കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിക്കുന്നു; സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ധനമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിനുള്ള വായ്പ വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. സാമ്പത്തികമായി കേരളത്തെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് തോമസ് ഐസക് പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 3000 കോടി രൂപയാണ് ഒറ്റയടിക്ക് വെട്ടികുറച്ചത്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കേന്ദ്രം തയ്യാറായില്ലെന്നും ധനമന്ത്രി പറഞ്ഞു.

സാധാരണ ഗതിയില്‍ ഡിസംബര്‍ മാസത്തില്‍ അനുമതി ലഭിക്കേണ്ട വായ്പ രണ്ടാഴ്ചയോളം വച്ച് താമസിപ്പിച്ചു. ഇന്നലെ ലഭിച്ച അറിയിപ്പ് പ്രകാരം 1920 കോടി വായ്പ്പ എടുക്കാനാണ് അനുമതി.10,233 കോടി രൂപ വരെ വായ്പ കിട്ടേണ്ട സാഹചര്യത്തിലാണിത്. 3000 കോടി രൂപയാണ് ഒറ്റയടിക്ക് വെട്ടികുറച്ചതെന്നും മന്ത്രി പറഞ്ഞു.

thomasnew

ജിഎസ്ടി നഷ്ടപരിഹാരമായ 1600 കോടി ഇതുവരെ സംസ്ഥാനത്തിന് കിട്ടിയിട്ടില്ല, സംസ്ഥാന സര്‍ക്കാരിനുള്ള ഗ്രാന്‍റുകളും വെട്ടിക്കുറച്ചിരിക്കുകയാണ്.തൊഴിലുറപ്പില്‍ 1215 കോടിയും നെല്ല് സംഭരണത്തില്‍ 1035 കോടിയും ലഭിക്കാനുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സര്‍ക്കാര്‍ നേരിടുന്നത്. ട്രഷറി നിയന്ത്രണം കൂട്ടേണ്ടി വരും. സാമ്പത്തിക ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിന് സംസ്ഥാനം നിര്‍ബന്ധിതമാവുകയാണെന്നും തോമസ് ഐസക് പറഞ്ഞു.

25ലക്ഷത്തിന് കരാര്‍,ഷെയിന്‍ ചോദിച്ചത് 45ലക്ഷം;പുളിങ്കുരുവിന്‍റെ കച്ചവടമല്ലെന്ന് നിര്‍മ്മാതാക്കള്‍25ലക്ഷത്തിന് കരാര്‍,ഷെയിന്‍ ചോദിച്ചത് 45ലക്ഷം;പുളിങ്കുരുവിന്‍റെ കച്ചവടമല്ലെന്ന് നിര്‍മ്മാതാക്കള്‍

മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പ്;കാവിക്കോട്ട തകര്‍ത്തെറിഞ്ഞ് കോണ്‍ഗ്രസ്!!നാഗ്പൂരിലും തകര്‍ന്ന് ബിജെപിമഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പ്;കാവിക്കോട്ട തകര്‍ത്തെറിഞ്ഞ് കോണ്‍ഗ്രസ്!!നാഗ്പൂരിലും തകര്‍ന്ന് ബിജെപി

സിഎഎയെ വേണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് ജൂഹി ചൗള... ശരിക്കും ദുരന്തമെന്ന് സുനില്‍ ഷെട്ടി!!സിഎഎയെ വേണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് ജൂഹി ചൗള... ശരിക്കും ദുരന്തമെന്ന് സുനില്‍ ഷെട്ടി!!

English summary
Finance Minister Thomas Isaac against NDA govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X