കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം! സിനിമയ്ക്ക് ഇരട്ട നികുതി ഈടാക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്...

തിരുവനന്തപുരത്ത് ചലച്ചിത്ര പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Google Oneindia Malayalam News

തിരുവനന്തപുരം: ജിഎസ്ടി നിലവിൽ വരുമ്പോൾ സിനിമയുടെ വിനോദ നികുതി ഒഴിവാക്കുമെന്നും, സിനിമയ്ക്ക് ഇരട്ട നികുതി ഈടാക്കില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക്. ഇതുമൂലം തദ്ദേശസ്ഥാപനങ്ങൾക്കുണ്ടാകുന്ന നഷ്ടം സർക്കാർ നികത്തുമെന്നും അദ്ദഹേം വ്യക്തമാക്കി.

തിരുവനന്തപുരത്ത് ചലച്ചിത്ര പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപിയുടെ നേതൃത്വത്തിലാണ് ചലച്ചിത്ര പ്രവർത്തകർ ധനമന്ത്രിയെ കാണാനെത്തിയത്. സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ഇന്നസെന്റ് പ്രതികരിച്ചു.

thomasissac

സിനിമാ മേഖലയിലെ പ്രാദേശിക നികുതിക്ക് പുറമേ ജിഎസ്ടി കൂടി ഏർപ്പെടുത്തുന്നതോടെ സിനിമ ടിക്കറ്റിന്റെ പുറത്ത് 53 ശതമാനം നികുതി വരുമായിരുന്നു. സിനിമ മേഖലയിലെ സേവന നികുതി 15 ശതമാനത്തിൽ നിന്നും 18 ആയി ഉയർത്തിയിരുന്നു. ഇതെല്ലാം സിനിമാ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും സിനിമ വ്യവസായം തകർന്നടിയാൻ കാരണമാകുമെന്നുമായിരുന്നു ചലച്ചിത്ര പ്രവർത്തകരുടെ പരാതി.

English summary
finance minister thomas issac says no double tax for cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X