കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കറന്റ് ബില്ലടയ്ക്കാനും ശമ്പളത്തിനും പണമില്ല,കെപിസിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍?

ബാങ്കില്‍ നിന്നും വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ജയ്ഹിന്ദ് ടിവിയ്ക്ക് ബാങ്ക് ജപ്തി നോട്ടീസ് അയക്കുകയും ചെയ്തു.

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. വിഎം സുധീരന്‍ രാജിവെച്ചതിന് പിന്നാലെയാണ് കെപിസിസിയിലെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്. പാര്‍ട്ടി ചാനലായ ജയ്ഹിന്ദ് ടിവിയിലെ സാമ്പത്തിക പ്രതിസന്ധി നേരത്തെ വാര്‍ത്തയായിരുന്നു.

'കണക്കിന് കരഞ്ഞ് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍'...എസ്എസ്എല്‍സിക്ക് കൂട്ടത്തോല്‍വിയുണ്ടാകുമോ?'കണക്കിന് കരഞ്ഞ് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍'...എസ്എസ്എല്‍സിക്ക് കൂട്ടത്തോല്‍വിയുണ്ടാകുമോ?

ആര്‍എസ്എസ് ഭീഷണി?പൂണൂല്‍ ജീവിതമാണ്,പക്ഷേ ചെങ്കൊടി ജീവനാണ്;കമ്മ്യൂണിസ്റ്റായ ശാന്തിക്കാരന്റെ പോസ്റ്റ്ആര്‍എസ്എസ് ഭീഷണി?പൂണൂല്‍ ജീവിതമാണ്,പക്ഷേ ചെങ്കൊടി ജീവനാണ്;കമ്മ്യൂണിസ്റ്റായ ശാന്തിക്കാരന്റെ പോസ്റ്റ്

ബാങ്കില്‍ നിന്നും വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ജയ്ഹിന്ദ് ടിവിയ്ക്ക് ബാങ്ക് ജപ്തി നോട്ടീസ് അയക്കുകയും ചെയ്തു. ജയ്ഹിന്ദ് ടിവിയില്‍ രണ്ട് മാസമായി ശമ്പളം മുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് കെപിസിസി ആസ്ഥാനത്തെ ജീവനക്കാരുടെയും ശമ്പളം മുടങ്ങുന്ന സ്ഥിതിയുണ്ടാകാന്‍ പോകുന്നത്. രമേശ് ചെന്നിത്തലയില്‍ നിന്നും വിഎം സുധീരന്‍ പ്രസിഡന്റ് പദവി ഏറ്റെടുക്കുമ്പോള്‍ കെപിസിസി അക്കൗണ്ടില്‍ ഒന്നരക്കോടിയോളം രൂപയുണ്ടായിരുന്നെന്നും, എന്നാല്‍ നിലവില്‍ മൂന്നു ലക്ഷത്തിന് താഴെ മാത്രമാണ് അക്കൗണ്ടിലുള്ളതെന്നുമാണ് മംഗളം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭാവന കുറഞ്ഞു...

സംഭാവന കുറഞ്ഞു...

കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം നഷ്ടമായതോടെയാണ് കെപിസിസിയ്ക്ക് ലഭിച്ചിരുന്ന സംഭാവനയില്‍ കുറവുണ്ടായതെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിക്ക് സംഭാവന സ്വീകരിക്കുന്നതില്‍ വിഎം സുധീരന്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഒരു മാസത്തെ ശമ്പളത്തിനു മാത്രം...

ഒരു മാസത്തെ ശമ്പളത്തിനു മാത്രം...

നിലവില്‍ മൂന്ന് ലക്ഷം രൂപയ്ക്ക് താഴെമാത്രമാണ് കെപിസിസി അക്കൗണ്ടിലുള്ളത്. ഏകദേശം മുപ്പതോളം ജീവനക്കാരാണ് കെപിസിസി ആസ്ഥാനത്ത് ജോലി ചെയ്യുന്നത്. ഇതില്‍ അഞ്ചുപേര്‍ വിഎം സുധീരന്‍ സ്ഥാനമേറ്റെടുത്ത ശേഷം നിയമിതരായവരും. ജീവനക്കാരുടെ മാര്‍ച്ച് മാസത്തിലെ ശമ്പളത്തിന് മാത്രമേ ഈ പണം തികയുവെന്നാണ് കരുതുന്നത്.

അറുപതിനായിരം രൂപയുടെ വൈദ്യുതി ബില്‍...

അറുപതിനായിരം രൂപയുടെ വൈദ്യുതി ബില്‍...

ഓരോ മാസവും ശരാശരി അറുപതിനായിരം രൂപയാണ് കെപിസിസി ആസ്ഥാനത്തെ വൈദ്യുതി ബില്‍. നേരത്തെ ഇത് ഒന്നരലക്ഷത്തോളം രൂപയായിരുന്നു. ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന സമയത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളുടെ വൈദ്യുതി നിരക്ക് കുറച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധി, പ്രധാന വെല്ലുവിളി...

സാമ്പത്തിക പ്രതിസന്ധി, പ്രധാന വെല്ലുവിളി...

പാര്‍ട്ടിയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഫണ്ട് പിരിക്കാന്‍ നേതൃത്വം നേരത്തെ ആലോചിച്ചിരുന്നു. എന്നാല്‍ നോട്ട് നിരോധനവും അതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളും ഇതിന് തടസമായി. പുതുതായി സ്ഥാനമേറ്റെടുക്കുന്ന കെപിസിസി പ്രസിഡന്റിന്റെ പ്രധാന വെല്ലുവിളി പാര്‍ട്ടിയിലെ ഈ സാമ്പത്തിക പ്രതിസന്ധിയാകുമെന്നത് തീര്‍ച്ചയാണ്.

ലെവി പിരിക്കാന്‍ ആലോചന...

ലെവി പിരിക്കാന്‍ ആലോചന...

കെ മുരളീധരനില്‍ നിന്നും രമേശ് ചെന്നിത്തല പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന സമയത്തും പാര്‍ട്ടിക്ക് കോടിക്കണക്കിന് രൂപയുടെ ഫണ്ടുണ്ടായിരുന്നു. നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സിപിഎം മാതൃകയില്‍ പാര്‍ട്ടിയുടെ ജനപ്രതിനിധികളില്‍ നിന്നും ലെവി പിരിക്കണമെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളിലുണ്ട്.

English summary
Media report says financial crisis in kpcc.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X