വിഎസിനെ പറ്റിച്ചതല്ല; ഇനി ശമ്പളം കിട്ടും, പിണറായി ഒപ്പിട്ടു... മന്ത്രിമാര്‍ക്ക് തുല്ല്യമായ ശമ്പളം!!
തിരുവനന്തപുരം: ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന് ഇനി മുതല്‍ ശമ്പളം കിട്ടും. ചുമതലയേറ്റ് പത്ത് മാസം കഴിഞ്ഞിട്ടും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷനും മറ്റ് അംഗങ്ങള്‍ക്കും ശമ്പളം ലഭിച്ചിരുന്നില്ല.
ക്യാബിനറ്റ് പദവിയുള്ള വിഎസിന് മന്ത്രിമാര്‍ക്ക് തുല്ല്യമായ ശമ്പളമാണ് ലഭിക്കുക. ഇത് സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ചയാണ് ഒപ്പിട്ടത്.

ആനുകൂല്യങ്ങള്‍ എത്ര?
ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ശമ്പളവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം റോജി എം ജോണ്‍ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഭരണ പരിഷ്‌ക്കാര കമ്മീഷന്റെ ആനുകൂല്യങ്ങള്‍ എത്രയെന്നായിരുന്നു എംഎല്‍എയുടെ ചോദ്യം.

ഭരണ പരിഷ്‌ക്കാര അധ്യക്ഷന്‍
ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ആനുകൂല്യങ്ങള്‍ എത്രയെന്ന് പരിശോധിച്ച് വരികയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് നല്‍കിയ ഉത്തരം.

എംഎല്‍എ ആനുകൂല്യങ്ങളും നല്‍കിയില്ല
വിഎസിന് കാബിനറ്റ് പദവി നല്‍കാന്‍ തീരുമാനിച്ചതോടെ അദ്ദേഹത്തിന് എംഎല്‍എ എന്ന നിലയില്‍ ലഭിച്ചിരുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിര്‍ത്തലാക്കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കാബിനറ്റ് പദവിയോടെ ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷനായത്.

2016 ല്‍
സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം മുതിര്‍ന്ന നേതാവായ വിഎസിന് എന്തുസ്ഥാനം നല്‍കുമെന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ ധാരണയാകുന്നത്. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് 2016 ഓഗസ്റ്റില്‍ അദ്ദേഹം ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്.

ഇഎംഎസ് നമ്പൂതിരിപ്പാട്
1957ല്‍ ആണ് ഭരണപരിഷ്‌കരണ കമ്മീഷന്‍ ആദ്യമായി രൂപവത്കരിക്കപ്പെട്ടത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടായിരുന്നു ഇതിന്റെ അധ്യക്ഷന്‍. പീന്നീട് 1965ല്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലായിരുന്ന കാലത്ത് എം. കെ. വെള്ളോടി അധ്യക്ഷനായി രണ്ടാം ഭരണപരിഷ്‌കരണ കമ്മീഷന്‍ രൂപവത്കരിക്കപ്പെട്ടു. 1997ല്‍ നിലവില്‍വന്ന മൂന്നാം ഭരണപരിഷ്‌കരണ കമ്മീഷന്റെ അധ്യക്ഷന്‍ ഇ. കെ. നായനാര്‍ ആയിരുന്നു.












Click it and Unblock the Notifications