കുഞ്ഞാലിക്കുട്ടിയ്ക്കും അടൂര്‍ പ്രകാശിനും എതിരെ എഫ്‌ഐആര്‍
മൂവാറ്റുപുഴ: പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് രണ്ടാഴ്ച തികയും മുമ്പേ മുന്‍ മന്ത്രിസഭയിലെ രണ്ട് അംഗങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പങ്ക് അത്ര വലുതല്ലെന്നതാണ് സത്യം.
സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട ഭൂമിദാന കേസില്‍ കഴിഞ്ഞ മന്ത്രിസഭയിലെ റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശിനെതിരേയും വ്യവസയായിരുന്ന പികെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരേയും കേസെടുക്കാാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് ആണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മന്ത്രിമാര്‍ക്ക് പുറമേ സന്തോഷ് മാധവനെതിരേയും കേസ് എടുത്തിട്ടുണ്ട്.
ഭൂമിദാനം സംബന്ധിച്ച് അഴിമതി നടന്നിട്ടില്ലെന്നതായിരുന്നു വാദം. സര്‍ക്കാരിന് നഷ്ടവും സംഭവിച്ചിരുന്നില്ല. പക്ഷേ അഴിമതി നടത്താന്‍ ശ്രമം നടന്നതായി കോടതി ചൂണ്ടിക്കാട്ടിയതോടെയാണ് കേസ് വഴിത്തിരിവില്‍ എത്തിയത്.
118 ഏക്കര്‍ മിച്ച ഭൂമി ആയിരുന്നു സന്തോഷ് മാധവന്റെ കമ്പനിയ്ക്ക് മണ്ണിട്ട് നികത്താന്‍ അനുമതി നല്‍കിയത്. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പായിരുന്നു ഇത്. എന്നാല്‍ സംഗതി വിവാദമായതോടെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി തടിയൂരുകയായിരുന്നു.












Click it and Unblock the Notifications