അവസാന വർഷ ഡിഗ്രി ക്ലാസുകൾ ഒക്ടോബർ നാല് മുതൽ; ക്ലാസുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലെ അവസാനവർഷ ഡിഗ്രി ക്ലാസുകൾ ഒക്ടോബർ നാല് മുതൽ ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസുകൾ നടക്കുകയെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു. കോളേജുകളിൽ ഡ്രൈവ് നടത്തുമെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസ മന്ത്രി വിദ്യാർത്ഥികൾക്ക് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചുവെന്ന് ഉറപ്പാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കൊവിഡ് വ്യാപനം മൂലം 2020 മാർച്ചിൽ അടച്ചിട്ട കോളേജുകളാണ് ഒക്ടോബർ നാല് മുതൽ തുറന്ന് പ്രവർത്തിക്കാൻ ഒരുങ്ങുന്നത്. വിദ്യാർത്ഥികൾക്ക് വാക്സിൻ ലഭിക്കാത്തത് വെല്ലുവിളിയാണെങ്കിലും കോളേജുകളിൽ നടക്കുന്ന വാക്സിൻ ഡ്രൈവുകളിലൂടെ ഇത് പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കോളേജുകൾ തുറക്കുന്നതിന് മുന്നോടിയായി അണുവിമുക്തമാക്കാനുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായിരിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.

റെഡ് സാരിയില്‍ കിടിലം ലുക്കില്‍ നടി ആന്‍ അഗസ്റ്റിന്‍; വിഷമത്തിലാണോ എന്ന് ആരാധകര്‍
Recommended Video
കോളേജ് പ്രിൻസിപ്പൽമാരുമായുള്ള ഓൺലൈൻ യോഗത്തിന് ശേഷമായികുന്നു മന്ത്രിയുടെ പ്രതികരണം പുറത്തുവരുന്നത്. രാവിലെ 8.30 മുതൽ 4.30 മുതൽ വരെയുള്ള സമയക്രമത്തിൽ അഞ്ച് മണിക്കൂർ എന്ന രീതിയിൽ മൂന്ന് സമയക്രമയങ്ങളാണ് സർക്കാർ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതിൽ ഏത് സമയക്രമം വേണമെന്ന് സ്ഥാപന മേധാവികൾക്ക് തീരുമാനിക്കാം.












Click it and Unblock the Notifications