കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാടക വണ്ടിക്ക് വന്‍ തുക പിഴയിട്ട സംഭവം; നടപടി പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി

  • By Aami Madhu
Google Oneindia Malayalam News

തൃശ്ശൂര്‍: നാടക വണ്ടിയില്‍ ബോര്‍ഡ് വെച്ചതിന് 24,000 രൂപ പിഴയിട്ട മോട്ടോര്‍ വാഹന വകുപ്പ് നടപടി നിയമാനുസൃതമാണോ എന്ന് പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി. ആവശ്യമെങ്കില്‍ നടപടി പുനഃപരിശോധിക്കുമെന്നും മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.

വണ്ടിയുടെ മുകളില്‍ നാടകസമിതിയുടെ പേരും നാടകത്തിന്റെ പേരും പതിച്ചു എന്നും ബോര്‍ഡിന് വലുപ്പകൂടുതലുണ്ടെന്നും പരസ്യത്തിന്റെ സ്വഭാവമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വന്‍ തുക പിഴയിട്ടത് എന്നാണ്പരാതി ഉയര്‍ന്നിരിക്കുന്നത്.. ഈ സംഭവത്തെക്കുറിച്ച് പരിശോധിക്കുന്നതിനും ആവശ്യമെങ്കില്‍ നടപടി പുനഃപരിശോധിക്കുന്നതിനും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 aksaseendra

ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതാണ്. തെറ്റായ പ്രവര്‍ത്തികള്‍ ഉദ്യേഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. .

ആലുവ അശ്വതി തിയേറ്റേഴ്‌സിന്റെ വണ്ടിക്കാണ് ബോര്‍ഡിന്റെ നീളം അളന്ന് അധികൃതര്‍ കനത്ത പിഴ ചുമത്തിയത്. ചാവക്കാട് ബ്ലാങ്ങാട്ടെ വേദിയില്‍ നാടകം അവതരിപ്പിക്കാന്‍ പോകുമ്പോഴായിരുന്നു വാഹനം തടഞ്ഞത്. നടപടിക്കെതിരെ പ്രതിഷേധവുമായി സിനിമാ-നാടക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

'താടിവെച്ച് 5 ആഴ്ച', കരാറിലെ പുതിയ വ്യവസ്ഥകള്‍ ഇങ്ങനെ.. വികാരാധീനനായി കരാറില്‍ ഒപ്പ് വെച്ച് ഷെയിന്‍'താടിവെച്ച് 5 ആഴ്ച', കരാറിലെ പുതിയ വ്യവസ്ഥകള്‍ ഇങ്ങനെ.. വികാരാധീനനായി കരാറില്‍ ഒപ്പ് വെച്ച് ഷെയിന്‍

ബിജെപിക്ക് മഹാരാഷ്ട്രയില്‍ പലിശ സഹിതം മറുപണി; 15 ബിജെപി എംഎല്‍എമാര്‍ ബന്ധപ്പെട്ടുവെന്ന് മന്ത്രിബിജെപിക്ക് മഹാരാഷ്ട്രയില്‍ പലിശ സഹിതം മറുപണി; 15 ബിജെപി എംഎല്‍എമാര്‍ ബന്ധപ്പെട്ടുവെന്ന് മന്ത്രി

ദില്ലി കലാപം; ബിജെപിക്ക് തിരിച്ചടി.. രാജിയ്ക്കൊരുങ്ങി നേതാവ്, മോദിയെ വിശ്വസിച്ചു.. പക്ഷേ

English summary
fine on dram group vehicle; will take action says transport minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X