കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമന്യുവിന്റെ കുടുംബത്തിന് സഹായവുമായി ആഷിക്കും റിമയും... അഭിനന്ദിച്ച് പി രാജീവ്

Google Oneindia Malayalam News

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്ഡിപിഐയുടെ ക്യാംപസ് ഫ്രണ്ടിന്റെയും ആക്രമണത്തില്‍ ക്രൂരമായി കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന് വിവിധയിടങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ച് കൊണ്ടിരിക്കുകയാണ്. നിരവധി പേര്‍ അഭിമന്യുവിന്റെ കുടുംബത്തിന് സഹായവുമായി രംഗത്തെത്തിയിരുന്നു. സിപിഎം സംസ്ഥാന സമിതി അംഗം പി രാജീവ് ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ലഭിച്ച സഹായത്തെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്.

പ്രമുഖ സംവിധായകന്‍ ആഷിക്ക് അബുവും റിമ കല്ലിങ്കലും പേരു വെളിപ്പെടുത്താത്ത മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനും വമ്പന്‍ തുകയാണ് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാനായി നല്‍കിയത്. രാജീവ് ഇവരെ മനസ്സറിഞ്ഞ് പുകഴ്ത്തിയിട്ടുണ്ട്. ക്രൂരമായ സംഭവത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം എസ്എഫ്‌ഐ വലിയ രീതിയിലുള്ള പിന്തുണ ലഭിക്കുന്നുണ്ട്. വര്‍ഗീയത തുലയട്ടെ എന്ന രീതിയില്‍ പ്രചാരണവും നടക്കുന്നുണ്ട്.

മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍

മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍

മൂവാറ്റുപുഴ നിര്‍മല കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ഒരാള്‍ കഴിഞ്ഞ ദിവസം വിളിച്ച് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നു. ഒരു മുന്‍ എസ്എഫ്‌ഐക്കാരന്‍ നല്ലൊരു സംഖ്യ നല്‍കാമെന്ന് പറഞ്ഞതായി കഴിഞ്ഞ ദിവസം ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ മെസ്സേജ് വന്നു. അഞ്ച് ലക്ഷം രൂപയാണ് അദ്ദേഹം അയച്ചു തന്നത്. പേരു പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇദ്ദേഹം പഴയ കാല പാര്‍ട്ടി സഖാവിന്റെ മകനാണ്.

കൈകോര്‍ക്കാം വര്‍ഗീയതക്കെതിരായി

കൈകോര്‍ക്കാം വര്‍ഗീയതക്കെതിരായി

മനസ്സില്‍ ഇപ്പോഴും ഒരു എസ്എഫ്‌ഐക്കാരനുണ്ട് അദ്ദേഹത്തില്‍. അല്ലെങ്കിലും എസ്എഫ്‌ഐ അങ്ങനെയാണ്. ലോകത്തിന്റെ ഏത് കോണില്‍ നില്‍ക്കുമ്പോഴും എവിടെ നിന്നറിയാതെ ഒരു മുന്‍കാല എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ മുമ്പില്‍ വന്ന് വീഴും. പിന്നെ നമ്മളെ അറിയാതെ ആ കാലത്തേക്ക് കൂട്ടി കൊണ്ട് പോകും. അവരെല്ലാമറിയാതെ തന്നെ ഇന്നിന്റെ എസ്എഫ്‌ഐക്കാരുമായി സൗഹൃദത്തിലാണ്. ഫണ്ട് നല്‍കുന്ന കാര്യത്തോടൊപ്പം അദ്ദേഹം വര്‍ഗീയ ഭീകര സംഘടന പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഉത്കണ്ഠയും പങ്കുവെച്ചു. അതുകൊണ്ട് കൈകോര്‍ക്കാം വര്‍ഗീയതക്കെതിരായി എന്ന് രാജീവ് ആദ്യ പോസ്റ്റില്‍ പറയുന്നു.

ആഷിക്ക് അബുവിന്റെ സഹായം

ആഷിക്ക് അബുവിന്റെ സഹായം

അഭിമന്യുവിന്റെ കുടുംബ സഹായ ഫണ്ടിലേക്ക് മഹാരാജാസിന്റെ എസ്എഫ്‌ഐ നേതാവായിരുന്ന ആഷിക്ക് അബുവും റിമ കല്ലിങ്കലം ചേര്‍ന്ന് ഒരു ലക്ഷം രൂപ നല്‍കുമെന്ന് രാജീവ് രണ്ടാമത്തെ പോസ്റ്റില്‍ പറയുന്നു. സിപിഎം നേതൃത്വത്തില്‍ ഫണ്ട് ശേഖരിക്കുന്ന വിവരം വിദേശത്ത് വച്ച് ഫേസ്ബുക്കിലൂടെ അറിഞ്ഞ് താനും മതഭീകരതയ്‌ക്കെതിരെ കണ്ണി ചേരുന്ന കാര്യം അറിയിക്കുകയായിരുന്നു. സിപിഎം എറണാകളും ജില്ലാ കമ്മിറ്റിയുടെ പേരിലാണ് അക്കൗണ്ട്. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയാണ് എറണാകുളം കമ്മിറ്റിയുടെയും എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെയും സഹായത്തോടെ രക്തസാക്ഷി കുടുംബ സഹായത്തിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുകയെന്നും രാജീവ് പറഞ്ഞു.

തുറന്ന നിലപാട്

തുറന്ന നിലപാട്

ആഷിക്ക് അബു അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഇതുവരെ ശക്തമായ നിലപാടാണ് എടുത്തത്. നിങ്ങള്‍ എന്നെ കൂടുതല്‍ ഭയപ്പെടേണ്ടി വരിക മരണത്തിന് ശേഷമാകും എന്ന ചെഗുവേരയുടെ വാക്കുകള്‍ ചുവരെഴുത്തുകളായി നാം കാണാറുണ്ട്. അഭിമന്യുവിന്റെ കാര്യത്തില്‍ ഇത് സത്യമാവുകയാണ് എന്നായിരുന്നു ആഷിക്കിന്റെ പ്രതികരണം. മുസ്ലീം തീവ്രവാദികള്‍ അതിക്രൂരമായി കൊലപ്പെടുത്തിയ മഹാരാജാസിലെ ഞങ്ങളുടെ പിന്‍മുറക്കാരന്‍ അഭിമന്യു ജാര്‍ഖണ്ഡില്‍ മുസ്ലീങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ എഴുതിയത് എന്ന് പറഞ്ഞ് കൊണ്ട് ഒരു കുറിപ്പും ആഷിക്ക് പങ്കുവെച്ചിരുന്നു.

സംഘപരിവാറിനെ ആട്ടിയകറ്റി

സംഘപരിവാറിനെ ആട്ടിയകറ്റി

അഭിമന്യുവിന്റെ കൊലപാതകത്തില്‍ മുതലെടുപ്പിന് എത്തിയ സംഘപരിവാറിനെ അച്ഛന്‍ ആട്ടിപ്പായിച്ച കാര്യം നേരത്തെ രാജീവ് വ്യക്തമാക്കിയിരുന്നു. അഭിമന്യു അവസാനമായി എഴുതിയ വാചകങ്ങള്‍ എസ്ഡിപിഐക്ക് മാത്രമല്ല സംഘപരിവാരത്തിനും മുഴുവന്‍ വര്‍ഗീയ ശക്തികള്‍ക്കും എതിരാണെന്ന് അറിയാത്ത മട്ടില്‍ വീട്ടില്‍ ചെന്നവര്‍ക്കാണ് അഭിമന്യുവിന്റെ അച്ഛന്‍ മനോഹരന്‍ ഇന്നലെ മറുപടി നല്‍കിയത്. എന്റെ മകന്‍ കൊല്ലപ്പെട്ടു സംഭവിക്കാന്‍ ഉള്ളത് സംഭവിച്ചു. ഞാന്‍ ജനിച്ചത് സിപിഎമ്മുകാരനായിട്ടാണ്. എന്റെ മകന്‍ കൊല്ലപ്പെട്ടതും ഈ പാര്‍ട്ടിക്ക് വേണ്ടിയാണ്. അവന്‍ പോയത് കൊണ്ട് ഈ പാര്‍ട്ടിയെ വേണ്ടി എന്ന് ഞാന്‍ പറയില്ല. നിങ്ങളുടെ സഹായവും വേണ്ട എന്നായിരുന്നു സംഘപരിവാറിനോട് മനോഹരന്‍ പറഞ്ഞതെന്നും രാജീവ് പോസ്റ്റില്‍ പറഞ്ഞിരുന്നു.

തിലകനോട് സെറ്റില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു... വിവാദ വെളിപ്പെടുത്തലുമായി രഞ്ജിത്ത്തിലകനോട് സെറ്റില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു... വിവാദ വെളിപ്പെടുത്തലുമായി രഞ്ജിത്ത്

മൈ സ്റ്റോറിക്ക് നെഗറ്റീവ് റേറ്റിങ്.... അടുത്തിറങ്ങിയ വലിയ ദുരന്തമെന്ന് മെന്‍ ഇന്‍ സിനിമ കളക്ടീവ്മൈ സ്റ്റോറിക്ക് നെഗറ്റീവ് റേറ്റിങ്.... അടുത്തിറങ്ങിയ വലിയ ദുരന്തമെന്ന് മെന്‍ ഇന്‍ സിനിമ കളക്ടീവ്

English summary
financial help for abhimanyu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X