കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പ്‌ മുന്നില്‍; ജനപ്രീയ ബജറ്റ്‌ അവതരിപ്പിക്കാന്‍ ധനമന്ത്രി

Google Oneindia Malayalam News

തിരവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ ജനപ്രീയ ബജറ്റുമായാകും ധനമന്ത്രി തോമസ്‌ ഐസക്‌ എത്തുക. ഇടതുപക്ഷ സര്‍ക്കാരിനെ ജനകീയമാക്കിയ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കാനും റബറിന്റെ താങ്ങുവില ഉയര്‍ത്താനും സാധ്യതയുണ്ട്‌. തൊഴില്‍ സൃഷ്ടിക്കാന്‍ ഉതകുന്ന പുതുപദ്ധതിയാകും ബജറ്റിന്റെ പ്രധാന ആകര്‍ഷണം. ഈ മാസം 15നാണ്‌ ബജറ്റ്‌ അവതരണം.

നിയമസഭാ തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കേ സാമ്പത്തിക ശാസ്‌ത്രജ്ഞനേക്കാള്‍ രാഷ്ട്രീയക്കാരനായാണ്‌ തോമസ്‌ ഐസക്‌ ബജറ്റെഴുത്തിനെ സമീപിക്കുന്നത്‌. തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ വിജയം സ്വന്തമാക്കിയ ആവേശത്തില്‍ വോട്ട്‌ ഓണ്‍ അക്കൗണ്ടിന്‌ അപ്പുറം പൂര്‍ണ ബജറ്റ്‌ തയാറാക്കുകയാണ്‌ ധനമന്ത്രി.

thomas isaac

കഴിഞ്ഞ ബജറ്റില്‍ മദ്യത്തിന്‌ ഒഴിച്ച്‌ സാധ്യമായ എല്ലാ നികുതികളും ഫീസുകളും വര്‍ധിപ്പിച്ചിരുന്നെങ്കില്‍ ഇത്തവണ അധിക വിഭവ സമാഹരണത്തിനുള്ള നിര്‍ദേശങ്ങള്‍ ഉണ്ടാവില്ല. ജനക്ഷേമ പദ്ധതികള്‍ നേട്ടമുണ്ടാക്കിയെന്ന സിപിഎം വിലയിരുത്തല്‍ ബജറ്റിനെ സ്വാധീനിക്കും. കൊവിഡിന്റെ കെടുതി തുടരുന്നതിനാല്‍ മുണ്ടുമുറുക്കിയെടുക്കുന്നതിന്‌ പകരം സാധ്യമായ രീതിയിലൊക്കെ ജനത്തിന്‌ പണം നല്‍കും.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

കൊവിഡിനെ തുടര്‍ന്ന്‌ കഴിഞ്ഞ മെയില്‍ നികുതി കൂട്ടിയതിനാല്‍ ഇത്തവണ മദ്യത്തിന്റെ നികുതി ഉയര്‍ത്തിയേക്കില്ല. കിഫ്‌ബി വഴി വന്‍കിട പദ്ധതികള്‍ ഇത്തവണ പ്രഖ്യാപിക്കില്ല. നിലവിലെ പദ്ധതികള്‍ നടപ്പാത്തുന്നതില്‍ ശ്രദ്ധിക്കും.
കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തിന്റെ പ്രയോജനം പൂര്‍ണ തോതില്‍ ലഭിക്കാന്‍ റബറിന്റെ അടിസ്ഥാന വില 150ല്‍ നിന്ന്‌ നൂറ്റി എഴുപത്തഞ്ചോ ഇരുന്നുറോ ആക്കി ഉയര്‍ത്താനും സാധ്യതയുണ്ട്‌. തിരഞ്ഞെടുപ്പ്‌ കാലത്ത്‌ വാഗ്‌ദാനം ചെയ്‌തപോലെ ക്ഷേമ പെന്‍ഷന്‍ 1500 രൂപയാക്കിയെങ്കിലും ഇത്തവണ വര്‍ധിപ്പിക്കനാണ്‌ സാധ്യത.

English summary
finance minister Thomas Isaac last budget will more concern to common people interest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X