കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഫ്‌ബിയില്‍ പുകഞ്ഞ്‌ സര്‍ക്കാര്‍; ഇഡി അന്വേഷണത്തില്‍ പ്രതികരിച്ച്‌ ധനമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം:കഴിഞ്ഞ ദിവസം പുറത്തു വന്ന സിഎജി റിപ്പോര്‍ട്ടാണ്‌ ഇന്ന്‌ കേരളത്തിനെ സംസ്ഥാ സര്‍ക്കാരിനെ ഏറ്റവും വലിയ പ്രതിരോധത്തിലാക്കിയിരിക്കുന്നത്‌. സിഎജി റിപ്പോര്‍ട്ടില്‍ കിഫ്‌ബിക്കെതിരായ പരാമര്‍ശങ്ങളാണ്‌ സര്‍ക്കരിനെ വിവാദങ്ങളിലേക്ക്‌ നയിച്ചത്‌. നിലവില്‍ കിഫ്‌ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കൂടി അന്വേഷണം പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ്‌.

കിഫ്‌ബിക്കതിരായ ഇഡി അന്വേഷണം

കിഫ്‌ബിക്കതിരായ ഇഡി അന്വേഷണം

കിഫ്‌ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ കിഫ്‌ബിക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്‌. അന്വേഷണത്തിന്റെ തുടക്കമെന്നോണം മസാല ബോണ്ടിന്റെ വിശദാംശങ്ങള്‍ തേടി ഇഡി ആര്‍ബിഐക്ക്‌ കത്തയച്ചിട്ടുണ്ട്‌. മസാല ബോണ്ടിന്‌ ആര്‍ബിഐയുടെ അനുമതിയുണ്ടായിരുന്നോ, വിദേശത്തു നിന്നും പണം സ്വീകരിച്ചത്‌ കേന്ദ്ര സര്‍ക്കാരിന്റെയും ആര്‍ബിഐയുടേയും അനുമതിയോട്‌ കൂടിയായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ്‌ ഇഡി പ്രാഥമികമായി അന്വേഷിക്കുന്നത്‌. പ്രാഥമിക അന്വേഷണത്തിന്‌ ശേഷം കേസ്‌ രജിസ്റ്റര്‍ ചെയ്യാമെന്നാണ്‌ ഇഡി ആലോചിക്കുന്നത്‌.

'സംസ്ഥാനത്ത്‌ ഭരണസ്‌തംഭനം സൃഷ്ടിക്കനുള്ള ശ്രമം'

'സംസ്ഥാനത്ത്‌ ഭരണസ്‌തംഭനം സൃഷ്ടിക്കനുള്ള ശ്രമം'

കിഫ്‌ബിക്കെതിരായ ഇഡി അന്വേഷണം സംസ്ഥാനത്ത്‌ ബോധപൂര്‍വം ഭരണ സത്‌ംഭനം നടത്താനുള്ള ശ്രമമാണെന്ന്‌്‌ ധന മന്ത്രി തോമസ്‌ ഐസക്ക്‌ പ്രതികരിച്ചു. ഇഡിക്ക്‌ സിഎജി റിപ്പോര്‍ട്ട്‌ കിട്ടിയിട്ടുണ്ടെന്നും സിഎജി റിപ്പോര്‍ട്ട്‌ നിഷകളങ്കമല്ലന്നും തോമസ്‌ ഐസക്ക്‌ പറഞ്ഞു. ഇത്‌ അസാധാരണമാണ്‌, സര്‍ക്കാരിനെ അസ്ഥിരതപ്പെടുത്താനുള്ള ശ്രമവുമായി എജി ഇറങ്ങിയരിക്കുകയാണെന്നും തോമസ്‌ ഐസക്ക്‌ പറഞ്ഞു. ഇതിന്റെ ഭാഗമായി വാര്‍ത്തകള്‍ ചോര്‍ത്തന്നത്‌ അടിസ്ഥാന രഹിതമായ വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. യുഡ്‌എഫ്‌ സര്‍ക്കാര്‍ എജി ഓഡിറ്റ്‌ ആവശ്യപ്പെട്ടപ്പോള്‍ പറഞ്ഞതിനപ്പുറമൊന്നും ഇടത്‌ സര്‍ക്കാരും ചെയ്‌തിട്ടില്ല. പക്ഷെ എജിയുടെ ഓഫീസ്‌ എങ്ങനെയൊക്കെയാണ്‌ വിവാദമാക്കിയിരിക്കുന്നതെന്ന്‌ ശ്രദ്ധിക്കണം. എല്ലാം ചോര്‍ത്തി നല്‍കിയെന്നും തോമസ്‌ ഐസക്ക്‌ ആരോപിച്ചു.

കിഫ്‌ബിയും സിഎജി റിപ്പോര്‍ട്ടും

കിഫ്‌ബിയും സിഎജി റിപ്പോര്‍ട്ടും

രാജ്യത്ത്‌ അകത്ത്‌ നിന്നും വിദേശത്തു നിന്നുമായി കിഫ്‌ബി എടുക്കുന്ന കടമെടുപ്പ്‌ ഭരമഘടനാ വിരുദ്ധമാണെന്നാണ്‌ സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ഈ കടമെടുപ്പ്‌ 3190 കോടിയുടെ ബാധ്യത സര്‍ക്കാരിന്‌ ഉണ്ടാക്കിയെന്നുമാണ്‌ സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

പ്രതിപക്ഷ ആരോപണം

പ്രതിപക്ഷ ആരോപണം

കിഫ്‌ബിക്കായി പുറത്തിറക്കിയ മസാല ബോണ്ട്‌ റിസര്‍വ്‌ ബാങ്കിന്റെ അനുമതിയോടി കൂടിയായിരുന്നു എന്നാണ്‌ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്‌. എന്നാല്‍ മസാല ബോണ്ട്‌ പുറത്തിറക്കാന്‍ റിസര്‍വ്‌ ബാങ്കില്‍ നിന്നും നോ ഒബ്‌ജക്ഷന്‍ സര്‍്‌ട്ടിഫിക്കറ്റ്‌ മാത്രമേ സര്‍ക്കാരിന്‌ ലഭിച്ചിട്ടുള്ളവെന്നുമാണ്‌ പ്രതിപക്ഷത്തിന്റെ ആരോപണം. സര്‍ക്കാര്‍ വിദേശ പണം സ്വീകരിച്ചത്‌ ആര്‍ബി ഐയുടെ അനുമതിയോടെയല്ലെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ്‌ സിഎജി റിപ്പോര്‍ട്ട്‌

കിഫ്‌ബിയും മസാലബോണ്ടും

കിഫ്‌ബിയും മസാലബോണ്ടും

കേരള എന്‍ഫാസ്‌ട്രക്‌ചര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ ഫണ്ട്‌ ബോര്‍ഡ്‌ എന്നാണ്‌ കിഫ്‌ബിയുടെ പൂര്‍ണ രൂപം, 1996ല്‍ ഈ കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്‌ കിഫ്‌ബി രൂപീകരിക്കുന്നത്‌. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക്‌ ഫണ്ട്‌ കണ്ടെത്തുകയെന്നതായിരുന്നു കിഫ്‌ബി രൂപീകരിച്ചതിന്റെ ലക്ഷ്യം. റോഡുകള്‍, പാലങ്ങള്‍ ജലസേചന പദ്ധതികള്‍ എന്നിങ്ങയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ്‌ കിഫ്‌ബി ബോര്‍ഡ്‌ പണം കണ്ടെത്തിയിരുന്നത്‌.പിന്നീട്‌ നിക്രീയമായ കിഫ്‌ബി ബോര്‍ഡിനെ 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന്‌ ശേഷം പുനരുജ്ജീവിപ്പിക്കുകയായിരുന്നു.സംസ്ഥാനത്തെ വികസനങ്ങള്‍ക്കായി കൂടുതല്‍ കടമെടുപ്പ്‌ നടത്താന്‍ കിഫ്‌ബിയിലൂടെ സാധിക്കും എന്നതായിരുന്നു ആശയം. ഇന്ത്യക്ക്‌ പുറത്തു നിന്നും കിഫ്‌ബിക്കു കടമെടുക്കാാനഉള്ള അവസരമൂണ്ടാക്കുകയാണ്‌ മസാല ബോണ്ടിലൂടെ ചെയ്യുന്നത്‌. റിസര്‍വ്‌ ബാങ്ക്‌ അനുമതിയോടെയാണ്‌ മസാല ബോണ്ട്‌ പുറത്തിറക്കുന്നത്‌.

സര്‍ക്കാര്‍ പ്രതിരോധം

സര്‍ക്കാര്‍ പ്രതിരോധം

കേരളത്തില്‍ ഭരണ സത്‌ംഭനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രവും എജിയും ചേര്‍ന്ന്‌ നടത്തുന്ന നാടകങ്ങളാണ്‌ കിഫ്‌ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടെന്നാണ്‌ സര്‍ക്കാര്‍ വാദം. സിഎജി റിപ്പോര്‍ട്ട്‌ പുറത്തായതിന്‌ ശേഷം എജിയും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമായ അവസ്ഥയിലാണ്‌. കേന്ദ്ര ഏജന്‍സികള്‍ക്കു പിന്നാലെ എജിയെ ഉപയോഗിച്ച്‌ സംസ്ഥാനത്ത്‌ ഭരണസത്‌ംഭനം ഉണ്ടാക്കാനാണ്‌ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ ഉദ്ദേശമെന്നും, കിഫ്‌ബിക്കതിരായ ആരോപണം സംസ്ഥാനത്തെ വികസനമുരടിപ്പിനെ ലക്ഷ്യം വെച്ചുള്ളതാണെന്നുമാണ്‌ സര്‍ക്കാര്‍ ആരോപണം. എന്നാല്‍ ഇഡി്‌ കിഫ്‌ബിക്കെതിരായ അന്വേഷണം ഏറ്റെടുത്തതോടെ കൂടുതല്‍ സമ്മര്‍ദത്തിലായിരിക്കുകയാണ്‌ കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍

English summary
Finance minister react on ED enquiry against KIFBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X