കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ വർഷം 616 കോടിയുടെ ഓർഡറുകൾ, കയർ മേളയുടെ വിജയത്തിന്റെ പാഠങ്ങളുമായി ഐസക്

Google Oneindia Malayalam News

ആലപ്പുഴ: കയർ മേള വിജയത്തിന്റെ പാഠങ്ങൾ പങ്കുവെച്ച് ധനമന്ത്രി ടിഎം തോമസ് ഐസക്. ഈ വർഷം 616 കോടിയുടെ ഓർഡർ ആണ് ലഭിച്ചതെന്ന് മന്ത്രി പറയുന്നു. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' കയർ മേളയുടെ വിജയത്തിന്റെ പാഠങ്ങൾ - കഴിഞ്ഞ വർഷം 399 കോടിയുടെ ഓർഡറുകൾ ആണ് ലഭിച്ചതെങ്കിൽ ഈ വർഷം 616 കോടിയുടേതാണ് . കഴിഞ്ഞ വർഷം കേരളത്തിൽ നിന്നുള്ള പ്രദർശകർക്ക് ലഭിച്ച ഓർഡർ 289 കോടി രൂപയുടേതാണെങ്കിൽ ഇപ്പോൾ 448 കോടി രൂപയുടെ ഓർഡർ ലഭിച്ചു.

1. ഡിജിറ്റൽ വിപണന രീതികളുടെ വലിയ സാധ്യതകളിലേക്ക് ഇത് വിരൽ ചൂണ്ടുന്നുണ്ട് . സാധാരണ 200 വിദേശ സന്ദർശകരെയാണ് മുഴുവൻ ചെലവും വഹിച്ചു മേളയ്ക്ക് നമ്മൾ കൊണ്ട് വരുന്നത്. ഇത്തവണ വിർച്വൽ മേളയിൽ 527 പേർ സ്റ്റാളുകൾ സന്ദർശിച്ചു . കൂടുതൽ ഓർഡറുകൾ നൽകുകയും ചെയ്തു . ഓണലൈൻ ആയി മേള വീക്ഷിച്ചവരുടെ എണ്ണം 5.23 ലക്ഷം പേരാണ് . ഇത് യുണിക്ക് വിസിറ്റർമാരുടെ എണ്ണമാണ് . അതായത് ഒരാൾ ഒന്നിലധികം തവണ വരുന്നത് ഈ കണക്കിൽ പെടില്ല . സാധാരണ കയർ മേളയിൽ സന്ദർശകരുടെ എണ്ണം ഒരു ലക്ഷത്തിലേറെ വരില്ല.

TM

2. കോവിഡ് അനന്തരകാലത്ത് കയർ ഉൽപ്പന്നങ്ങളുടെ ഡിമാൻഡ് കൂടും എന്നുറപ്പാണ് . എല്ലായിടവും പഴയവ ഒക്കെ മാറ്റി പുതിയ പരവതാനികൾ വിതാനിക്കും. പക്ഷെ പരമ്പരാഗത ഉൽപ്പന്നങ്ങളെക്കാൾ പിവിസി ടഫ്റ്റഡ് മാറ്റിനാണ് ഡിമാൻഡ് കൂടുതൽ . 82 കോടിയുടെ ഓർഡർ പരമ്പരാഗത ഉൽപ്പന്നങ്ങൾക്ക് ഓർഡർ ലഭിച്ചപ്പോൾ 162 കോടി രൂപയുടെ ടഫ്റ്റഡ് മാറ്റുകൾക്ക് ഓർഡർ ലഭിച്ചു . കേരളത്തിൽ കൂടുതൽ ടഫ്റ്റഡ് ലൂമുകൾ സ്ഥാപിച്ചെ തീരൂ . പരമ്പാരാഗത ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്തുകയും ചെയ്യണം.

3. കേരളത്തിലെ കയർ ഉൽപ്പാദനം അടുത്ത വര്ഷം 50000 ടൺ ആയിരിക്കും . ഈ കയർ വിറ്റഴിക്കുന്നതിന് മേൽപ്പറഞ്ഞ ഉൽപ്പന്നങ്ങൾ കൊണ്ട് മാത്രമാവില്ല . കേരളത്തെ കയർ ഭൂവസ്ത്രത്തിന്റെ ഹബ് ആക്കണം. ഈ മേളയിൽ 205 കോടി രൂപയുടെ ഓർഡർ ആണ് കയർ ഭൂവസ്ത്രത്തിനു ലഭിച്ചത്. ഇതിൽ 84 കോടി രൂപയുടെ ഓർഡർ വിദേശത്തേക്കുള്ളതാണ്. ഇത് 15000 ടൺ വരും. ഇതിന്റെ മൂന്നിരട്ടി മാർക്കറ്റ് കണ്ടു പിടിക്കാൻ കഴിയണം .എങ്കിലേ വിപണന പ്രതിസന്ധി ഒഴിവാക്കാൻ കഴിയൂ.

4 ചകിരിച്ചോറിൽ നിന്ന് മരപ്പലക ഉണ്ടാക്കാൻ ഉള്ള ലോകത്തെ ആദ്യത്തെ പൈലറ്റ് പ്ലാന്റ് ആലപ്പുഴയിൽ സ്ഥാപിക്കുന്നത് വലിയ ആകാംക്ഷയോടെയാണ് വിദഗ്ദർ നോക്കി കാണുന്നത് . ഇത് സംബന്ധിച്ച ചർച്ച ഒരു ദിവസം മുഴുവൻ നീണ്ടു നിന്നു . ഇതിന്റെ നിർമ്മാണം ലൈവായി പ്രദർശിപ്പിച്ചു. പൈലറ്റ് പ്ലാന്റിലെ ഉൽപ്പാദനവും പരീക്ഷണാടിസ്ഥാനത്തിൽ ആയിരുന്നു . കേരളത്തിലെ കയർ ഉൽപ്പാദനത്തിന്റെ ഭാവിയെ നിർണ്ണായകമായി സ്വാധീനിക്കുന്ന ഒരു സംഭവം ആയിരിക്കും ഇത്
5 മേള അവസാനിച്ചു വെങ്കിലും ഡിജിറ്റൽ പ്ലാറ്റഫോമിലെ സ്റ്റാളുകൾ ഈ മാസം അവസാനം വരെ തുടരും. മൊത്തം ഓർഡർ 750 കോടി രൂപാ ആയി ഉയരും എന്നാണു ഞാൻ കരുതുന്നത്''.

English summary
Finance Minister TM Thomas Isaac about success of coir fest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X