കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമറുദ്ദീനെതിരെ മുസ്ലീം ലീഗില്‍ അച്ചടക്ക നടപടി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കി!!

Google Oneindia Malayalam News

പാണക്കാട്: എംസി കമറുദ്ദീന്‍ എംഎല്‍എയെ കൈവിട്ട് മുസ്ലീം ലീഗ്. അദ്ദേഹത്തിനെതിരെ പാര്‍ട്ടി തല നടപടിയുണ്ടാവും. യുഡിഎഫിന്റെ ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കമറുദ്ദീനെ മാറ്റിയിരിക്കുകയാണ്. കേസില് മധ്യസ്ഥതയ്ക്ക് ജില്ല നേതാവ് കല്ലട മാഹിന്‍ ഹാജിയെ മധ്യസ്ഥയ്ക്ക് നിയമിച്ചിരിക്കുകയാണ്. ആസ്തി ബാധ്യതകള്‍ ഈ മാസം മുപ്പതിന് മുമ്പ് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കണം. ആസ്തി ബാധ്യതകള്‍ പാര്‍ട്ടി ഏറ്റെടുക്കില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

1

കൂടുതല്‍ നടപടി കാസര്‍കോട്ടെ മുസ്ലീം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമുണ്ടാവും. അതേസമയം ആറുമാസത്തിനുള്ളില്‍ പണം തിരിച്ച് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ തന്നെ കമറുദ്ദീനെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന സൂചന നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി പാണക്കാട്ടേക്ക് എംഎല്‍എയോട് വരേണ്ടെന്നും നിര്‍ദേശിച്ചിരുന്നു. അതേസമയം സാമ്പത്തിക തകര്‍ച്ചയുണ്ടായെന്ന വാദം പാര്‍ട്ടി അംഗീകരിച്ചത് കമറുദ്ദീന് ആശ്വാസകരമാണ്. കഴിഞ്ഞ ദിവസം അദ്ദേഹത്തിനെതിരെ 14 പുതിയ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു.

ഉദ്ധവിനെതിരെ മോശം പരാമര്‍ശം: കങ്കണയ്‌ക്കെതിരെ കേസ്, ശിവസേനയല്ല സോണിയാ സേനയെന്ന് നടിഉദ്ധവിനെതിരെ മോശം പരാമര്‍ശം: കങ്കണയ്‌ക്കെതിരെ കേസ്, ശിവസേനയല്ല സോണിയാ സേനയെന്ന് നടി

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ലീഗിലെ മറ്റ് നേതാക്കളുടെ പാര്‍ട്ടിയില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന നിര്‍ദേശവും കാസര്‍കോട്ടെ പാര്‍ട്ടി ഘടകത്തിന് ലീഗ് സംസ്ഥാന നേതൃത്വം നല്‍കിയിട്ടുണ്ട് കമറുദ്ദീന്റെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ ശാഖകള്‍ പൂട്ടി തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇവിടെ നിക്ഷേപിച്ചവര്‍ പണം ആവശ്യപ്പെട്ട് രംഗത്ത് വരികയായിരുന്നു. എംഎല്‍എയെ ഉപയോഗിച്ച് നിക്ഷേപകരില്‍ നിന്നും ലക്ഷക്കണക്കിന് രൂപയാണ് ജ്വല്ലറി നടത്തിപ്പുകാര്‍ കൈപറ്റിയത്.

Recommended Video

cmsvideo
Kerala gold smuggling case: ED questioning Bineesh Kodiyeri | Oneindia Malayalam

പണം നല്‍കിയവരില്‍ അധികവും മുസ്ലീം ലീഗ് അണികളും അനുഭാവികളും അവരുടെ കുടുംബത്തില്‍ ഉള്ളവരുമായിരുന്നു.നാല് മാസം കൊണ്ട് പണം നല്‍കി പ്രശ്‌നം പരിഹരിക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ എട്ട് മാസം പിന്നിട്ടിട്ടും നിക്ഷേപകര്‍ക്ക് പണം ലഭിച്ചിട്ടില്ല. ഇതോടെയാണ് പ്രശ്‌നം വഷളായത്. ചന്തേര പോലീസില്‍ മാത്രം ഇതുവരെ 26 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

രണ്ട് കോടിയില്‍ പരം രൂപയുടെ സാമ്പത്തിക തട്ടിപ്പാണിത്. ഇതില്‍ 12 കേസുകള്‍ പ്രാഥമിക അന്വേഷണം നടത്തി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഇവ സംസ്ഥാന ക്രൈംബ്രാഞ്ചിന് ഇനി കൈമാറും. നാല് മാസം കഴിഞ്ഞ് നിക്ഷേപം തിരിച്ച് തരുമെന്ന എംഎല്‍എയുടെ വാക്കില്‍ വിശ്വാസമില്ലെന്ന് പരാതിക്കാര്‍ പറയുന്നു.

കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലെ കേസുകള്‍ കൂടി പരിഗണിക്കുമ്പോള്‍ 31 പരാതികളാണ് കമറുദ്ദീനെതിരെയുള്ളത്. മൂന്ന് കോടിയില്‍ അധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസുകളാണ് മൊത്തത്തില്‍ ഉള്ളത്. നിക്ഷേപം നടത്തിയവരില്‍ അധികവും സാധാരണക്കാരാണ്.

സ്ത്രീകല്‍ ഉള്‍പ്പെടെയുള്ള സംരംഭകരാണ് ദിവസവും പരാതികളുമായി പോലീസ് സ്‌റ്റേഷനിലെത്തുന്നത്. തട്ടിപ്പിന് നേതൃത്വം നല്‍കിയ നേതാക്കളെ പാര്‍ട്ടി പുറത്താക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. നഷ്ടത്തിലാണെന്ന വിവരം മറച്ചുവെച്ചാണ് ഫാഷന്‍ ഗോള്‍ഡ് നടത്തിപ്പുകാര്‍ തട്ടിപ്പ് നടത്തിയതെന്നാണ് ഇവരുടെ പരാതി.

English summary
financial fraud: muslim league leadership take action against kamarudheen mla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X