Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മൻചാണ്ടിയുടെ റെക്കോർഡ് തിരുത്തി തോമസ് ഐസക്, കേരള ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ ബജറ്റ് പ്രസംഗം

തിരുവനന്തപുരം: ബജറ്റ് അവതരണത്തില്‍ റെക്കോര്‍ഡിട്ട് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ ബജറ്റ് ആണ് ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്. മൂന്ന് മണിക്കൂര്‍ 18 മിനുറ്റ് ആണ് തോമസ് ഐസകിന്റെ ബജറ്റ് പ്രസംഗം നീണ്ടത് രാവിലെ 9 മണിക്ക് ആരംഭിച്ച ബജറ്റ് പ്രസംഗം ഉച്ച വരെ നീണ്ടു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ആണ് ബജറ്റ് അവതരണത്തില്‍ തോമസ് ഐസക് മറി കടന്നിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ബജറ്റ് പ്രസംഗം 2 മണിക്കൂര്‍ 54 മിനുറ്റ് ആയിരുന്നു. ഇക്കുറി ബജറ്റിലെ ചില ഭാഗങ്ങള്‍ വായിക്കാതെ ഒഴിവാക്കി വിട്ടത് കൊണ്ടാണ് സമയം മൂന്ന് മണിക്കൂര്‍ 18 മിനുറ്റില്‍ ഒതുങ്ങിയത്.

budget

2016ല്‍ ധനമന്ത്രിയുടെ അഭാവത്തില്‍ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടി നടത്തിയ ബജറ്റ് പ്രസംഗമാണ് കേരള ചരിത്രത്തില്‍ ഇതുവരെയുളള നീണ്ട ബജറ്റ് അവതരണം. 2 മണിക്കൂര്‍ 54 മിനുറ്റ് ആണ് ഉമ്മന്‍ ചാണ്ടി ബജറ്റ് പ്രസംഗം നടത്തിയത്. അതിന് മുന്‍പ് 2013ല്‍ ധനമന്ത്രി ആയിരുന്ന കെഎം മാണിയുടേതായിരുന്നു ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് എന്ന റെക്കോര്‍ഡ്. 2 മണിക്കൂര്‍ 50 മിനുറ്റ് ആയിരുന്നു കെഎം മാണിയുടെ ബജറ്റ് പ്രസംഗം.

കേരള ബജറ്റ് ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പ്രസംഗം നടത്തിയത് ഇകെ നായനാര്‍ ആയിരുന്നു. 1987 മാര്‍ച്ച് 28നാണ് നായനാരുടെ ബജറ്റ് പ്രസംഗം. ആറ് മിനുറ്റ് മാത്രമായിരുന്നു നായനാര്‍ ബജറ്റ് അവതരിപ്പിച്ചത്.

Recommended Video

cmsvideo
    വമ്പൻ നീക്കവുമായി പിണറായി സർക്കാർ..എല്ലാ വീട്ടിലും ഇന്റർനെറ്റ് | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+