Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് പ്രചരണത്തിന് മറുപടി: കേരളത്തില്‍ വിലക്കയറ്റം ഏറ്റവും കുറവ്, കേന്ദ്ര റിപ്പോർട്ടുമായി ധനമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ വിലക്കയറ്റമെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളത്തിൽ വലിയ വിലക്കയറ്റമുണ്ടായിരിക്കുന്നു എന്ന് പുതുപ്പള്ളി ബൈഇലക്ഷന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് നേതാക്കന്മാർ പ്രചരണം നടത്തിവരുന്നുണ്ട്. എന്നാല്‍ ഇവർക്കുള്ള മറുപടിയാണ് കേന്ദ്ര റിപ്പോർട്ടെന്നും അദ്ദേഹം പറയുന്നു.

ജൂലൈ മാസത്തെ ഉപഭോക്തൃ വില സൂചിക (Consumer Price Index) സംബന്ധിച്ച കണക്കുകൾ കേന്ദ്രസർക്കാർ ഇന്നലെ പുറത്തുവിട്ടിട്ടുണ്ട്. ഇതു പ്രകാരം രാജ്യത്തെ ഉപഭോക്തൃ വിലക്കയറ്റം ജൂണിലെ 4.87 ൽ നിന്ന് ജൂലൈയിൽ 7.44 ശതമാനമായി ഉയർന്നിരിക്കുന്നു. കഴിഞ്ഞ 15 മാസത്തിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് ജൂലൈയിൽ രാജ്യമാകെ ഉണ്ടായത്.

 kn-balagopal

മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിലും കനത്ത വിലക്കയറ്റമുണ്ടായപ്പോൾ ഏറ്റവും കുറവ് വിലക്കയറ്റമുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിരിക്കുന്നു. ദേശീയ ശരാശരിയെക്കാൾ ഒരു പോയിന്റ് താഴെ 6.4% ആണ് സംസ്ഥാനത്തെ വിലക്കയറ്റം. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ വിലക്കയറ്റം 9.66 ശതമാനവും കർണാടകയിൽ 7.85 ശതമാനവുമാണ്. ഗുജറാത്തുമായും തമിഴ്നാടുമായും ആന്ധ്രാപ്രദേശുമായുമൊക്കെ താരതമ്യം ചെയ്താൽ വിലക്കയറ്റത്തെ ഏറ്റവും ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനവും കേരളമാണ്. പൊതു വിപണിയിൽ സർക്കാർ നടത്തുന്ന ഇടപെടലുകളും ജനപക്ഷ നയങ്ങളുമാണ് സംസ്ഥാനത്തിന്റെ മികച്ച പ്രകടനത്തിന് ആധാരമെന്നും കെ എന്‍ ബാലഗോപാല്‍ പറയുന്നു.

രാജ്യത്തെമ്പാടും പച്ചക്കറികളുടെയും പലചരക്ക് സാധനങ്ങളുടെയും വില കുതിച്ചു കയറുകയാണ്. കേന്ദ്ര ഗവൺമെന്റ് നയങ്ങളുടെയും കോർപ്പറേറ്റ് പ്രീണന നടപടികളുടെയും ഭാഗമായി ഒരു വശത്ത് നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില വർദ്ധിക്കുകയും മറുവശത്ത് കർഷകന്റെ വരുമാനം കുറയുകയും ചെയ്യുകയാണ്. രാജ്യ തലസ്ഥാനം ഉൾപ്പെടെ വടക്കേ ഇന്ത്യയിലെ പല നഗരങ്ങളിലും ഒരു കിലോ തക്കാളി 300 രൂപയ്ക്ക് വിൽക്കപ്പെടുമ്പോൾ കേരളത്തിൽ 100 രൂപയ്ക്ക് താഴെ തക്കാളി ലഭ്യമാകുന്നു എന്നത് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ തന്നെ നാം ചർച്ച ചെയ്തതാണ്.

പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങൾ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന ഉപഭോക്തൃ സംസ്ഥാനമായ നമുക്ക് അഭൂതപൂർവ്വമായ ഈ വിലക്കയറ്റത്തിനിടയിലും വിലകൾ പിടിച്ചു നിർത്താൻ കഴിയുന്നത് സർക്കാരിന്റെ കൃത്യമായ ഇടപെടലുകൾ കൊണ്ടാണ്.പ്രതിപക്ഷ നേതാക്കന്മാരുടെ തെറ്റായ പ്രചരണങ്ങളിലെ വസ്തുത മനസ്സിലാക്കാൻ കേന്ദ്രസർക്കാരിന്റെ കണക്കുകൾ തന്നെ മതിയാകുമെന്നാണ് തോന്നുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+