിച്ചത്.

മോദി തന്റെ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ചാണ് ഭരണം നടത്തുന്നത്. മോദി സര്‍ക്കാരിനെതിരെ ഇതുവരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിനു സാധിച്ചിട്ടില്ല. സമൂഹത്തിലെ താഴേക്കിടയില്‍ വരെ വികസനമെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അമിത് ഷാ വ്യക്തമാക്കി.
ജനസംഘത്തില്‍ നിന്നും ബിജെപിയിലേക്കുളള യാത്രയെ കുറിച്ച് സംസാരിച്ച അമിത് ഷാ ബിജെപി ലോകത്തിലെ ഏററവുംവലിയ പാര്‍ട്ടിയായി മാറിക്കഴിഞ്ഞെന്നും വരുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നും പറഞ്ഞു. രാവിലെ ഒന്‍പതിന് ആരംഭിച്ച സമ്മേളനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയര്‍ത്തി. വൈകിട്ട് നടക്കുന്ന സമ്മേളനത്തില്‍ അദ്ദേഹം സംസാരിക്കും.












Click it and Unblock the Notifications