കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജഗോപാലിനെ അഭിനന്ദിച്ച് ധനമന്ത്രി, കേരളത്തിലെ ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ചത് നല്ലത്!!

Google Oneindia Malayalam News

തിരുവനന്തപുരം: കാര്‍ഷിക നിയമത്തെ എതിര്‍ത്ത കേരളത്തിന്റെ പ്രമേയത്തെ ഒ രാജഗോപാല്‍ പിന്തുണച്ചതില്‍ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്. രാജഗോപാല്‍ എംഎല്‍എയുടെ നിലപാടിനെ ധനമന്ത്രി അഭിനന്ദിച്ചു. ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ചത് നല്ല കാര്യമാണെന്നും ഐസക്ക് പറഞ്ഞു. അതേസമയം രാജഗോപാലിന്റെ നിലപാടില്‍ ബിജെപിക്കുള്ളില്‍ പ്രതിഷേധം ശക്തമാണ്. നേതാക്കള്‍ക്ക് ഇതിനെതിരെ എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

1

രാജഗോപാലിനെതിരെ സൈബര്‍ ആക്രമണവും പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്. ഇത്തരമൊരു നീക്കം രാജഗോപാലില്‍ നിന്നും ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും, ബിജെപിയില്‍ നില്‍ക്കുമ്പോള്‍ ആ പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ പഠിക്കണമെന്നും വാദമുയര്‍ന്നിട്ടുണ്ട്. നിഷ്പക്ഷ സമീപനം കാണിക്കാനായിരുന്നെങ്കില്‍ തനിക്ക് സ്വതന്ത്രനായി മത്സരിച്ചാല്‍ പോരായിരുന്നോ എന്ന കമന്റും ഉണ്ട്. സിപിഎമ്മില്‍ ചേരാനാണോ ശ്രമമെന്നും, സംസ്ഥാന ദ്രോഹി, വഞ്ചകന്‍ തുടങ്ങിയ പദപ്രയോഗങ്ങളും രാജഗോപാലിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നുണ്ട്.

അതേസമയം നിയമസഭയില്‍ സമ്പൂര്‍ണ ഭൂരിപക്ഷത്തോടെയാണ് പ്രമേയം പാസായത്. ഇതിനിടെ മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിനും മറുപടിയുമായി ഗണേഷ് കുമാര്‍ എത്തി. ഗവര്‍ണറുമായി സര്‍ക്കാര്‍ വഴക്കിടുന്നത് ശരിയായ നടപടിയല്ല. അതിനാലാണ് മുഖ്യമന്ത്രി മിതത്വം പാലിച്ചത്. മുഖ്യമന്ത്രിയെ അക്കാര്യത്തില്‍ അഭിനന്ദിക്കുന്നു. ആരെക്കുറിച്ചും അനാവശ്യമായി പറയുന്നത് ശരിയല്ല. അങ്ങനെ പറഞ്ഞ് നടന്നവര്‍ക്കാണ് ജനം മറുപടി നല്‍കിയതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

കര്‍ഷകരുടെ എല്ലാ അവകാശങ്ങളും ഹനിക്കുന്ന കരിനിയമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയിരുന്നതെന്നും ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. നേരത്തെ ഗവര്‍ണറെ കാണാന്‍ കേക്കുമായി രണ്ട് മന്ത്രിമാരെ വിട്ടത് കാലുപിടിച്ച് അനുനയിപ്പിക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായി പ്രതികരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഗവര്‍ണര്‍ക്കെതിരെ പ്രമേയത്തില്‍ ശക്തമായ പരാമര്‍ശം വേണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ അധികാരത്തില്‍ മേലുള്ള കടന്നുകയറ്റത്തിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് പിജെ ജോസഫ് പറഞ്ഞു.

English summary
finance minister thomas isaac praises o rajagopal on supporting ordinance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X