കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റില്‍ ഊന്നല്‍ കൊവിഡിന് ശേഷമുള്ള കാര്യങ്ങള്‍ക്ക്, സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപറഞ്ഞ് ധനമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ സമ്പൂര്‍ണ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കേരളത്തെ രക്ഷിച്ചതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2020ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ച ശേഷമാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ശക്തമായ തിരിച്ചുവരവാണ് കേരള സമ്പദ്ഘടനയിലുണ്ടാകുന്നത്. ഇതിനെ ശക്തിപ്പെടുത്താനും കോവിഡാനന്തര കേരളത്തിനു വഴിയൊരുക്കാനുമായിരിക്കും ഈ വര്‍ഷത്തെ ബഡ്ജറ്റ് ഊന്നല്‍ നല്‍കുകയെന്ന് മന്ത്രി പറഞ്ഞു.

1

2016-17 മുതലുള്ള നാലു വര്‍ഷത്തെ ശരാശരിയെടുത്താന്‍ ജി. ഡി. പി വളര്‍ച്ച 5.9 ശതമാനമാണ്. എന്നാല്‍ അതിനു മുമ്പുള്ള അഞ്ചു വര്‍ഷത്തെ ശരാശരി 4.9 ശതമാനമായിരുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്നെ രാജ്യവും സംസ്ഥാനവും സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതി വീണുകൊണ്ടിരിക്കുകയായിരുന്നു. കോവിഡിനു മുമ്പ് തന്നെ രാജ്യത്തെ ജി. ഡി. പി വളര്‍ച്ച 6.12ല്‍ നിന്ന് 4.18 ശതമാനമായും കേരളത്തിന്റേത് 6.49 ശതമാനത്തില്‍ നിന്ന് 3.45 ആയും താഴ്ന്നിരുന്നു.

എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാന ആഭ്യന്തര വരുമാനം 8.22 ലക്ഷം കോടി രൂപയാണ്. ഇതുപ്രകാരം 1.56 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടം കേരളത്തിനുണ്ടായി. നടപ്പുവിലയില്‍ കണക്കാക്കിയാല്‍ 2019-20നെ അപേക്ഷിച്ച് 3.8 ശതമാനം സംസ്ഥാന വരുമാനം ചുരുങ്ങുമെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് ലോക്ക്ഡൗണില്‍ നിന്നുള്ള കേരളത്തിന്റെ എക്‌സിറ്റ് സ്ട്രാറ്റജിയാണ് മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടി. വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലായിത്തുടങ്ങി. സുഭിക്ഷ കേരളം നടപ്പായി. കാര്‍ഷികേതര മേഖലയില്‍ 50000 തൊഴില്‍ നല്‍കാനാണ് ലക്ഷ്യമിട്ടതെങ്കിലും അത് ഒരുലക്ഷം കവിഞ്ഞു. കിഫ്ബി ധനസഹായത്തോടെയുള്ള പശ്ചാത്തല നിക്ഷേപം ഉത്തേജക പാക്കേജായി മാറി. ഈ കാളയളവില്‍ കേരളത്തിലെ വിലക്കയറ്റം ദേശീയ ശരാശരിയേക്കാള്‍ താഴ്ന്നതായിരുന്നു.

കോവിഡ് കാലത്ത് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിലും കേരളം മികച്ച ഇടപെടല്‍ നടത്തി. ഇതിന്റെ ഫലമായാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കെന്ന നേട്ടം കൈവരിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞത്. 2018ലെയും 2019ലെയും പ്രളയം കേരളത്തിന്റെ തകര്‍ച്ച കൂടുതല്‍ രൂക്ഷമാക്കി. കാര്‍ഷിക മേഖലയില്‍ 6.62 ശതമാനം ഉത്പാദനം കുറഞ്ഞു.

ഇതിനിടയിലും 2019-20ല്‍ പച്ചക്കറി ഉത്പാദനത്തില്‍ വര്‍ദ്ധനയുണ്ടായി. ഗള്‍ഫില്‍ നിന്നുള്ള തിരിച്ചുവരവും കേരളത്തെ പ്രതികൂലമായി ബാധിച്ചു. ത്രിതീയ മേഖലയിലെ വളര്‍ച്ച 7.78ല്‍ നിന്ന് 4.09 ആയി കുറഞ്ഞതിന് കാരണമിതാണെന്ന് മന്ത്രി പറഞ്ഞു.

English summary
finance minister thomas isaac talks about state budget 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X