• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉമ്മാക്കി കാട്ടി വിരട്ടാൻ വരുമ്പോൾ കൂടെനിന്ന് തുള്ളാൻ നടക്കരുത്, പ്രതിപക്ഷത്തിനെതിരെ ഐസക്

തിരുവനന്തപുരം: ലൈഫ് മിഷൻ പോലെ പിണറായി വിജയൻ സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് കെ ഫോൺ. കുറഞ്ഞ നിരക്കിൽ പാവപ്പെട്ട കുടുംബങ്ങളിലേക്ക് ഇന്റർനെറ്റ് എത്തിക്കുന്ന പദ്ധതി നടപ്പിലായാൽ അതൊരു വിപ്ലവകരമായ നീക്കമാവും. കെ ഫോൺ പദ്ധതിയെ തകർക്കാനുളള ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്.

കിഫ്ബിയിൽ സർക്കാർ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. അതിനിടെ പ്രതിപക്ഷത്തിന് എതിരെ വിമർശനവുമായി ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക് രംഗത്ത് എത്തിയിരിക്കുകയാണ്.

എന്തിനാണ് ഇവർ കെഫോണിനെ എതിക്കുന്നത്?

എന്തിനാണ് ഇവർ കെഫോണിനെ എതിക്കുന്നത്?

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം: '' കെ ഫോണിനെതിരെയുള്ള നിലപാട് ഒരിക്കലും പ്രതിപക്ഷം മറച്ചുവെച്ചിട്ടില്ല. ഇന്റർനെറ്റ് സേവനം നൽകാൻ ഇപ്പോൾ തന്നെ സംവിധാനമുണ്ടെന്നിരിക്കെ എന്തിനാണ് കെ-ഫോൺ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചത് നിയമസഭയിലാണ്. കെ ഫോൺ ആവശ്യമില്ല എന്ന നിലപാട് തുറന്നു പറയുന്നതിൽ ഒരു മടിയും അവർ കാണിച്ചിട്ടില്ല കെ-ഫോണിനെതിരെ കോൺഗ്രസും ബിജെപിയും തുടരനെ അഴിമതി ആരോപണങ്ങൾ പടച്ചുവിടാനും തുടങ്ങി. എന്താണ് കെ-ഫോൺ? എന്തിനാണ് ഇവർ കെഫോണിനെ എതിക്കുന്നത്? ഈ രണ്ടു ചോദ്യങ്ങൾക്കും ഉത്തരം വേണം.

നല്ല കാശ് മുടക്കുള്ള ഏർപ്പാടാണിത്

നല്ല കാശ് മുടക്കുള്ള ഏർപ്പാടാണിത്

കെഫോൺ എന്നത് ഇന്റർനെറ്റ് ബാക്ക്ബോൺ ആണ്. ഒരു വലിയ ഇൻഫർമേഷൻ ഹൈവേ. നാടിന്റെ മുക്കിലും മൂലയിലും തടസ്സമില്ലാതെ നല്ല വേഗതയിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ഉണ്ടാക്കുന്ന സംവിധാനം. ഇതൊരു ക്രിറ്റിക്കൽ ഇൻഫ്രാസ്ട്രക്ച്ചറാണ്. എല്ലാ മുക്കിലും മൂലയിലും നല്ല വേഗതയിൽ (10 MBPS മുതൽ 1 GBPS വരെ) ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ കേബിൾ ശൃംഖലാ മർമ്മങ്ങളും സ്ഥാപിക്കുകയാണ് കെ-ഫോൺ ചെയ്യുന്നത്. ഇങ്ങനെ സ്ഥാപിക്കുന്ന കേബിളിലൂടെ ഏത് സർവ്വീസ് പ്രൊവൈഡറുടെ സേവനവും ലഭ്യമാകും. അവർ ഈ കേബിൾ സൗകര്യം വാടക കൊടുത്ത് എടുക്കണം. നല്ല കാശ് മുടക്കുള്ള ഏർപ്പാടാണിത്. എല്ലാ മുക്കിലും മൂലയിലും എത്തിക്കാൻ സ്വകാര്യ ഏജൻസികൾക്ക് താൽപ്പര്യമുണ്ടാവില്ല.

 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങൾക്ക്

20 ലക്ഷം പാവപ്പെട്ട കുടുംബങ്ങൾക്ക്

രണ്ടാമത്തെ കാര്യം മുപ്പതിനായിരത്തോളം സർക്കാർ സ്ഥാപനങ്ങളിലും ഏതാണ്ട് 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങൾക്കും ഈ ശൃംഖല വഴി ഇന്റർനെറ്റ് കണക്ഷൻ എത്തിക്കാനാണ് കെ-ഫോൺ ലക്ഷ്യംവയ്ക്കുന്നത്. ഇതിനുള്ള വിപുലമായ കേബിൾ ശൃംഖല ഉണ്ടാക്കിക്കൊണ്ടല്ലാതെ സാർവ്വത്രിക ഇന്റർനെറ്റ് അവകാശം പ്രാവർത്തികമാക്കാനാവില്ല. ഈ കേബിൾ ശൃംഖലയുണ്ടെങ്കിൽ സ്വകാര്യ ഏജൻസികളും ഇന്റർനെറ്റ് സേവനം ഇതുവഴി എവിടെയും എത്തിക്കും. ലളിതമായ ഒരു ഉദാഹരണം പറയാം. നല്ല ബസ് വാങ്ങി സർവ്വീസ് നടത്താൻ മുതലാളിമാർ പണം മുടക്കും. എന്നാൽ അത് ഓടാൻ റോഡ് വേണ്ടേ? മുതലാളിമാർ മുക്കിലും മൂലയിലേയ്ക്കും റോഡ് പണിയില്ല.

ആവശ്യമുണ്ടോയെന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ്

ആവശ്യമുണ്ടോയെന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ്

ക്രിറ്റിക്കൽ ഇൻഫ്രാസ്ട്രക്ച്ചറിൽ പൊതുമുതൽ മുടക്കേ സാധ്യമാകൂ. അതേ നീതിയുക്തമായി സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കാൻ സഹായകരമാകൂ. ഇതുതന്നെയാണ് കെ-ഫോണും ചെയ്യുന്നത്. കെ-ഫോൺ ശൃംഖല ഒരു വലിയ ഇൻഫോർമേഷൻ ഹൈവേയാണ്. അതിലൂടെ ഏത് സേവനദാതാവിന്റെ സേവനവും എത്തിക്കാനാവും. ഭാവി കേരളത്തിന്റെ നട്ടെല്ലായി മാറുന്ന ഇത്തരമൊരു പശ്ചാത്തലസൗകര്യ സൃഷ്ടിയെയാണ് ആവശ്യമുണ്ടോയെന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ് എതിർക്കാൻ നിൽക്കുന്നത്. ഈയൊരു ആശയത്തിന് ഒരു ചരിത്രമുണ്ട്. 2012ൽ നാഷണൽ ഓപ്റ്റിക്കൽ ഫൈബർ നെറ്റു്വർക്ക് എന്ന പരിപാടി കൊണ്ടുവന്നത് യുപിഎ സർക്കാരാണ്.

പദ്ധതി നടപ്പിലാക്കാൻ തീരുമാനം

പദ്ധതി നടപ്പിലാക്കാൻ തീരുമാനം

പിന്നീട് അത് ഭാരത് നെറ്റുവർക്കായി. കേന്ദ്രസർക്കാർ സഹായത്തോടെ കേരളത്തിൽ ഈ പദ്ധതി നടപ്പിലാക്കാൻ തീരുമാനവുമെടുത്തു. 2015 ജൂലൈ 16ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതിയോഗം നിർവഹണ രീതിയും തീരുമാനിച്ചു. ഇതിനുവേണ്ടി ഒരു എസ്പിവി രൂപീകരിക്കാൻ തീരുമാനിച്ചു. കേരളാ സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് എന്ന സ്ഥാപനത്തോട് സുതാര്യമായ പ്രക്രിയയിൽ ഒരു കൺസൾട്ടന്റിനെ കണ്ടെത്താൻ നിർദ്ദേശിച്ചതും ഈ കമ്മിറ്റി തന്നെ. തുടർന്ന് കൺസൾട്ടൻസിക്കു വേണ്ടി 2016 ജനുവരിയിൽ ടെണ്ടറും ക്ഷണിച്ചു. ടെണ്ടർ ഫൈനലൈസ് ചെയ്ത് പിഡബ്ല്യുസിക്ക് കരാർ നൽകിയത് 2016 ജൂൺ മാസം.

ഏറ്റവും കുറഞ്ഞ തുകയ്ക്ക് കരാർ

ഏറ്റവും കുറഞ്ഞ തുകയ്ക്ക് കരാർ

പ്രൈസ് വാട്ടർ കൂപ്പർ ഹൗസിന് കൺസൾട്ടൻസി നൽകിയത് ദുരൂഹമാണ് എന്നൊക്കെ വലിയ വായിൽ ആരോപിക്കുമ്പോൾ ഈ ദിവസങ്ങളൊക്കെ ഒന്ന് ഓർക്കുന്നത് നല്ലതാണ്. കൺസൾട്ടൻസിക്ക് തീരുമാനമെടുത്തതും ടെണ്ടർ വ്യവസ്ഥകൾ രൂപപ്പെടുത്തിയതും ടെണ്ടർ വിളിച്ചതും യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. 2016 മെയ് അവസാനമാണ് പിണറായി വിജയൻ സർക്കാർ അധികാരമേറ്റത്. ജൂണിൽ വർക്ക് അവാർഡ് ചെയ്തത് നേരത്തെയുള്ള ടെണ്ടർ നടപടികളുടെ സ്വാഭാവികമായ പരിണിതിയാണ്. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തവർക്ക് കരാർ നൽകി.

കേന്ദ്രസർക്കാർ പരിപാടിയുടെ ഒരു പകർപ്പ്

കേന്ദ്രസർക്കാർ പരിപാടിയുടെ ഒരു പകർപ്പ്

പക്ഷെ, കേന്ദ്രസർക്കാർ ഇതിനു പണം നൽകില്ലായെന്നത് അതിനോടകം വ്യക്തമായി. ഒരു ബദൽമാർഗ്ഗവും യുഡിഎഫിന്റെ കൈയ്യിൽ ഉണ്ടായിരുന്നില്ല. മാത്രമല്ല, അവരുടേത് കേന്ദ്രസർക്കാർ പരിപാടിയുടെ ഒരു പകർപ്പ് മാത്രമായിരുന്നു താനും. ആര് എങ്ങനെ നടത്തും പണം എവിടെനിന്നും കണ്ടെത്തും എന്നൊന്നും ഒരു വ്യക്തതയും ഇല്ലാത്ത സ്ഥിതി. എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലാണ് കെ-ഫോൺ സംബന്ധിച്ച് വ്യക്തമായ ചിത്രം മുന്നോട്ടുവച്ചത്. 1000 കോടി രൂപ കിഫ്ബി മുഖാന്തിരം നൽകുമെന്നു പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കെ-ഫോൺ പദ്ധതി നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ചും സർക്കാർതലത്തിൽ തീരുമാനമായി.

എസ്പിവി രൂപീകരിച്ചു

എസ്പിവി രൂപീകരിച്ചു

കെഎസ്ഇബിക്കും, കേരള സ്റ്റേറ്റ് ഐറ്റി ഇൻഫ്രാസ്ട്രാക്ച്ചർ ലിമിറ്റഡിനും 49 ശതമാനം വീതം ഷെയറും 2 ശതമാനം സർക്കാർ ഓഹരിയുമുള്ള ഒരു എസ്പിവി രൂപീകരിച്ചു. നേരത്തെ ടെണ്ടർ ചെയ്ത് ഏൽപ്പിച്ച പിഡബ്ല്യുസി പദ്ധതിയുടെ വിശദരേഖ തയ്യാറാക്കി സമർപ്പിച്ചു. പരിശോധനകൾക്കുശേഷം കിഫ്ബി ബോർഡ് 70 ശതമാനം ക്യാപ്പിറ്റൽ കോസ്റ്റ് വായ്പയായി നൽകാൻ തീരുമാനിച്ചു. ടെണ്ടർ ഘട്ടമെത്തിയപ്പോൾ അടുത്ത ഏഴു കൊല്ലത്തേയ്ക്കുള്ള പരിപാലന ചെലവും നടത്തിപ്പുചെലവും കൂട്ടിച്ചേർത്ത് ടെണ്ടർ ചെയ്യാൻവിധമാണ് സാങ്കേതികാനുമതി നൽകിയത്. ഈ വ്യതിയാനം പിന്നീട് സർക്കാർ അംഗീകരിക്കുകയും കിഫ്ബി ബോർഡിന്റെ അനുവാദം കൊടുക്കുകയും ചെയ്തു.

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്

ടെണ്ടറിൽ പങ്കെടുത്ത മൂന്നു കമ്പനികളിൽ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തത് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്ന കേന്ദ്രപൊതുമേഖലാ സ്ഥാപനമാണ്. അവരുടെ സാങ്കേതികത്തികവും സാമ്പത്തികക്ഷമതയും എല്ലാം പരിശോധിച്ചത് എൻഐറ്റി, ഐഐഎം, എൻഐസി, സി-ഡാക്, കേന്ദ്ര ടെലികോം വകുപ്പ് എന്നിവയിലെ സാങ്കേതികവിദഗ്ധരും കെഎസ്ഇബി, കേരള സ്റ്റേറ്റ് ഐറ്റി ഇൻഫ്രാസ്ട്രാക്ച്ചർ ലിമിറ്റഡ് എന്നിവയുടെ പ്രതിനിധികളുമടങ്ങുന്ന വിദഗ്ധ സാങ്കേതിക സമിതിയാണ്. ഇതുസംബന്ധമായ അന്തിമ തീരുമാനമെടുത്തത് 2019 ജൂൺ 7നു ചേർന്ന ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഡിപ്പാർട്ട്മെന്റ് പർച്ചേയ്സ് കമ്മിറ്റിയാണ്.

 കാടുംപടലും തല്ലൽ

കാടുംപടലും തല്ലൽ

ഈ വിധം നടപടിക്രമങ്ങൾ പാലിച്ച് നടപ്പിലാക്കുന്ന ഈ ക്രിറ്റിക്കൽ ഇൻഫ്രാസ്ട്രക്ച്ചർ പ്രോജക്ടിനെക്കുറിച്ചാണ് പ്രതിപക്ഷ നേതാവിന്റെ ഈ കാടുംപടലും തല്ലൽ നടക്കുന്നത്. കിഫ്ബി സഹായം നൽകുന്ന പദ്ധതികൾ രണ്ടുവിധമുണ്ട്. ഒന്ന്, പണം തിരികെ കിട്ടാത്തവ. 25 ശതമാനം പദ്ധതികൾ റവന്യു ജനറേറ്റിംഗ് പദ്ധതികളാണ്. ഇതാണ് രണ്ടാമത്തെ സ്ട്രീം. കെ-ഫോൺ അതിന്റെ ഭാവി വരുമാനത്തിൽ നിന്ന് കിഫ്ബിക്ക് പണം തിരിച്ചടയ്ക്കണം. മൂന്നുവർഷം തിരിച്ചടവിന് അവധിയുണ്ട്. അതുകഴിഞ്ഞാൽ പ്രതിവർഷം ഏതാണ്ട് 117 കോടി രൂപ വച്ച് 12 വർഷം തിരിച്ചടവ് നടത്തണം.

ഇതാണ് ഈ മോഡൽ

ഇതാണ് ഈ മോഡൽ

ഇതിന് അവർക്ക് വരുമാനം എവിടുന്നാണ്? ഈ കേബിൾ ശൃംഖല സർക്കാരിനും ഇന്റർനെറ്റ് സേവനദാതാക്കൾക്കും ഡാറ്റാ കമ്പനികൾക്കും കേബിൾ ടിവിക്കാർക്കും എല്ലാം കൊടുക്കുമ്പോൾ കിട്ടുന്ന പാട്ടത്തുക. ഇതാണ് ഈ മോഡൽ.

ഇനി പ്രതിപക്ഷ നേതാവ് പറയുക ഇത് നടത്തേണ്ടതില്ലായെന്ന് പറയുന്ന സി&ഏജിയുടെ വാദങ്ങൾക്കൊപ്പമാണോ അങ്ങും യുഡിഎഫും നിലകൊള്ളുന്നതെന്ന്? ഇന്റർനെറ്റ് എന്ന ജനങ്ങളുടെ അവകാശം ലംഘിക്കാനാണോ കോൺഗ്രസും യുഡിഎഫും നിലനിൽക്കുന്നതെന്ന്? ഈ പദ്ധതിയെക്കുറിച്ചാണ് ഇഡി അന്വേഷണമെന്നും പറഞ്ഞ് വിരട്ടാൻ നടക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് രണ്ട് നിയമങ്ങൾ പ്രകാരമുള്ള അധികാരങ്ങളേയുള്ളൂ.

cmsvideo
  India Could Get Oxford Covid Vaccine By Feb 2021; Rs 1000 For 2 Doses
  കൂടെനിന്ന് തുള്ളാൻ നടക്കരുത്

  കൂടെനിന്ന് തുള്ളാൻ നടക്കരുത്

  കള്ളപ്പണം വെളിപ്പിക്കുന്നതിന് എതിരായിട്ടുള്ള നിയമപ്രകാരവും വിദേശനാണയ വിനിമയ നിയന്ത്രണ നിയമവും. ഇവിടെ നോക്കൂ - പണം നൽകുന്നത് കിഫ്ബി. അതൊരു സർക്കാർ സ്ഥാപനം. ഇത് കൊടുക്കാൻവേണ്ട പണം കിഫ്ബിക്ക് കിട്ടിയത് നബാർഡിൽ നിന്ന്. തികയാത്ത പണം മുടക്കുന്നത് സംസ്ഥാന സർക്കാർ.ഇവരിൽ ആരാണ് കള്ളപ്പണം വെളുപ്പിക്കാൻ നടക്കുന്നത്? ഇനി പണം കിട്ടുന്നത് ആർക്കാണ്? ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്. പണത്തിന്റെ വരവും വ്യക്തം ചെലവും വ്യക്തം. ഈ ഉമ്മാക്കി കാട്ടി വിരട്ടാൻ വരുമ്പോൾ കൂടെനിന്ന് തുള്ളാൻ നടക്കരുത് പ്രതിപക്ഷ നേതാവും കൂട്ടരും''.

  English summary
  Finance Minister TM Thomas Isaac slams opposition for opposing K Phone project
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X