13ാം നന്പര്‍ കാര്‍ തോമസ് ഐസക് ചോദിച്ച് വാങ്ങി?
തിരുവനന്തപുരം: എല്‍ഡിഎഫ് മന്ത്രിമാര്‍ക്ക് പതിമൂന്നാം നമ്പറിനെ പേടിയാണോ എന്ന ചോദ്യത്തിന് അവസാനമാകുന്നു. മന്ത്രിമാരുടെ ഔദ്യോഗിത വാഹന നമ്പര്‍ അനുവദിച്ചപ്പോള്‍ 13ാം നമ്പര്‍ വാഹനം മാത്രമില്ലെന്നും എല്‍ഡിഎഫ് മന്ത്രിമാര്‍ക്കും അന്ധവിശ്വാസങ്ങളുണ്ടെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനം. എന്നാല്‍ ഈ വിവാദങ്ങളുടെയൊക്കെ ആയുസ് അഴസാനിയ്ക്കുകയാണ് മന്ത്രി തോമസ് ഐസക് പതിമൂന്നാം നമ്പര്‍ വാഹനം ചോദിച്ച് വാങ്ങിയതായാണ് റിപ്പോര്‍ട്ട്.
13 അശുഭ ലക്ഷണമാണെന്നുള്ള അന്ധവിശ്വാസം സമൂഹത്തില്‍ വ്യാപകമാണ്. വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ എംഎ ബേബി പതിമൂന്നാം നമ്പര്‍ കാര്‍ ചോദിച്ച് വാങ്ങിയിരുന്നു. അഞ്ച് വര്‍ഷം ഭരിച്ചിട്ടും ആ കാറില്‍ സഞ്ചരിച്ചിട്ടും ബേബിയ്ക്ക് ഒന്നും പറ്റിയില്ല.

പുതിയ മന്ത്രിസഭയില്‍ 13ാം നമ്പര്‍ കാര്‍ ഉപയോഗിയ്ക്കാന്‍ ധൈര്യം ആര്‍ക്കുമില്ലേ എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വെല്ലുവിളി. മന്ത്രി തോമസ് ഐസക് തനിയ്ക്ക് 13ാം നമ്പര്‍ കാര്‍ വേണമെന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം കേരള സ്റ്റേറ്റ് 13 നിരത്തിലിറങ്ങും എന്നാണ് അറിയുന്നത്.












Click it and Unblock the Notifications