സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: ട്രഷറി ഇടപാടുകൾക്ക് നിയന്ത്രണം, ഇളവ് 31 ഇടപാടുകൾക്ക്!
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നു. ഇതോടെ ധനകാര്യവകുപ്പ് ട്രഷറി ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ ചെലവുകൾക്കുള്ള ബില്ലുകളല്ലാതെ മറ്റൊന്നും പാസാക്കരുതെന്നാണ് ട്രഷറിക്ക് ധനകാര്യ വകുപ്പിൽ നിന്നും ലഭിച്ചിട്ടുള്ള നിർദേശം. അത്യാവശ്യമുള്ള 31 ഇനം ഇടപാടുകൾക്ക് പുറമേ മറ്റൊരു സാമ്പത്തിക ഇടപാടുകളും നടത്തരുതെന്നാണ് ധനകാര്യ വകുപ്പിൽ നിന്നുള്ള നിർദേശം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിയന്ത്രണമെന്ന് ധനകാര്യ മന്ത്രി ടിഎം തോമസ് ഐസക് അറിയിച്ചിട്ടുണ്ട്.

അതേസമയം തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾക്കും നിയന്ത്രണമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ഉൾപ്പെടെ 31 ഇനങ്ങൾക്ക് മാത്രമാണ് ഇളവുള്ളത്. ഈ സർക്കാരിന്റെ കാലത്ത് നേരത്തെ അഞ്ച് ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകൾക്ക് മാത്രമാണ് നിയന്ത്രണം പ്രാബല്യത്തിലുണ്ടായിരുന്നത്. എന്നാൽ ട്രഷറിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനുള്ള കാരണം വ്യക്തമല്ല. ഈ സാമ്പത്തിക വർഷം അവസാനിക്കാൻ നാല് മാസങ്ങൾ മാത്രം അവശേഷിക്കെയാണ് പുതിയ നിയന്ത്രണം ധനകാര്യ വകുപ്പ് കൊണ്ടുവന്നിട്ടുള്ളത്.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ്












Click it and Unblock the Notifications