ദിലീപ് മാത്രമല്ല, പ്രമുഖ നടന്‍മാരും കുടുങ്ങും; ആസ്തി കണ്ട് ഉദ്യോഗസ്ഥര്‍ ഞെട്ടി, രഹസ്യനിക്ഷേപങ്ങള്‍!
ഈ അന്വേഷണം ചിലപ്പോള്‍ മലയാള സിനിമാ ലോകത്തെ മൊത്തം മാറ്റി മറിച്ചേക്കാം.
തിരുവനന്തപുരം: ദിലീപിനെതിരേ നടക്കുന്ന സാമ്പത്തിക കുറ്റകൃത്യ അന്വേഷണ ഏജന്‍സികളുടെ നീക്കം അവിടെ ഒതുങ്ങില്ലെന്ന് റിപ്പോര്‍ട്ട്. മലയാള സിനിമയിലെ പ്രമുഖരിലേക്കും അന്വേഷണം നീളുമെന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രമുഖ നടീ നടന്‍മാരുടെ സ്വത്ത് വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലചന വകുപ്പിലാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീടാണ് സാമ്പത്തിക വരുമാന മാര്‍ഗങ്ങള്‍ പരിശോധിച്ചത്. ഈ അന്വേഷണ വേളയിലാണ് ദിലീപില്‍ മാത്രം പരിശോധന നടത്തിയാല്‍ പോരെന്ന് അന്വേഷണ സംഘത്തിന് തോന്നിയതത്രെ.

മൊത്തം മാറ്റി മറിച്ചേക്കാം
ഈ അന്വേഷണം ചിലപ്പോള്‍ മലയാള സിനിമാ ലോകത്തെ മൊത്തം മാറ്റി മറിച്ചേക്കാം. കാരണം പ്രമുഖ നടന്‍മാര്‍ക്ക് ഇന്ത്യയിലും വിദേശത്തുമായി വന്‍ ബിനാമി ഇടപാടുകള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍
പ്രമുഖ നടന്‍മാരുടെ സ്വത്ത് വിവരങ്ങളും വിദേശത്തെ സാമ്പത്തിക ഇടപാടുകളുമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്. ദിലീപിനെതിരായ അന്വേഷണത്തിനിടെയാണ് മറ്റു നടന്‍മാരിലേക്കും അന്വേഷണം നീളുന്നത്.

കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു
ദിലീപിനെതിരായ അന്വേഷണത്തിനിടെ കേന്ദ്ര ഏജന്‍സികള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ വ്യക്തത വരുത്താനാണ് അവരുടെ നീക്കം. ഇതിന്റെ ഭാഗമായാണ് മറ്റു നടന്‍മാരുടെ ഇടപാടുകളും പരിശോധിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍
കള്ളപ്പണം വെളുപ്പിക്കല്‍ നടന്നോ എന്നാണ് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്. വരുമാനത്തിന് അനുസൃതമായി നികുതികള്‍ അടയ്ക്കുന്നുണ്ടോ എന്ന കാര്യവും അന്വേഷണ വിധേയമാക്കും.

മൂന്ന് വര്‍ഷം മുമ്പും
മൂന്ന് വര്‍ഷം മുമ്പ് മലയാള സിനിമയിലെ പ്രമുഖരുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ മന്ദഗതിയിലായി.

ചില വിവരങ്ങള്‍ ലഭിച്ചു
അതിനിടെ നോട്ട് നിരോധന വേളയില്‍ സിനിമാ ലോകത്ത് നിന്നു തന്നെ ചില വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗള്‍ഫിലും മറ്റു വിദേശ രാജ്യങ്ങളിലും അന്വേഷണം നടത്തുകയും ചെയ്തു.

ഗള്‍ഫില്‍ വന്‍ നിക്ഷേപം
ഗള്‍ഫില്‍ സിനിമാ ലോകത്തെ ചിലര്‍ വന്‍തുക ചെലവിട്ട് ഫ്‌ളാറ്റുകള്‍ വാങ്ങിയിട്ടുണ്ട്. മാത്രമല്ല, ഉല്ലാസ നൗകകളും ഇവര്‍ വാങ്ങിക്കൂട്ടി. വന്‍ നിക്ഷേപങ്ങളും ഇവര്‍ നടത്തിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതാണ് അന്ന് കാര്യമായം അന്വേഷിച്ചത്.

ഗള്‍ഫില്‍ നിന്നുള്ള വിളികള്‍
ഗള്‍ഫിലെ ചില ആളുകള്‍ സിനിമാ മേഖലയിലുള്ളവരുമായി നിരന്തരം ബന്ധപ്പെട്ടുവെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. പിന്നീടാണ് അന്വേഷണം കൊച്ചി കേന്ദ്രമായി തുടങ്ങിയത്. ഇതില്‍ നിന്നാണ് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചത്.

ഹവാല ഇടപാടുകളും
ഹവാല ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. നേരത്തെ കൊച്ചി കേന്ദ്രമായി നടക്കുന്ന ഹവാല ഇടപാടുകള്‍ സംബന്ധിച്ച് പോലീസിന് രഹസ്യവിവരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ അന്വേഷണം കാര്യമായി പുരോഗമിച്ചില്ല.

ഫയലുകളെല്ലാം പൊടിതട്ടിയെടുത്തു
ഇപ്പോള്‍ പോലീസ് ഈ ഫയലുകളെല്ലാം പൊടിതട്ടിയെടുക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പ്രമുഖ നടന്‍മാരുടെ സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം നീളുന്നത്. പള്‍സര്‍ സുനി സാമ്പത്തിക ഇടപാടുകളിലെ ഒരു ചെറിയ കണ്ണി മാത്രമാണെന്നാണ് പോലീസ് നിഗമനം.

വന്‍ സ്രാവുകള്‍ അപ്പുറത്ത്
അതിനേക്കാള്‍ വന്‍ സ്രാവുകള്‍ അപ്പുറത്തുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. സിനിമാ മേഖലയിലുള്ളവരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണമെന്ന് നടന്‍ ജഗദീഷ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. സംശയത്തിലുള്ളവരുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടപാടുകളാണ് പരിശോധിക്കുന്നത്.












Click it and Unblock the Notifications