കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രം അപൂര്‍വ റെക്കോഡിട്ടിരിക്കുന്നു; രണ്ടര ലക്ഷം കോടി പിഴിഞ്ഞെടുക്കും- തോമസ് ഐസക് പറയുന്നു

  • By Desk
Google Oneindia Malayalam News

തിരുവവന്തപുരം: എണ്ണ വില ഓരോ ദിവസവും വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. കൊറോണ കാലത്ത് സര്‍ക്കാര്‍ ചെയ്യുന്നത് ക്രൂരതയാണെന്ന് സൂചിപ്പിക്കുകയാണ് മന്ത്രി. ഒരു വര്‍ഷം കൊണ്ട് രണ്ടര ലക്ഷം രൂപയാണ് സര്‍ക്കാര്‍ പിരിച്ചെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ...

th

കഴിഞ്ഞ എട്ടുദിവസം തുടര്‍ച്ചയായി പെട്രോളിന്റെയും ഡീസലിന്റെയും മേലുളള എക്‌സൈസ് നികുതി വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. എട്ടുദിവസം കൊണ്ട് ഡീസലിന്റെ നികുതി 4.40 രൂപയും പെട്രോളിന്റേത് 4.51 രൂപയും വര്‍ദ്ധിപ്പിച്ചു. ഇതടക്കം പകര്‍ച്ചവ്യാധി തുടങ്ങിയശേഷം എക്‌സൈസ് തീരുവയിലുണ്ടായ വര്‍ദ്ധനവിലൂടെ രണ്ടരലക്ഷം കോടി രൂപ ഇന്ത്യയിലെ ജനങ്ങളില്‍ നിന്ന് ഒരു വര്‍ഷംകൊണ്ട് പിഴിഞ്ഞെടുക്കാനാണ് പരിപാടി.

പിണറായി സര്‍ക്കാര്‍ ചെയ്യുന്നത് ക്രൂരതയല്ലേ? എല്ലാം നിലച്ചു, അക്കമിട്ടു നിരത്തി ഉമ്മന്‍ ചാണ്ടിപിണറായി സര്‍ക്കാര്‍ ചെയ്യുന്നത് ക്രൂരതയല്ലേ? എല്ലാം നിലച്ചു, അക്കമിട്ടു നിരത്തി ഉമ്മന്‍ ചാണ്ടി

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍വന്ന 2014 മെയില്‍ പെട്രോളിന്റെ നികുതി 9.48 രൂപയായിരുന്നത് മൂന്നരമടങ്ങ് വര്‍ദ്ധിപ്പിച്ച് 32.89 രൂപയാക്കി. ഡീസലിന്റെ നികുതി 3.56 രൂപയായിരുന്നത് ഒന്‍പതു മടങ്ങ് വര്‍ദ്ധിപ്പിച്ച് 31.83 രൂപയാക്കി. ഇങ്ങനെ ഇതിനകം അഞ്ചുലക്ഷം കോടി രൂപ ജനങ്ങളില്‍ നിന്ന് പിരിച്ചിട്ടുണ്ട്.

ഈ കാലയളവില്‍ ക്രൂഡോയിലിന്റെ വില ബാരല്‍ ഒന്നിന് 105 ഡോളറായിരുന്നത് 38 ഡോളറായി ചുരുങ്ങി. എന്നാല്‍ ക്രൂഡോയില്‍ വിലയിടിവിന്റെ നേട്ടം ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഉണ്ടായില്ല. ക്രൂഡോയിലിന്റെ വിലയിടിഞ്ഞപ്പോള്‍ ഇന്ത്യയിലെ വില ഉയരുകയാണുണ്ടായത്.

English summary
Finance Minister Thomas Isaac Criticize Nanrendra Modi Government over Fuel Price
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X