കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക പിന്നോക്കാവസ്ഥ: കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു..

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ജില്ലാ ആടിസ്ഥാനത്തില്‍ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കേരളത്തിലെ മുന്നോക്ക വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന അംഗീകൃത സംഘടനകളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു. അംഗീകൃത സംഘടനകളുടെ സഹായത്തോടെ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഇടുക്കി ജില്ലയില്‍ നിലവിലെ സാഹചര്യമനുസരിച്ച് മുന്നോക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതും നാളിതുവരെ സംവരണാനുകൂല്യങ്ങളൊന്നും ലഭിക്കാത്തതുമായ വിഭാഗക്കാരില്‍ നിന്നും നിവേദനങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കാനും കമ്മീഷനില്‍ ധാരണയായി. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്നോക്ക വിഭാഗങ്ങളില്‍ നിലനില്‍ക്കുന്നവരുടെ ക്ഷേമകാര്യങ്ങള്‍, പൊതുപ്രശ്‌നങ്ങള്‍,ആരോഗ്യസംരക്ഷണം ,സംവരണാനുകൂല്യങ്ങള്‍ തുടങ്ങിയവയുടെ വസ്തുതകള്‍ പരിശോധിക്കും.

Finance

നാളിതുവരെ ആനുകൂല്യങ്ങളും സഹായങ്ങളും ലഭിക്കാത്തതിരുന്നതിന്റെ കാരണങ്ങള്‍, സമൂഹത്തില്‍ സാമ്പത്തികമായി പിന്തള്ളപ്പെട്ടവരുടെ ജീവിത പശ്ചാത്തലം എന്നിവയും പ്രത്യേക സംഘം വിലയിരുത്തും, മുന്നോക്ക വിഭാഗ പട്ടികയില്‍ ഉള്‍പ്പെടാത്തതുമായ മുഴുവന്‍ വിഭാഗക്കാരുടെയും പ്രശ്നങ്ങളുടെ പരിഹാരം,മുന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക വികസനത്തിനുതകുന്ന ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍, സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കുതകുന്ന നിര്‍ദ്ദേശങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുക്കൊണ്ട് ഏപ്രില്‍ 30ന് മുമ്പ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് കമ്മീഷന്റെ തീരുമാനം.
English summary
Financial backward; Commission invite suggesions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X