Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തിക സംവരണം: സര്‍ക്കാര്‍ മുന്നോട്ടു പോകരുതെന്ന് മുന്നാക്ക സമുദായ ഐക്യമുന്നണി

കോഴിക്കോട്: സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്നവര്‍ സാമൂഹ്യ പുരോഗതിക്ക് തുരങ്കം വെക്കുന്നവരാണെന്ന് മുന്നാക്ക സമുദായ ഐക്യമുന്നണി. ചരിത്രവിപ്ലവമെന്ന് വിശേഷിപ്പിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ ജാതി സംവരണത്തിന്റെ വക്താക്കളും സംഘടനകളും എതിര്‍ത്ത് രംഗത്തുവിരിക്കുകയാണ്. കാലികമായി നടപ്പാക്കേണ്ട സാമൂഹിക മാറ്റമാണ് സാമ്പത്തിക സംവരണം. സാമൂഹ്യനീതി ഉറപ്പുവരുത്തലാണ് അതിന്റെ ലക്ഷ്യം. ഇതിനെ എതിര്‍ക്കുന്ന സാമുദായിക സംഘടനകളുടെ ഭീഷണിക്കു വഴങ്ങാതെ സര്‍ക്കാര്‍ മുന്നോട്ടു പോകണമെന്ന് മുന്നാക്ക സമുദായ ഐക്യമുന്നണി ആവശ്യപ്പെട്ടു.

ഓഖി ചുഴലിക്കാറ്റ്: കടലില്‍ തിരച്ചിലിനായി വീണ്ടും 25 ബോട്ടുകള്‍
മുസ്‌ലിം ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി, കേരള ദലിത് ഫെഡറേഷന്‍, കെപിഎംഎസ്, ലത്തീന്‍ കത്തോലിക്ക് അസോസിയേഷന്‍ തുടങ്ങി അന്‍പതോളം സംഘടനകളാണ് സംവരണത്തെ എതിര്‍ക്കുന്നത്. മുന്നാക്ക സമുദായങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച ഇവരില്‍ പലരും മതേതരമുന്നണികളില്‍ മത്സരിച്ച് പാര്‍ലമെന്റിലും നിയമസഭയിലും അംഗങ്ങളാണ്. ഇത് അപകടകരമാണ്.

logomunnakkam

സാമൂഹ്യനീതി എന്ന ലക്ഷ്യം ഇവര്‍ മറന്നിരിക്കുന്നു. വെറും 10 വര്‍ഷത്തേയ്ക്ക് മാത്രം നടപ്പാക്കിയ 50 ശതമാനം ജാതി സംവരണം ഇപ്പോഴും തുടരുന്നത് ഭരണഘനാവിരുദ്ധമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് അരവിന്ദാക്ഷക്കുറുപ്പ്, ജനറല്‍ സെക്രട്ടറി ടി.കെ സോമനാഥവാര്യര്‍, ഇ.ആര്‍ ഉണ്ണി, പാലാഞ്ചേരി നാരായണന്‍ നമ്പൂതിരി, ജയന്‍ പി മാരാര്‍, സതീഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+