ആദ്യ സർക്കാരിന്റെ കാലം മുതൽ പൊതുകടം വർധിച്ച് വരുന്നു, മറുപടിയുമായി ധനമന്ത്രി
തിരുവനന്തപുരം: വർദ്ധിച്ചു വരുന്ന പൊതു കടത്തെ യാഥാർത്ഥ്യ ബോധത്തോടെ കൈകാര്യം ചെയ്തിട്ടുളളത് ഇടത് സർക്കാരുകളാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ചെലവ് വരുമാനത്തെക്കാൾ ഉയരുമ്പോൾ കടമെടുക്കുക എന്നത് എല്ലാ സർക്കാരുകളും ചെയ്യുന്നതാണ് എന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ അർഹമായത് നൽകാതെ സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുമ്പോഴും പ്രതിപക്ഷം ആക്രമിക്കുന്നത് സംസ്ഥാന സർക്കാരിനെ മാത്രമാണ് എന്നും കെഎൻ ബാലഗോപാൽ കുറ്റപ്പെടുത്തി.
കെഎൻ ബാലഗോപാലിന്റെ കുറിപ്പ്: '' കേരളത്തിലെ ആദ്യത്തെ ഗവൺമെന്റിന്റെ കാലം മുതലിങ്ങോട്ട് സംസ്ഥാനത്തിന്റെ പൊതുകടം വർദ്ധിച്ചുവരുന്നുണ്ട്. ഓരോ ഗവൺമെന്റിന്റെ കാലാവധി കഴിയുമ്പോഴും തൊട്ടുമുൻപ് ഉണ്ടായിരുന്നതിനേക്കാൾ കൂടിയ പൊതുകടം ഉണ്ടായി വരുന്നു. അടിസ്ഥാനസൗകര്യ മേഖലയിൽ സർക്കാർ നടത്തുന്ന വൻ നിക്ഷേപങ്ങളും, ശമ്പളവും പെൻഷനുമായി നൽകുന്ന വലിയ വിഹിതവും പലപ്പോഴും ആകെ റവന്യൂ വരുമാനത്തെ അധികരിക്കുന്നു എന്നതാണ് യാഥാർഥ്യം. ചെലവ് വരുമാനത്തെ അധികരിക്കുമ്പോൾ കടമെടുത്ത് സർക്കാരിന്റെ പ്രവർത്തനങ്ങൾ നടത്തുക എന്നത് എല്ലാ ഗവൺമെന്റുകളും സ്വീകരിച്ചുവരുന്ന രീതിയാണ്.

എന്നാൽ വർദ്ധിച്ചു വരുന്ന പൊതു കടത്തെ യാഥാർത്ഥ്യ ബോധത്തോടെ കൈകാര്യം ചെയ്യാൻ കഴിഞ്ഞിട്ടുള്ളത് എൽഡിഎഫ് ഗവൺമെന്റുകൾക്കാണ് എന്ന് കണക്കുകൾ പരിശോധിച്ചാൽ കാണാവുന്നതാണ്. 2011-16 ലെ UDF ഗവൺമെന്റിന്റെ കാലത്ത് മുൻ ഗവൺമെന്റിന്റെ കാലത്തേക്കാൾ 76 % കടം വർധിക്കുകയുണ്ടായി. എന്നാൽ 2016-21 LDF കാലത്ത് 62% വർധനവ് മാത്രമാണ് ആകെ കടത്തിലുണ്ടായത്. രണ്ടു പ്രളയങ്ങളും നിപ്പയും, ഏതാണ്ട് ഒരു വർഷത്തിലധികം കാലം സാമ്പത്തിക മേഖലയെയാകെ സ്തംഭിപ്പിച്ച കോവിഡും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടും സാമ്പത്തിക രംഗത്തെ തകർച്ച കൂടാതെ മുന്നോട്ടു നയിക്കാൻ എൽഡിഎഫ് ഗവൺമെന്റിന് കഴിഞ്ഞു. 2011-16 കാലത്ത് പൊതു കടത്തിലുണ്ടായ ശരാശരി വാർഷിക വളർച്ച നിരക്ക് 15.2 % ആയിരുന്നെങ്കിൽ 2016-21 കാലത്ത് അത് 14 % മാത്രമാണ്.
മുൻകാലങ്ങളിലും ഇതുതന്നെയായിരുന്നു സ്ഥിതി. 2001-06 ലെ യുഡിഎഫ് ഗവൺമെന്റിന്റെ കാലത്ത് കടത്തിൽ ഉണ്ടായ വർദ്ധനവിനേക്കാൾ കുറവായിരുന്നു 2006-11 ലെ എൽഡിഎഫ് ഗവൺമെന്റിന്റെ കാലത്തുണ്ടായ വർദ്ധനവ്. അർഹമായി നൽകേണ്ട സാമ്പത്തിക വിഹിതം നിഷേധിച്ചും വെട്ടിക്കുറച്ചും കേന്ദ്ര ഗവൺമെന്റ് സംസ്ഥാന ഗവൺമെന്റിനെ വരിഞ്ഞു മുറുക്കുമ്പോഴും കേരളത്തിലെ പ്രതിപക്ഷം ആക്രമിക്കുന്നത് സംസ്ഥാന ഗവൺമെന്റിനെയാണ് എന്നതാണ് വിരോധാഭാസം.
കോവിഡിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയിലും സംസ്ഥാനത്തെ ഖജനാവിനെ മുടക്കമില്ലാതെ കൊണ്ടുപോകുന്ന സർക്കാരിനെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് പ്രതിപക്ഷത്തിന്. കണക്കുകൾ പരിശോധിക്കുന്ന ഏതൊരു വ്യക്തിക്കും വസ്തുതകൾ മനസ്സിലാക്കാമെന്നിരിക്കെ ജനങ്ങളാകെ ഈ പ്രതിസന്ധി കാലത്ത് സർക്കാരിനൊപ്പം നിൽക്കണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്''.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications