സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി... സമ്മതിച്ച് ധനമന്ത്രി, അനാവശ്യ ചിലവും ധൂർത്തുമെന്ന് പ്രതിപക്ഷം!
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് നിയമസഭയില്‍ സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുന്നതിനിടയിലായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം.
കേരളത്തിലെ സാമ്പത്തികരംഗം പൂർണ്ണമായും താറുമായെന്നും വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചുവെന്നും അടിയന്തര പ്രമേയ നോട്ടീസിൽ പ്രതിപക്ഷം ആരോപിച്ചു. അനാവശ്യ ചെലവും ധൂര്‍ത്തുമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് പ്രതിപക്ഷം ആരോപിച്ചു.കിട്ടാനുള്ള പൈസ പിരിച്ചെടുത്താല്‍ പ്രതിസന്ധി മറികടക്കാം. നികുതി പിരിക്കുന്നതിലും ധൂര്‍ത്ത് നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു.

കെടി ജലീല്‍ വിചാരിച്ചാല്‍ പോലും ധനവകുപ്പിന് പാസ് മാര്‍ക്ക് കിട്ടില്ലെന്ന് വിഡി സതീശൻ പരിഹസിച്ചു. അതേസമയം ഓരോ വർഷവും 16 ശതമാനം ചെലവ് വർധിക്കുന്നുണ്ടെന്ന് ധനമന്ത്രി വിശദീകരിച്ചു. പ്രതിസന്ധിയുണ്ടെങ്കിലും ക്ഷേമ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. യുഡിഎഫ് വരുത്തിയ കുടിശ്ശികകള്‍ കൊടുത്തുതീര്‍ത്തതാണോ സർക്കാർ നടത്തിയ ധൂർത്ത് എന്ന് ധനമന്ത്രി ചോദിച്ചു. ധനമന്ത്രി സ്ഥാനം രാജി വച്ച് ഐസക് കേരളത്തെ രക്ഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications