കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെസ് ഒഴിവാക്കിയാല്‍ മതി; ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയില്ലെന്ന് ധനമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ വന്നിട്ട് പ്രത്യേക ഗുണമുണ്ടാവില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ഇന്ധന വില കുറയണമെങ്കില്‍ സെസ് ഒഴിവാക്കിയാല്‍ മതിയെന്നും മിക്ക സംസ്ഥാനങ്ങളും ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിന് എതിര്‍ത്തുവെന്നും മന്ത്രി വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍

kerala

പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടു വരേണ്ടെന്നാണ് കൂടുതല്‍ സംസ്ഥാനങ്ങളുടെയും അഭിപ്രായം. കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്ന ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനാണ്. നിലവില്‍ 30 രൂപയില്‍ അധികം പെട്രോളിനും ഡീസലിനുമായി കേന്ദ്രം തീരുവ ചുമത്തുന്നുണ്ട്. ഇത് കുറയ്ക്കാന്‍ തയ്യാറായാല്‍ പെട്രോളിനും ഡിസലിന്റെയും വില കുറയും.

ജിഎസ്ടിയില്‍ ഇന്ധനവില ഉള്‍പ്പെടുത്തിയാല്‍ നിലവില്‍ ഇന്ധന നികുതിയിലൂടെ ലഭിക്കുന്ന വരുമാനം സംസ്ഥാനങ്ങള്‍ക്ക് പകുതിയായി കുറയും. വരുമാനത്തിന്റെ പകുതി കേന്ദ്ര സര്‍ക്കാരിനാണ് ലഭിക്കുക. മദ്യവും, പെട്രോളും, ഡീസല്‍ എന്നിവയുടെ നികുതി പിരിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിന് തന്നെ നല്‍കുന്നതാണ് നല്ലതെന്ന് കേരളം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ വാദിച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കി.

അതേസമയം, ലഖ്നൗവില്‍ നടന്ന നാല്‍പ്പത്തിയഞ്ചാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ വെളിച്ചെണ്ണയുടെ നികുതി നിരക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ച ചര്‍ച്ച ഉയര്‍ന്നുവന്നിരുന്നെന്ന് ധനമന്ത്രി അറിയിച്ചു. സൗന്ദര്യവര്‍ധക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെളിച്ചെണ്ണ 18% നിരക്കിലും പാചക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെളിച്ചെണ്ണ 5% നിരക്കിലും നികുതിവിധേയമാക്കണം എന്ന നിര്‍ദേശമാണ് ഫിറ്റ്‌മെന്റ് കമ്മിറ്റി കൗണ്‍സിലിന് മുന്‍പില്‍ വെച്ചത്.

എന്നാല്‍ ഈ വേര്‍തിരിവ് വെളിച്ചെണ്ണയുടെ കാര്യത്തില്‍ പ്രായോഗികമല്ല എന്നും അതിനാല്‍ ഒരു ലിറ്ററില്‍ കൂടുതല്‍ ഉള്ള പായ്ക്കുകളില്‍ വരുന്ന വെളിച്ചെണ്ണ സാധാരണയായി പാചകത്തിന് ഉപയോഗിക്കുന്നതായതുകൊണ്ടു അതിനു 5% നിരക്കിലും ഒരു ലിറ്ററില്‍ താഴെയുള്ള പായ്ക്കുകളില്‍ വില്‍ക്കുന്നവ 18% നിരക്കിലും നികുതിവിധേയമാക്കാം എന്നും ഫിറ്റ്‌മെന്റ് കമ്മിറ്റി നിര്‍ദേശിച്ചു. ഇതിനോട് കേരളം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന് മന്ത്രി ബാലഗോപാല്‍ അറിയിച്ചു.

ഒരു ലിറ്ററില്‍ താഴെയുള്ള പായ്ക്കുകളില്‍ പാചകത്തിനായി വെളിച്ചെണ്ണ വാങ്ങുന്നവര്‍ക്ക് ഇതു അധികഭാരം ഉണ്ടാക്കുമെന്നും ഇത്തരം വിലവര്‍ധന ക്രമേണ നാളീകേര കര്‍ഷകരെയും ബാധിക്കുമെന്ന വാദവും കൗണ്‍സിലില്‍ ഉന്നയിച്ചു. മറ്റു പല എണ്ണകളും സൗന്ദര്യവര്‍ധനവ്, പാചകം എന്ന രണ്ടുപയോഗത്തിനും വെളിച്ചെണ്ണ പോലെ തന്നെ ഉപയോഗിക്കപ്പെടുമ്പോള്‍ കേരളത്തിലും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കൂടുതലായി ഉപയോഗിക്കുന്ന വെളിച്ചെണ്ണയുടെ നികുതി മാത്രം ഉയര്‍ത്തുന്നത് വിവേചനപരമാണെന്ന നിലപാടും അറിയിച്ചു.

കേരളത്തിന്റെ അഭ്യര്‍ഥന പ്രകാരം വെളിച്ചെണ്ണയുടെ നികുതി നിരക്കിനെക്കുറിച്ചു വിശദമായ പഠനം നടത്തിയതിനു ശേഷം മാത്രമേ ഇനി ചര്‍ച്ച ഉണ്ടാവുകയുള്ളൂ എന്ന് ജിഎസ്ടി കൗണ്‍സില്‍ തീരുമാനമെടുത്തു.

Recommended Video

cmsvideo
Politicians secretly takes third vaccine | Oneindia Malayalam

English summary
Finance Minister KN Balagopal says inclusion in GST will not reduce fuel prices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X