ആവേശം മൂത്ത് മഞ്ഞയില്‍ കുളിച്ചു, കേരള ബ്ലാസ്റ്റേഴ്സിന്റെ വണ്ടി പൊക്കി...
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ കടന്നതോടെയാണ് ടീമംഗങ്ങള്‍ സഞ്ചരിക്കുന്ന ബസിന്റെ നിറവും മഞ്ഞയാക്കി മാറ്റിയത്.
കൊച്ചി: കൊച്ചിയില്‍ ഡിസംബര്‍ 18 ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിന്റെ ആവേശത്തിലാണ് നഗരം. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ കടന്നതോടെയാണ് ടീമംഗങ്ങള്‍ സഞ്ചരിക്കുന്ന ബസിന്റെ നിറവും മഞ്ഞയാക്കി മാറ്റിയത്. എന്നാല്‍ അവേശം മൂത്ത് ബസിന്റെ നിറം മാറ്റിയതിന് ബസുടമയോട് ഭീമമായ തുക പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
മോട്ടോര്‍ വാഹന നിയമം ലംഘിച്ചതിനാണ് നടപടി. ഇങ്ങനെ നിറം മാറ്റാനും വാഹനങ്ങളില്‍ പരസ്യം പതിക്കാനും മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് നിയമം. മോട്ടോര്‍ വാഹന വകുപ്പിന്റെ ചട്ടങ്ങള്‍ പാലിക്കാതെയാണ് ബ്ലാസ്റ്റേഴ്സിന്റെ ബസില്‍ പരസ്യം പതിച്ചതെന്നും നിറം മാറ്റിയതെന്നും അധികൃതര്‍ പറഞ്ഞു.

കളിക്കാരുടെ ചിത്രങ്ങളും പതിച്ചു
കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയതിന്റെ ആവേശത്തിലാണ് ബസിന്റെ നിറം മഞ്ഞയാക്കിയത്. കൂടാതെ ബസില്‍ ബ്ലാസ്റ്റേഴ്സ് കളിക്കാരുടെ ചിത്രങ്ങളും ടീം ഉടമകളുടെ ചിത്രങ്ങളും പതിച്ചിരുന്നു.

ബസ് തൃപ്പുണിത്തറ സ്വദേശിയുടേത്
ബസിന്റെ നിറം മാറ്റിയതിന് 1.46 ലക്ഷം രൂപ പിഴ അടയ്ക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ബസുടമയോട് ആവശ്യപ്പെട്ടിട്ടുള്ളത്. തൃപ്പുണിത്തറ സ്വദേശിയുടേതാണ് ബ്ലാസ്റ്റേഴ്സ് ടീം സഞ്ചരിക്കുന്ന വോള്‍വോ ബസ്.

നടന്നത് നിയമലംഘനം
വാഹനത്തിന്റെ നിറം മാറ്റുന്നതിനോ, പരസ്യങ്ങള്‍ പതിക്കുന്നതിനോ മുന്‍കൂറായി മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതി വാങ്ങണമെന്നാണ് ചട്ടം. ബസുടമ നിയമലംഘനം നടത്തിയതിനാണ് പിഴ ചുമത്തിയിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എതിരാളികള്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത
ഞായറാഴ്ച കൊച്ചിയില്‍ വെച്ചാണ് ഐഎസ്എല്‍ ഫൈനല്‍. അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications