കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജവെളിച്ചെണ്ണ വിറ്റതിന് വ്യാപാരികള്‍ക്ക്‌ പിഴ; മാഗി ചിക്കന്‍ വിറ്റതിന് അല്‍ബേക്കിനും പിഴ

Google Oneindia Malayalam News

കോഴിക്കോട്: നിലവാരം കുറഞ്ഞ വെളിച്ചെണ്ണ ഉദ്പാദിപ്പിച്ച് വില്‍പന നടത്തിയ കേസില്‍ പിഴയടക്കാന്‍ കോഴിക്കോട് ഭക്ഷ്യസുരക്ഷാ അഡ്ജുഡിക്കേറ്റിങ് ഓഫിസര്‍ പി. വിഘ്‌നേശ്വരി (സബ് കലക്ടര്‍) ഉത്തരവിട്ടു. ചെറുവണ്ണൂര്‍ കുണ്ടായിത്തോട് ശ്രീകൃഷ്ണ ഫ്‌ളോര്‍ ആന്റ് ഓയില്‍ മില്‍ ഉടമ സതീഷ് ബാബു,

ബേപ്പൂര്‍ അശ്വതി ഓയില്‍ ആന്റ് ഫ്‌ളോര്‍ മില്‍ ഉടമ പി. അശോകന്‍ എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. സതീഷ് ബാബുവിന് 15000 രൂപയും പി. അശോകന് രണ്ട് കേസുകളിലായി 25000 രൂപയുമാണ് പിഴയടക്കേണ്ടത്.

news
തെറ്റായ വ്യാപാര മുദ്രയോടെ മാഗി ചിക്കന്‍ സ്റ്റോക്ക് വില്‍പന നടത്തിയതിന് കോഴിക്കോട് അല്‍ബേക്ക് അറബിക് റസ്റ്റോറന്റ് പ്രൊപ്രൈറ്റര്‍ക്ക് 15000 രൂപ പിഴയടക്കാനും ഉത്തരവിട്ടു. കോഴിക്കോട് ഭക്ഷ്യ സുരക്ഷാ ഇന്റലിജന്‍സ് സ്‌ക്വാഡ് ഫയല്‍ ചെയ്ത കേസിലാണ് വിധി.

English summary
Fines for selling maggi chicken and fake coconut oil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X