കെഎസ്ആർടിസിക്ക് സർക്കാർ സഹായം; 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: കെ എസ് ആർ ടി സിയ്ക്ക് സർക്കാർ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ മാസം അവസാനം 20 കോടി നൽകിയിരുന്നു. ജീവനക്കാരുടെ ശമ്പളവും പെൻഷനും അടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാൻ കൂടിയാണ് സർക്കാർ സഹായം ലഭ്യമാക്കുന്നത്.
ഇപ്പോൾ പ്രതിമാസം 50 കോടി രൂപയെങ്കിലും കോർപ്പറേഷന് സർക്കാർ സഹായമായി നൽകുന്നുണ്ട്. ഇ സർക്കാർ ഇതുവരെ 5747 കോടി രൂപ കോർപറേഷന് സഹായമായി കൈമാറി. നിലവിൽ പ്രതിമാസം 50 കോടി രൂപയെങ്കിലും കെ എസ് ആർ ടി സിക്ക് സർക്കാർ സഹായമായി നൽകുന്നുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ 5747 കോടി രൂപ കെ എസ് ആർ ടി സിയ്ക്ക് സഹായമായി നൽകിയിട്ടുണ്ടെന്നും ധനകാര്യ വകുപ്പ് വ്യക്തമാക്കി.

ജീവനക്കാർക്ക് ഒറ്റത്തവണയായി പൂർണ ശമ്പളം നൽകാൻ സഹായിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിമാസ ശമ്പളം ഒറ്റത്തവണയായി കൊടുക്കാനുള്ള ക്രമീകരണം കെ എസ് ആർ ടി സി ഉണ്ടാക്കും. ഇതിനാവശ്യമായ പിന്തുണ സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം, എൻഎച്ച്‌എമ്മിനും ആശ പ്രവർത്തകർക്കുമായി 55 കോടി രുപ അനുവദിച്ചതായി മന്ത്രി പറഞ്ഞു. പദ്ധതിയിലെ കേന്ദ്ര വിഹിതം നിഷേധിക്കുന്ന സാഹചര്യത്തിൽ എൻഎച്ച്‌എം ജീവനക്കാരുടെ ശമ്പളം വിതരണം അടക്കമുള്ള കാര്യങ്ങൾക്കായാണ് 45 കോടി രൂപ അനുവദിച്ചത്. ആശ വർക്കർമാരുടെ ഇൻസെന്റീവ് വിതരണത്തിന് 10 കോടിയും നൽകി.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ ആരോഗ്യ ദൗത്യ(എൻഎച്ച്‌എം)ത്തിന് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കാത്തതുമൂലം ജീവനക്കാരുടെ ശമ്പളം അടക്കം മുടങ്ങുന്ന സ്ഥിതിയാണ്. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി മേഖലകളിലായി ഡോക്ടർമാർ ഉൾപ്പെടെ 14,000ൽപരം ജീവനക്കാർ സംസ്ഥാനത്ത് എൻഎച്ച്‌എമ്മിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. ഇതിൽ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരുമടക്കം ഉൾപ്പെടുന്നു. ഇതിനുപുറമെ 26,000 ആശ വർക്കർമാരുമുണ്ട്.
കേന്ദ്ര ഫണ്ടും സംസ്ഥാന വിഹിതവും ഉപയോഗിച്ചാണ് എൻഎച്ച്‌എം പ്രവർത്തിക്കുന്നത്. കഴിഞ്ഞവർഷം പദ്ധതിച്ചെലവ് മുഴുവൻ സംസ്ഥാനം വഹിക്കേണ്ട സ്ഥിതിയായിരുന്നു സംസ്ഥാന സർക്കാർ നൽകിയ സഹായത്താലാണ് പദ്ധതി പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. നിലവിൽ ജീവനക്കാരുടെ ശമ്പളവും ആശ വർക്കർമാർക്കും പ്രതിഫലവുമടക്കം കുടിശികയാകുന്ന സാഹചര്യത്തിലാണ് അടിയന്തിരമായി സംസ്ഥാന സഹായം അനുവദിക്കാൻ തീരുമാനിച്ചത്.












Click it and Unblock the Notifications