കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ദിവസമെങ്കിലും സ്വന്തം വീട്ടിൽ താമസിക്കുകയെന്ന രാജീവിന്റെ സ്വപ്നം സാഫല്യത്തിലേക്ക്

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര: ജനകീയ കൂട്ടായ്മ ഒരു കുടുംബത്തിന്റെ കണ്ണീരിന് അല്പം ആശ്വാസമാവുമ്പോൾ അത് ഒരു യുവാവിന്റെ ചികാര സ്വപ്നത്തിന്റെ സാക്ഷാത്കാരം കൂടിയാവുന്നു. മേപ്പയ്യൂർ കൊഴുക്കല്ലൂരിലെ പുല്ലഞ്ചേരി മീത്തൽ രാജിവിന് നാട്ടുകാർ കൈകോർത്തപ്പോൾ വീടെന്ന സ്വപ്നം യാഥാർഥ്യമായി. അർബുദ രോഗം ബാധിച്ച്ചികിത്സയിലായിരുന്നു രാജീവൻ . മെഡിക്കൽ കോളേജിലെ ചികിത്സക്കിടയിലാണ് രാജിവന്റെ രോഗത്തിന്റെ ഭീകരത തിരിച്ചറിഞ്ഞത്.

ഒരു വിട് സ്വന്തമായി ഉണ്ടാവുക എന്നത് രാജീവിന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുള്ള രാജീവിന് ഒരു ദിവസമെങ്കിലും സ്വന്തം വിട്ടിൽ താമസിക്കുക എന്ന ആഗ്രഹം നിറവേറ്റാൻ നാട്ടുകാർ ഒരുമിക്കുകയായിരുന്നു. രാജീവന്റെ ആഗ്രഹപൂർത്തീകരണത്തിനായ് നാട്ടുകാർ ഭവന നിർമാണ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കുഞ്ഞിരാമൻ, പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.റീന എന്നിവർ രക്ഷാധികാരികളായും, വാർഡ് മെമ്പർ ഭാസക്കരൻ കൊഴുക്കല്ലൂർ ചെയർമാനും കെ.ഷൈനു കൺവീനറും ഇ.എം രാജൻ ട്രഷററും ടി.എം സുബൈർ പ്രവാസി സെൽ കൺവീനറുമായി കമ്മറ്റി രൂപീകരിച്ചു.

home

നാട്ടുകാരുടെയും വിദേശസുഹൃത്തുക്കളുടേയും ഭാഗത്തു നിന്നും അഭൗമമായ പിന്തുണ ലഭിച്ചത് നിർമ്മാണ കമ്മിറ്റിക്ക് കാര്യങ്ങൾ എളുപ്പമാക്കി. തൊഴിലാളികളായ രാജീവന്റെ സുഹൃത്തുക്കൾ മത്സരിച്ച് സഹകരിച്ചു. കമ്മറ്റി അംഗങ്ങളും നാട്ടുകാരും ജോലിക്കു മേൽനോട്ടം വഹിക്കുവാൻ സദാസമയം ജാഗരൂകരായുണ്ടായിരുന്നു. ഭക്ഷണമൊരുക്കുന്നതിൽ വളയിട്ട കൈകളും ഒന്നിച്ചു, കുടുംബശ്രീ പ്രവർത്തകരും പ്രദേശത്തെ വനിതാ കൂട്ടായ്മയും സഹകരിച്ചു.

രക്തബന്ധത്തിലുള്ളവരെ വിവാഹം ചെയ്യുന്നത് തെറ്റാണോ? അമ്മ വിവാഹം ചെയ്തത് മകളെയും മകനെയും... പിന്നീട്രക്തബന്ധത്തിലുള്ളവരെ വിവാഹം ചെയ്യുന്നത് തെറ്റാണോ? അമ്മ വിവാഹം ചെയ്തത് മകളെയും മകനെയും... പിന്നീട്

ഒടുവിൽ നാടിന്റെ സഹകരണ കൂട്ടായ്മയിൽ നിരാലംബനായ ഒരു യുവാവിന്റെ സ്വപ്നം യാഥാർഥ്യമായി. വീടിന്റെ താക്കോൽ ദാന കർമ്മം നാളെ ഉച്ചയ്ക്ക് 12.30ന് മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവ്വഹിക്കും.

English summary
Finally Rajeev's dream to stay at his home at least for a day come true
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X