കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇടത് സർക്കാർ ഇല്ലാത്തത് പറയില്ല';' സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതിയുണ്ട്'; - കെ.എൻ ബാലഗോപാൽ

'ഇടത് സർക്കാർ ഇല്ലാത്തത് പറയില്ല';' സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതിയുണ്ട്'; - കെ.എൻ ബാലഗോപാൽ

Google Oneindia Malayalam News

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ പ്രതികരണവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. പദ്ധതിയിൽ കേന്ദ്ര നിലപാടിനെ തള്ളിയായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. പദ്ധതിക്ക് നിലവിലെ സാഹചര്യത്തിൽ അനുമതി നൽകാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

എന്നാൽ, സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതിയുണ്ടെന്ന് ധനമന്ത്രി പറയുന്നു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2019 ഡിസംബറിൽ തത്വത്തിൽ പദ്ധതിക്ക് നേരത്തെ അനുമതി ലഭിച്ചുവെന്നും കേന്ദ്രത്തിന്റെ കത്ത് വായിച്ച് ബാലഗോപാൽ വിശദീകരിച്ചു.

silver

കേരളത്തിലെ ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. 'ഇടത് സർക്കാർ ഇല്ലാത്തത് പറയില്ല. ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തെറ്റിദ്ധാരണ പരത്തരുത്'. എന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനങ്ങളിൽ ബിജെപി നേതാക്കളെക്കാൾ വിശ്വാസം കോൺഗ്രസിനാണ്. വന്ദേ ഭാരത് പദ്ധതി പ്രഖ്യാപനങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.

അതേസമയം, സില്‍വര്‍ ലൈനിന് ഇപ്പോള്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. കേരളം നല്‍കിയ ഡി.പി.ആര്‍ പൂര്‍ണമല്ലെന്നും പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവാണ് പാര്‍ലമെന്റില്‍ കേന്ദ്ര നിലപാട് പറഞ്ഞത്.

സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. സാമൂഹിക ആഘാത പഠനത്തിനുള്ള നടപടികള്‍ മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും റെയില്‍വെ മന്ത്രി അറിയിച്ചു. കേരളത്തില്‍ നിന്നുള്ള എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രനും കെ. മുരളീധരനും ലോകസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ടെക്‌നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഡി.പി.ആറില്‍ ഇല്ലെന്ന് മന്ത്രി പറഞ്ഞു.

ഏറ്റെടുക്കേണ്ട റെയില്‍വേ, സ്വകാര്യ ഭൂമി എന്നിവയുടെ കണക്ക് കാണിക്കണം. പരിസ്ഥിതി പഠനം നടത്തണം. ഇവയൊക്കെ പരിശോധിച്ചതിനു ശേഷം മാത്രമേ പദ്ധതിക്ക് അനുമതി നല്‍കാനാകൂ എന്ന് മന്ത്രി പറഞ്ഞു.എന്നാല്‍ മന്ത്രിയുടെ പ്രതികരണത്തെക്കുറിച്ച് അറിയില്ലെന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചാല്‍ പ്രതികരിക്കാമെന്നുമാണ് കെ റെയില്‍ അധികൃതരുടെ പ്രതികരിച്ചു.

എന്നാൽ, കെ റെയില്‍ പദ്ധതിയിൽ വീണ്ടും അഭിപ്രായം വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്ത് എത്തിയിരുന്നു. കോൺഗ്രസ് കെ റെയിലിന് എതിരല്ലെന്നാണ് ഇന്നലെ കെ.സുധാകരന്റെ പ്രതികരിച്ചത്. ജനങ്ങളുടെ ആശങ്ക മാറ്റണം. ഈ പദ്ധതി ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമെ നടപ്പാക്കാവൂ എന്ന നിലപാടാണ് കോണ്‍ഗ്രസിനെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് അനാവശ്യ ധൃതിയുണ്ടാകുകയും പദ്ധതിയുമായി മുന്നോട്ട് പോകുകയുമാണ് ചെയ്തത്. അതിനെയാണ് കോണ്‍ഗ്രസ് എതിര്‍ത്തതെന്നും കെ.സുധാകരന്‍ പറഞ്ഞിരുന്നു. ആരുടെ മനസിലും സത്യസന്ധമായി ആശങ്കയില്ലാത്ത തരത്തിലാകണം പദ്ധതി നടപ്പാക്കേണ്ടത്. എല്ലാതരം ആശങ്കകളും പരിഹരിക്കുന്നതിനായി പദ്ധതിയുടെ വിശദമായ ഡിപിആര്‍ ആദ്യ ഘട്ടത്തില്‍ തയാറാക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.

കോടീശ്വരന്മാർക്ക് സീറ്റ്: 156 ക്രിമിനൽ കേസുകളുള്ള സ്ഥാനാർത്ഥികൾ; 38 നിരക്ഷരർ; റിപ്പോർട്ട് ഇങ്ങനെകോടീശ്വരന്മാർക്ക് സീറ്റ്: 156 ക്രിമിനൽ കേസുകളുള്ള സ്ഥാനാർത്ഥികൾ; 38 നിരക്ഷരർ; റിപ്പോർട്ട് ഇങ്ങനെ

ആ ഡിപിആര്‍ വെച്ച് സമൂഹത്തെ ബോധ്യപ്പെടുത്തണം. അതിന്റെ പാരിസ്ഥിതിക ആഘാതവും സാങ്കേതിക ആഘാതങ്ങളെ സംബന്ധിച്ചും പഠനങ്ങള്‍ വേണം.അതടിസ്ഥാനപ്പെടുത്തി പദ്ധതിയുടെ നേട്ടങ്ങളും കോട്ടങ്ങളും പൊതു സമൂഹത്തേയും മറ്റും ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. അങ്ങനെ ആരുടേയും മനസില്‍ ആശങ്കയില്ലാതെ പദ്ധതി നടപ്പാക്കണമെന്നേ പറഞ്ഞിട്ടുള്ളുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
വാവ സുരേഷ് സാധാരണ നിലയിലേക്ക്..വെന്റിലേറ്റർ എടുത്ത് മാറ്റി

English summary
Finance Minister KN Balagopal reacted to central government stand on kerala Silver Line project.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X