കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി അപമാനിച്ചിട്ടില്ല, ഞാന്‍ രാജി വച്ചിട്ടുമില്ല; ശുദ്ധ അസംബന്ധമെന്ന് തോമസ് ഐസക്ക്...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: താന്‍ രാജി വച്ചതായ വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. മുഖ്യമന്ത്രി പിണറായി വിജയന്‍ അപമാനിച്ചതിനാല്‍ താന്‍ രാജിക്കത്ത് നല്‍കിയെന്ന് ഒരു പത്രത്തില്‍ വന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്ന് തോമസ് ഐസക്ക് പ്രതികിരിച്ചു.

ഒരു തെളിവുമില്ലാതെയെങ്ങനെയാണ് ഒരു പത്രത്തിന് ഇത്തരത്തിലൊരു വാര്‍ത്ത അടിച്ചു വിടാന്‍ കഴിയുന്നത്. ഇതിനൊന്നും മറുപടി അര്‍ഹിക്കുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു. ധനമന്ത്രി തോമസ് ഐസക്കും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ശീത സമരത്തിലാണെന്നാണ് വാര്‍ത്തകള്‍.

thomas isaac

നേരത്തെ മുഖ്യമന്ത്രിയുടെ സാമ്പത്തികോപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചതില്‍ തോമസ് ഐസക്കിന് അഭിപ്രായ വ്യത്യായമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്തിടെ മണി ചെയിന്‍ തട്ടിപ്പില്‍ കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതിക്കൊപ്പം ധനമന്ത്രി വേദി പങ്കിട്ടത് പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധത്തിന് വഴി വച്ചിരുന്നു. ഇത് സംബന്ധിച്ച് പിണറായി തോമസ് ഐസക്കിനെ വമിര്‍ശിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പി്ന്നാലെയാണ് ഐസക്ക് രാജി വച്ചെന്ന് വാര്‍ത്ത വന്നത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Its fake one, Finance Minister Thomas Isaac about his resignation news.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X