കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആവേശം മൂത്ത് മഞ്ഞയില്‍ കുളിച്ചു, കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വണ്ടി പൊക്കി...

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ കടന്നതോടെയാണ് ടീമംഗങ്ങള്‍ സഞ്ചരിക്കുന്ന ബസിന്റെ നിറവും മഞ്ഞയാക്കി മാറ്റിയത്.

  • By Afeef Musthafa
Google Oneindia Malayalam News

കൊച്ചി: കൊച്ചിയില്‍ ഡിസംബര്‍ 18 ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിന്റെ ആവേശത്തിലാണ് നഗരം. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ കടന്നതോടെയാണ് ടീമംഗങ്ങള്‍ സഞ്ചരിക്കുന്ന ബസിന്റെ നിറവും മഞ്ഞയാക്കി മാറ്റിയത്. എന്നാല്‍ അവേശം മൂത്ത് ബസിന്റെ നിറം മാറ്റിയതിന് ബസുടമയോട് ഭീമമായ തുക പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

മോട്ടോര്‍ വാഹന നിയമം ലംഘിച്ചതിനാണ് നടപടി. ഇങ്ങനെ നിറം മാറ്റാനും വാഹനങ്ങളില്‍ പരസ്യം പതിക്കാനും മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് നിയമം. മോട്ടോര്‍ വാഹന വകുപ്പിന്റെ ചട്ടങ്ങള്‍ പാലിക്കാതെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ബസില്‍ പരസ്യം പതിച്ചതെന്നും നിറം മാറ്റിയതെന്നും അധികൃതര്‍ പറഞ്ഞു.

കളിക്കാരുടെ ചിത്രങ്ങളും പതിച്ചു

കളിക്കാരുടെ ചിത്രങ്ങളും പതിച്ചു

കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയതിന്റെ ആവേശത്തിലാണ് ബസിന്റെ നിറം മഞ്ഞയാക്കിയത്. കൂടാതെ ബസില്‍ ബ്ലാസ്റ്റേഴ്‌സ് കളിക്കാരുടെ ചിത്രങ്ങളും ടീം ഉടമകളുടെ ചിത്രങ്ങളും പതിച്ചിരുന്നു.

ബസ് തൃപ്പുണിത്തറ സ്വദേശിയുടേത്

ബസ് തൃപ്പുണിത്തറ സ്വദേശിയുടേത്

ബസിന്റെ നിറം മാറ്റിയതിന് 1.46 ലക്ഷം രൂപ പിഴ അടയ്ക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ബസുടമയോട് ആവശ്യപ്പെട്ടിട്ടുള്ളത്. തൃപ്പുണിത്തറ സ്വദേശിയുടേതാണ് ബ്ലാസ്റ്റേഴ്‌സ് ടീം സഞ്ചരിക്കുന്ന വോള്‍വോ ബസ്.

നടന്നത് നിയമലംഘനം

നടന്നത് നിയമലംഘനം

വാഹനത്തിന്റെ നിറം മാറ്റുന്നതിനോ, പരസ്യങ്ങള്‍ പതിക്കുന്നതിനോ മുന്‍കൂറായി മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതി വാങ്ങണമെന്നാണ് ചട്ടം. ബസുടമ നിയമലംഘനം നടത്തിയതിനാണ് പിഴ ചുമത്തിയിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എതിരാളികള്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത

എതിരാളികള്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത

ഞായറാഴ്ച കൊച്ചിയില്‍ വെച്ചാണ് ഐഎസ്എല്‍ ഫൈനല്‍. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.

English summary
Fine against Kerala Blasters Bus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X