ഒടുവില്‍ സരിത മൊഴിനല്‍കി, രഹസ്യ മൊഴി
തിരുവനന്തപുരം: ഒടുവില്‍ അത് സംഭവിച്ചു. ബലാത്സംഗ കേസില്‍ സരിത എസ് നായര്‍, എപി അബ്ദുളളക്കുട്ടി എംഎല്‍എക്കെതിരെ മൊഴി നല്‍കി. അതും രഹസ്യ മൊഴി.
അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി കൊടുത്തതിന് ശേഷം സരിത മുങ്ങി നടക്കുകയായിരുന്നു. മൊഴി രേഖപ്പെടുത്താന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കോടതി അന്ത്യ ശാസനം നല്‍കിയപ്പോഴാണ് ഒടുവില്‍ സരിത എത്തിയത്. ഏഴ് തവണയായിരുന്നു സരിത മൊഴി നല്‍കാതെ മുങ്ങിയത്.

ജൂണ്‍ മൂന്നിന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (കോടതി-2) കെ വിഷ്ണുവിന് മുന്നിലാണ് സരിത മൊഴി നല്‍കിയത്. സരിതയുടെ ആവശ്യപ്രകാരം രഹസ്യമായാണ് മൊഴി രേഖപ്പെടുത്തിയത്. 15 പേജുള്ള മൊഴി വിചാര കോടതിയിക്ക് കൈമാറും. പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ ഉള്ളതെന്ന് സരിത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വച്ച് എപി അബ്ദുള്ളക്കുട്ടി എംഎല്‍എ തന്നെ ബലാത്സംഗം ചെയ്തു എന്നാണ് സരിതയുടെ പരാതി. അബ്ദുള്ളക്കുട്ടി തന്നെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുമായിരുന്നു എന്ന് സരിത നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു.
എന്തായാലും സരിത മൊഴി നല്‍കിയതോടെ അബ്ദുള്ളക്കുട്ടി വീണ്ടും കുടുങ്ങിയിരിക്കുകയാണ്. അറസ്റ്റ് ഭയന്ന് എംഎല്‍എ മുങ്ങിയിരിക്കുകയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.












Click it and Unblock the Notifications