വിവരക്കേടിന് കയ്യും തലയും വെച്ച നേതാവാണ് ചെന്നിത്തല; പരിഹാസവുമായി തോമസ് ഐസക്ക്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്. സംസ്ഥാനത്തെ കടംസംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടി പറയുന്നതിനിടെയാണ് തോമസ് ഐസക്കിന്റെ രൂക്ഷവിമര്‍ശനം. വിവരക്കേടിന് കയ്യും തലയും വച്ച നേതാവാണ് രമേശ് ചെന്നിത്തലയെന്ന് തോമസ് ഐസക്ക് പറഞ്ഞു. എന്നും രാവിലെ വന്ന് വിഡ്ഢിത്തരം പറഞ്ഞ് സ്വയം വില കളയുകയാണെന്നും തോമസ് ഐസക്ക് വ്യക്തമാക്കി . മീഡിയ വണിനോടായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം.

സംസ്ഥാനത്തിന്റെ അംഗീകൃത വരുമാനമാണ് കടമെടുക്കുന്നതെന്നും നിയമാനുസൃതമായി മാത്രമാണ് കടമെടുത്തിട്ടുള്ളത്. പ്രതിപക്ഷ നേതാവിന് ഇതൊന്നും മനസിലാകില്ല, എല്ലാ ദിവസവും എന്തെങ്കിലും പറയണമെന്നുള്ളതുകൊണ്ട് മാത്രം എന്തെങ്കിലും പറയുന്ന വ്യക്തിയാണ് അദ്ദേഹം. അതേസമയം, ധനമന്ത്രിയെ പരിഹസിച്ചുകൊണ്ടായിരുന്നു രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന. ഇതിന്റെ പശ്ചാത്തലത്തിലാണ് തോമസ് ഐസക്കിന്റെ മറുപടി.
കഴിഞ്ഞ ദിവസം ധനകാര്യമന്ത്രി തോമസ് ഐസക് ഒരു തമാശ പറഞ്ഞു. 5000 കോടി രൂപ മിച്ചം വച്ചിട്ടാണ് അദ്ദേഹം സ്ഥാനമൊഴിയുന്നതെന്ന്. ഈ മാര്‍ച്ച് 30 ന് 4000 കോടിരൂപ കടമെടുത്തു. അത് ട്രഷറിയിലിട്ട ശേഷമാണ് മിച്ചമിരുപ്പുണ്ട് എന്ന് പറഞ്ഞത്. കടം വാങ്ങി വച്ചിട്ട് ഇതാ മിച്ചം ഇരിക്കുക്കുന്നത് കണ്ടില്ലേ എന്ന് ചോദിക്കുന്ന ധനകാര്യവൈദഗ്ധ്യം അല്പം കടന്നതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ കോഴിക്കോട്ട് സംഘടിപ്പിച്ച റോഡ്‌ഷോയില്‍, ചിത്രങ്ങൾ കാണാം
രണ്ടായിരം കോടി കൂടി സംസ്ഥാനത്തിന് ഇനിയും കടമെടുക്കാന്‍ കഴിയുമെന്നാണ് ധന മന്ത്രി പറയുന്നത്. അതും കൂടി ചേര്‍ത്താണ് 5000 കോടി മിച്ചമിരിക്കുകയാണെന്ന് തോമസ് ഐസക്ക് പറയുന്നത്. അതായത് കടം വാങ്ങാനുള്ളതും കൂടി ചേര്‍ത്ത് മിച്ചമുണ്ടെന്ന് പറയുക. ജനങ്ങളെ ഇങ്ങനെ വിഡ്ഡികളാക്കാനുള്ള വൈഭവം തോമസ് ഐസക്കിന് മാത്രമേ ഉണ്ടാകൂ. കേരളത്തിന്റെ സാമ്പത്തിക നില കുട്ടിച്ചോറാക്കിയത് തോമസ് ഐസക്കിന്റെ ഈ തലതിരഞ്ഞ വൈഭവമാണ്- രമേശ് ചെന്നിത്തല വ്യക്തമാക്കി.
ആരാധകരെ ഞെട്ടിച്ച് അനന്യാമണിയുടെ ധാവണി ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications