കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 ശതമാനം കൂടി ഡിഎ

  • By Soorya Chandran
Google Oneindia Malayalam News

KM Mani
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 10 ശതമാനം ക്ഷാമ ബത്ത അനുവദിക്കാന്‍ ശുപാര്‍ശ. ധനമന്ത്രി കെഎം മാണിയാണ് ഇക്കാര്യം ശുപാര്‍ശ ചെയ്തത്. അടുത്ത ദിവസം നടക്കുന്ന മന്ത്രിസഭ യോഗത്തില്‍ ഇക്കാര്യം അംഗീകരിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തീരെ ഭദ്രമല്ല എന്ന് ധനമന്ത്രി തന്നെ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പെട്ടെന്ന് 10 ശതമാനം ക്ഷാമ ബത്ത ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാന ഖജനാവിന് ഒരുവര്‍ഷം 1600 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇത് സൃഷ്ടിക്കുക എന്നാണ് കണക്കാക്കപ്പെടുന്നത്.

2013 സെപ്റ്റംബര്‍ 20 ന് കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 10 ശതമാനം ക്ഷാമബത്ത അനുവദിച്ചിരുന്നു. ഇതിനെ പിന്‍പറ്റിയാണ് ഇപ്പോള്‍ സംസ്ഥാനത്തും ഡിഎ അനുവദിച്ചിരിക്കുന്നത്. ജൂലായ് മാസം മുതല്‍ മുന്കാല പ്രാബല്യത്തില്‍ ക്ഷാമ ബത്ത നല്‍കണം എന്നാണ് ധനമന്ത്രിയുടെ ശുപാര്‍ശയില്‍ ഉള്ളത്. ഇക്കാര്യം മന്ത്രിസഭ അംഗീകരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഇത് അഞ്ചാം തവണയാണ് ക്ഷാമബത്ത കൂട്ടുന്നത്.

ക്ഷാമബത്ത ഉയര്‍ത്താനുള്ള കെഎം മാണിയുടെ തീരുമാനത്തെ പല വിധത്തിലാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പെന്‍ഷന്‍ പ്രായം ഉര്‍ത്തുന്നതിന് മുമ്പ് ജീവനക്കാര്‍ക്ക് ഒരു ആനുകൂല്യം കൂടി നല്‍കുക എന്നതാണ് മാണി ഉദ്ദേശിക്കുന്നതെന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. ജീവനക്കാര്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ നല്‍കുന്ന ധനമന്ത്രി എന്ന് പേരെടുത്ത് ഇടത് പക്ഷത്തേക്ക് മറുകണ്ടം ചാടുന്നതിന്റെ മുന്നൊരുക്കമാണിതെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

English summary
Finance Minister KM Mani proposes a hike of 10 % in state employees DA.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X