കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ കൈവിടുമോ?പണം തരാനാകില്ലെന്ന് ഐസക് പറയുന്നതെന്തുകൊണ്ട്

കെഎസ്ആര്‍ടിസിക്കെതിരെ ധനമന്ത്രി തോമസ് ഐസക്. കെഎസ്ആര്‍ടിസിക്ക് മാസംതോറുമുണ്ടാകുന്ന നഷ്ടം നികത്താന്‍ സര്‍ക്കാരിനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : ശമ്പളവും പെന്‍ഷനും നല്‍കാന്‍ കഴിയാതെ പ്രതിസന്ധിയിലായ കെഎസ്ആര്‍ടിയെ സര്‍ക്കാരും കൈയൊഴിയുന്നു. കെഎസ്ആര്‍ടിസിക്ക് മാസംതോറുമുണ്ടാകുന്ന നഷ്ടം നികത്താന്‍ സര്‍ക്കാരിനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.

വരുമാന നഷ്ടം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ധനമന്ത്രിയുടെ നിര്‍ദേശിച്ചു. ലാഭവും നഷ്ടവും ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കണമെന്നും ഇനിയും കൂടുതല്‍ പണം അനുവദിക്കാനാകില്ലെന്നും അദ്ദേഹം.

കെഎസ്ആര്‍ടിസി നഷ്ടം

കെഎസ്ആര്‍ടിസി നഷ്ടം

നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ പുനരുദ്ധരിക്കണമെന്നാണ് തോമസ് ഐസക് പറയുന്നത്. വായ്പയെടുത്ത് എക്കാലത്തും മുന്നോട്ടു പോകാമെന്ന സമീപനം ശരിയല്ലെന്നും വലിയ പ്രതിസന്ധിയിലേക്ക് ഇത് എത്തിക്കുമെന്നും അദ്ദേഹം പറയുന്നു.

പ്രതിഷേധം മാത്രം

പ്രതിഷേധം മാത്രം

ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ കെഎസ്ആര്‍ടിസി ബുദ്ധിമുട്ടുന്നതിനിടെയാണ് ധനമന്ത്രി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. രണ്ടാഴ്ച കഴിഞ്ഞിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കിയിട്ടില്ല. ഇതിനെതിരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

 കര്‍മ പദ്ധതി വേണം

കര്‍മ പദ്ധതി വേണം

കെഎസ്ആര്‍ടിസി ലാഭത്തിലാക്കാന്‍ കര്‍മ പദ്ധതി തയ്യാറാക്കണമെന്നാണ് ഐസക് പറയുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ എന്ത് സഹായം നല്‍കാനും സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

 ബസുകള്‍ സിഎന്‍ജിയിലേക്ക്

ബസുകള്‍ സിഎന്‍ജിയിലേക്ക്

ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റുന്നതിനും ജീവനക്കാരുടെ സഹകരണത്തോടെ ഇന്ധന ക്ഷമത വര്‍ധിപ്പിക്കുന്നതിനും നടപടി വേണമെന്ന് ഐസക് പറയുന്നു. വായ്പ പലിശ കുറയ്ക്കുന്നതടക്കമുള്ള സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി

ധനവകുപ്പിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നു

ധനവകുപ്പിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നു

അതേസമയം കെഎസ്ആര്‍ടിസിയെ കൈവിടാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ധനമന്ത്രിയുടെ പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം പറയുന്നു. ധനവകുപ്പിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി

 ശമ്പളം ചൊവ്വാഴ്ച

ശമ്പളം ചൊവ്വാഴ്ച

നോട്ട് നിരോധനത്തിനു പിന്നാലെ 18 കോടിയുടെ നഷ്ടമാണ് കോര്‍പ്പറേഷനുണ്ടായിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 100 കോടി രൂപ കാനറ ബാങ്കില്‍ നിന്ന് വായ്പ എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ

English summary
Finance minister Thomas issac criticise ksrtc. says take action for revenue lost.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X