കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീ വിരുദ്ധ പരാമർശം: ഒടുക്കം ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല! ഉദ്ദേശിക്കാത്ത പരാമർശമെന്ന്

Google Oneindia Malayalam News

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത്തരം ഒരു പരാമർശം ഒരിക്കലും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലെന്ന ബോധ്യത്തിലാണ് താൻ ഇത്രയും കാലം രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. എങ്കിലും ഇത്തരം ഒരു വിവാദത്തിന് ഇടയാക്കിയ വാക്കുകൾ പിൻവലിച്ച് അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു എന്ന് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിലൂടെ വ്യക്തമാക്കി.

#RapeIsNotAJoke- 'മാപ്പ് പറഞ്ഞിട്ട് ഇനി രമേശ് ചെന്നിത്തല മറ്റെന്തെങ്കിലും പറയാന്‍ വാ തുറന്നാല്‍ മതി'#RapeIsNotAJoke- 'മാപ്പ് പറഞ്ഞിട്ട് ഇനി രമേശ് ചെന്നിത്തല മറ്റെന്തെങ്കിലും പറയാന്‍ വാ തുറന്നാല്‍ മതി'

ആ മറുപടിയിലുണ്ട് സകലമാന സ്ത്രീകളെയും കുറിച്ചുള്ള പരമ പുച്ഛവും ജീര്‍ണ്ണമായ ആൺകോയ്മാ ഹുങ്കും: കുറിപ്പ്ആ മറുപടിയിലുണ്ട് സകലമാന സ്ത്രീകളെയും കുറിച്ചുള്ള പരമ പുച്ഛവും ജീര്‍ണ്ണമായ ആൺകോയ്മാ ഹുങ്കും: കുറിപ്പ്

'ഡിവൈഎഫ്‌ഐക്കാർക്കേ പീഡിപ്പിക്കാൻ പറ്റൂ എന്ന് എഴുതിവച്ചിട്ടുണ്ടോ'... വിവാദ പരാമര്‍ശവുമായി ചെന്നിത്തല'ഡിവൈഎഫ്‌ഐക്കാർക്കേ പീഡിപ്പിക്കാൻ പറ്റൂ എന്ന് എഴുതിവച്ചിട്ടുണ്ടോ'... വിവാദ പരാമര്‍ശവുമായി ചെന്നിത്തല

ഡിവൈഎഫ്ഐക്കാർക്ക് മാത്രമേ പീഡിപ്പിക്കാവൂ എന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ എന്നതായിരുന്നു ചെന്നിത്തലയുടെ വിവാദ പരാമർശം. കോൺഗ്രസ് സർവ്വീസ് സംഘടനയിലെ അംഗമായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ യുവതിയെ ബലാത്സംഗം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്...

കേരളത്തിന് നാണക്കേട്

കേരളത്തിന് നാണക്കേട്

കേരളീയ സമൂഹം ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത തരത്തിലുള്ള സ്ത്രീ പീഡന സംഭവങ്ങളാണ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പോലുമുണ്ടായിരിക്കുന്നത്. കോവിഡ് രോഗികളെപ്പോലും പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേടായി.

ഒരിക്കൽ പോലും ഇല്ല

ഒരിക്കൽ പോലും ഇല്ല

എന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്തിട്ടായാലും സ്ത്രീകളുടെ മനസിന് നേരിയ പോറല്‍ പോലും ഉണ്ടാകാനിടയാകരുത് എന്നതില്‍ എനിക്ക് നിര്‍ബന്ധമുണ്ട്.

അത്തരം ചില പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. എന്റെ പൊതുജീവിതത്തിൽ ഒരിക്കൽ പോലും സ്ത്രീകൾക്കെതിരായി മോശപ്പെട്ട പരാമർശം ഉണ്ടായിട്ടില്ല.

നിർവ്യാജം ഖേദം

നിർവ്യാജം ഖേദം

ഇന്നലെ വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് ഉത്തരം നൽകുന്ന അവസരത്തിൽ വിദൂരമായി പോലും, മനസിൽ ഉദ്ദേശിക്കാത്ത പരാമർശം ആണ് ഉണ്ടായത് എന്ന് വീണ്ടും കേട്ടപ്പോൾ മനസിലായി. അത്തരം ഒരു പരാമർശം ഒരിക്കലും എന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകാൻ പാടില്ല എന്ന രാഷ്ട്രീയ ബോധ്യത്തിലാണ് ഞാൻ ഇത്രയും കാലം പ്രവർത്തിച്ചിട്ടുള്ളത്.

എങ്കിലും അതിനിടയാക്കിയ വാക്കുകള്‍ പിന്‍വലിച്ച് അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

Recommended Video

cmsvideo
Ramesh chennithala's black humour went wrong | Oneindia Malayalam
സർക്കാരിന്റെ പിഴവ്

സർക്കാരിന്റെ പിഴവ്

സർക്കാർ സംവിധാനത്തിൽ സംഭവിച്ച ഗുരുതരമായ പിഴവിന്റെ ഫലമായിട്ടാണ് കേരളത്തിൽ രണ്ട് യുവതികൾ പീഡനത്തിനു ഇരയായായത്. ആറന്മുളയിലെ ആംബുലൻസിൽ പീഡിപ്പിച്ചതിന്റെയും തിരുവനന്തപുരത്തു ഹെൽത്ത് ഇൻസ്പെക്ടർ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചതിന്റെയും ഉത്തരവാദിത്വം ആരോഗ്യവകുപ്പിനാണ്.

ആരോഗ്യവകുപ്പ് ഏറ്റെടുക്കണം

ലോകത്തിന്റെ മുന്നിൽ കേരളത്തെ തീരാകളങ്കത്തിലേക്കു തള്ളിയിട്ട ഈ രണ്ട് സംഭവങ്ങളുടെയും ഉത്തരവാദിത്വം ആരോഗ്യവകുപ്പ് ഏറ്റെടുക്കണം. പ്രതികൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം കോവിഡ് പ്രതിരോധത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വീഴ്ചയും അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടാകണം.

English summary
Finally Ramesh Chennithala Apologize for his Misogynistic remark in Press Conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X